Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഷാരൂഖ് സെയ്ഫിയുമായി ഇന്ന് തെളിവെടുപ്പിന് സാദ്ധ്യത....ഷൊർണൂർ, കണ്ണൂർ, എലത്തൂർ എന്നിവടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം....എന്തുകൊണ്ടാണ് തെളിവെടുപ്പ് വൈകുന്നത്, സംസ്ഥാന പൊലീസിന് തുമ്പൊന്നും കിട്ടുന്നില്ലെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ വൈകുന്നതെന്താണ് തുടങ്ങിയ...ചോദ്യങ്ങൾ ഉയർന്നു തുടങ്ങി...

12 APRIL 2023 11:54 AM IST
മലയാളി വാര്‍ത്ത

എലത്തൂർ ട്രെയിൻ തീവയ്‌പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുമായി ഇന്ന് തെളിവെടുപ്പിന് സാദ്ധ്യത. ഷൊർണൂർ, കണ്ണൂർ, എലത്തൂർ എന്നിവടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോകാത്തതിൽ അന്വേഷണ സംഘത്തിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയിട്ടും എന്തുകൊണ്ടാണ് തെളിവെടുപ്പ് വൈകുന്നത്, സംസ്ഥാന പൊലീസിന് തുമ്പൊന്നും കിട്ടുന്നില്ലെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ വൈകുന്നതെന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ആറ് ദിവസം പിന്നിട്ടിട്ടും, സുപ്രധാനമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾ തീവ്രവാദ ബന്ധം ഉറപ്പിക്കുമ്പോഴും, അതിലേക്കെത്താനാവാതെ കുഴയുകയാണ് എ.ഡി.ജി.പി എം.ആർ.അജിത്ത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം.

 

അതേസമയം, ഡൽഹിയിൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് കേരള പൊലീസ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നാണ് സൂചന. ഷാരൂഖ് സെയ്‌ഫി എവിടെയൊക്കെ പോയി എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. കേസ് എൻ ഐ എ ഏറ്റെടുക്കുന്നതിലും ഉടൻ തീരുമാനമുണ്ടായേക്കും.പക്ഷെ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫി ഡൽഹിയിൽ നിന്ന് ടിക്കറ്റെടുത്തത് കോഴിക്കോട്ടേയ്ക്ക് തന്നെയെന്നത് വ്യക്തമായി. ഇതോടെ കോഴിക്കോട് ആക്രമണം നടത്താൻ തന്നെയാണ് ഷാരൂഖ് എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.കോഴിക്കോടേയ്ക്ക് ടിക്കറ്റ് എടുത്ത പ്രതി ഷൊർണൂരിലിറങ്ങി പെട്രോൾ വാങ്ങിയതും മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണെന്നാണ് പൊലീസ് കരുതുന്നത്.

കേരളത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളുടെ നിർദേശപ്രകാരമാണ് ഷൊർണൂരിലെത്തി പെട്രോൾ വാങ്ങി കോഴിക്കോട് എലത്തൂരിൽ ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.കൂടാതെ ഷാരൂഖ് സെയ്‌ഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. തീവയ്പ്പുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് സഹായം ലഭിച്ചതിനെക്കുറിച്ച് ഷാരൂഖ് വ്യക്തമായ മറുപടി നൽകുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നും പൊലീസ് പറയുന്നു.അതേസമയം, ഷാരൂഖ് സെയ്‌ഫിയ്ക്ക് ഷൊർണൂരിൽ പ്രാദേശിക സഹായം ലഭിച്ചതിന്റെ സൂചനകൾ ലഭിച്ചതിനെത്തുടർന്ന് ഷൊർണൂരും പട്ടാമ്പിയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. എൻ ഐ എയും ഷൊർണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതി പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പെട്രോൾ പമ്പിൽ ഇന്നലെയും പരിശോധന നടന്നിരുന്നു.ഞായറാഴ്ച പുലർച്ചെ 4.30ന് കേരളത്തിലെത്തിയ ഷാരൂഖ് കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ കയറിയത് രാത്രി 7. 17നാണ്.

 

പ്രതി 15 മണിക്കൂറാണ് ഷൊർണൂരിൽ കഴിഞ്ഞത്. റെയിൽവേ സ്റ്റേഷന് സമീപത്തെ സ്റ്റാൻഡിൽ നിന്ന് ഓട്ടോയിൽ ഒരുകിലോമീറ്റർ അകലെയുള്ള കൊളഞ്ചേരിക്കുളത്തെ പെട്രോൾ പമ്പിലെത്തി നാല് ലിറ്റർ പെട്രോൾ വാങ്ങിയിരുന്നു. ഇതിനിടെ പലയിടത്തും ചെന്ന് പലരുമായും കൂടിക്കാഴ്ച നടത്തിയതായി സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (7 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (17 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (32 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (43 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (50 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends