Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

വിചാരധാരയും പൊക്കിപ്പിടിച്ച് മരുമമോന്‍..സഭകളുമായി ബി.ജെ.പി അടുക്കുന്നതില്‍, ഇടത്-വലത് മുന്നണികളുടെ മുട്ടിടിക്കുന്നു... ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിനെതിരെ ബി.ജെ.പിക്കാരാരും, ശബ്ദിക്കില്ലെന്നും അതുവഴി കേമനാകാമെന്നുമായിരുന്നു റിയാസിന്റെ പൂതി...

12 APRIL 2023 12:15 PM IST
മലയാളി വാര്‍ത്ത

തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപ്ലേനിയും ആലഞ്ചേരി പിതാവും ബി.ജെ.പി അനുകൂല പ്രസ്താവന നടത്തുകയും ഇസ്റ്ററിന് ബി.ജെ.പി നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തതോടെ ഇടത്-വലത് മുന്നണികളുടെ മുട്ടിടിക്കുന്നു. ബി.ജെ.പിയുടെ ക്രൈസ്തവ പീഢന കഥകളുമായി ഇരുകൂട്ടരും രംഗത്തെത്തി. എന്നാല്‍ ക്രൈസ്തവര്‍ രാജ്യത്ത് അരക്ഷിതരല്ലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കിയതോടെ അണ്ണമ്മാരുടെ വായിലെ നാക്കിറങ്ങിപ്പോയി. ബി.ജെ.പിയിലൂടെ ഹിന്ദുവിരോധം പ്രചരിപ്പിച്ച് മുസ്ലിം ന്യൂനപക്ഷ വോട്ട് വാങ്ങി വിജയിച്ച മന്ത്രി മുഹമ്മദ് റിയാസുംപ്രതിപക്ഷനേതാവ് വി.ഡി സതീശനുമാണ് കര്‍ത്താവ് തമ്പുരാന് പോലുമില്ലാത്ത ക്രൈസ്തവ സ്‌നേഹവുമായി മുന്നിട്ടിറങ്ങിയത്. സഭകളുമായി ബി.ജെ.പി അടുക്കുന്നതില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും അങ്കലാപ്പാണ്. ക്രൈസ്തവരില്ലാതെ അധികാരം നിലനിര്‍ത്താനാകില്ലെന്ന് ഇവര്‍ക്കറിയാം.

 

അതുകൊണ്ടാണ് ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ രചിച്ച വിചാരധാരയിലെ ചില പരാമര്‍ശങ്ങള്‍ പൊക്കിപ്പിടിച്ച് മരുമോന്‍ മന്ത്രി ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ പൊറാട്ട് നാടകം കളിച്ചത്. വിചാരധാരയില്‍ ക്രൈസ്തവര്‍ ആഭ്യന്തരഭീഷണിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും റിയാസ് ചൂണ്ടിക്കാണിച്ചു. ഗോള്‍ള്‍വാള്‍ക്കറുടെ പുസ്തകത്തിനെതിരെ ബി.ജെ.പിക്കാരാരും ശബ്ദിക്കില്ലെന്നും അതുവഴി കേമനാകാമെന്നുമായിരുന്നു മരുമോന്റെ പൂതി. എന്നാല്‍ റിയാസിനെ ഞെട്ടിച്ച് കൊണ്ട് ബി.ജെ.പി നേതാവ് എം.ടി രമേശ് രംഗത്തെത്തി. നാലഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പെഴുതിയ വിചാരധാരയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് രമേശ് വ്യക്തമാക്കി. അതോടെ മലപോലെ വന്ന മരുമോന്‍ എലിപോലെ മാളത്തിലൊളിച്ചു. തീര്‍ന്നില്ല, 'റിയാസും കൂട്ടരും വിചാരധാരയും കെട്ടിപ്പിടിച്ചിരുന്നോട്ടെ, ഞങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാനാണ് ഭവസന്ദര്‍ശനം നടത്തുന്നത്. അതേക്കുറിച്ചാണ് വീട്ടുകാര്‍ക്ക് പറയാനുള്ളത്. വിശ്വാസികള്‍ക്കും സഭാനേതൃത്വത്തിനും ആശങ്കയും പരിഭ്രാന്തിയുമില്ല.

 

പിന്നെന്തിനാണ് വി.ഡി സതീശനും എം.വി ഗോവിന്ദന്‍ മാസ്റ്ററും ആശങ്കപ്പെടുന്നത്. ഇസ്ലാംമത വിശ്വാസികളുടെ വീട്ടിലേക്ക് പോകാനും ബി.ജെ.പി തയ്യാറാണ്. രാഷ്ട്രീയത്തിന് അതീതമായി സ്‌നേഹയാത്രകള്‍ സംഘടിപ്പിക്കുമെന്നും' രമേശ് പറഞ്ഞു. സ്‌നേഹയാത്ര സംഘടിപ്പിക്കരുതെന്ന് പറയാനാകുമോ? അതോടെ റിയാസും സതീശനും അടക്കം എല്ലാരും സ്റ്റാന്‍ഡ് വിട്ടു.വിചാരധാര അടിസ്ഥാന പ്രമാണ ഗ്രന്ഥമാണെന്ന് ആര്‍.എസ്.എസ് എവിടെയും പറഞ്ഞിട്ടില്ല. ഇതേക്കുറിച്ച് എം.ടി രമേശ് പറയുന്നതിങ്ങിനെയാണ് ' ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘ് ചാലക് ആിരുന്ന ഗോള്‍വാള്‍ക്കര്‍ പലപ്പോഴായി നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് വിചാരധാര. നാല്‍പ്പതുകളിലും അന്‍പതുകളിലും ഉയര്‍ന്നുവന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.' ഇങ്ങിനെ കാര്യം കൃത്യമായി വ്യക്തമാക്കി. അതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വി.മുരളീധരനൊരു വെടിക്കെട്ട് നടത്തിയത്. അത് സി.പി.എമ്മിന്റെ അണ്ണാക്കില്‍ ചെന്ന് വീണാണ് പൊട്ടിയത്. വിചാരധാരയുമായി ക്രൈസ്തവരെ ബോധവല്‍ക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാരുടെ തനിനിറം മന്ത്രി മുരളീധരന്‍ തുറന്നുകാട്ടി.

കേരളത്തിലെ സി.പി.എം സി.പി.ഐ ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്ന ലെനിനും ജോസഫ് സ്റ്റാലിനുമാണ് ക്രൈസ്തവ സഹോദരങ്ങളെ ഏറ്റവും കൂടുതല്‍ കൊന്നൊടുക്കിയ ഭരണാധികാരികള്‍. സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം 1921 മുതല്‍ 1950 വരെ സമാനതകളില്ലാത്ത ക്രിസ്ത്യന്‍ കൂട്ടക്കൊലയാണ് നടത്തിയത്. സോവിയറ്റ് യൂണിയനില്‍ ഇവര്‍ ആദ്യം അധികാരത്തിലേറിയപ്പോള്‍ 50 ലക്ഷം ക്രൈസ്തവരെയാണ് കൊന്നുതള്ളിയത്. പതിനായിരക്കണക്കിന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് പുരോഹിതരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തത് ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.1917 - 21 കാലഘട്ടത്തില്‍ 600 റഷ്യന്‍ ഓര്‍ത്തഡോക്‌സ് സെമിനാരികളും സ്ഥാപനങ്ങളുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തകര്‍ത്തത്.

 

കമ്മ്യൂണിസ്റ്റുകള്‍ ഇതെല്ലാം ചെയ്തത് ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാനായിരുന്നു. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് 'വിശ്വാസം ഇല്ലാതാക്കല്‍' പ്രഖ്യാപിത ലക്ഷ്യമാക്കി. വിശുദ്ധരുടെ ശവകുടീരങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയങ്ങളും തച്ചുടച്ചു. പോളണ്ട്, വെനസ്വേല, നിക്കരാഗ്വ, ക്യൂബ എന്നിവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ എല്ലായിടത്തും ആദ്യം ഇല്ലായ്മ ചെയ്തത് ക്രിസ്തുവിന്റെ അനുയായികളെയാണ്. എന്തിനേറെ സിപിഎമ്മിന്റെ മാതൃകാ സ്ഥാനമായി അവര്‍ കാണുന്ന ചൈനയില്‍ ഇന്നും ബിഷപ്പുമാരെ വാഴിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ! 2018 മുതല്‍ 5000 - 10000 ക്രിസ്തീയ വിശ്വാസികള്‍ ചൈനയില്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്.ദേവാലയങ്ങളില്‍ ക്രിസ്തുവിന്റെയും മദര്‍ മേരിയുടെയും രൂപങ്ങളുടെ സ്ഥാനത്ത് പ്രസിഡന്റിന്റെ രൂപമായി !ഇതെല്ലാം മറച്ചുവച്ചാണ് ക്രൈസ്തവ സ്‌നേഹത്തിന്റെ വ്യാജ കുപ്പായമണിഞ്ഞ് കമ്മ്യൂണിസ്റ്റുകാര്‍ കളത്തിലിറങ്ങിയിരിക്കുന്നതെന്ന് വി. മുരളീധരന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇതോടെ വടികൊടുത്ത് അടിവാങ്ങിയ അവസ്ഥയിലായി റിയാസും സതീശനും. ബി.ജെ.പി ചെയ്താല്‍ വര്‍ഗീയത, കലാപം ഞങ്ങള് ചെയ്താല്‍ സല്‍ഭരണത്തിന്.

 

ഇതാണ് സി.പി.എമ്മിന്റെ നിലപാട്. ഈ കാപട്യം കൊണ്ടാണ് കേരളത്തിലെ സഭകള്‍ ബി.ജെ.പിയോട് അടുക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എല്‍.ഡി.എഫിന്റെ വാഗ്ദാനം റബ്ബറിന് 200 രൂപ താങ്ങുവില എന്നായിരുന്നു. വോട്ടും വാങ്ങി പാട്ടുംപാടി ജയിച്ച് പോയ പിണറായി സര്‍ക്കാര്‍ പിന്നെ കര്‍ഷകരെ തിരിഞ്ഞ് നോക്കിയില്ല. അതോടെയാണ് തലശ്ശേരി ബിഷപ്പ് തുറന്നടിച്ചത്. സ്റ്റാലിനും ലെനിനും സോവിയേറ്റ് യൂണിയനില്‍ സ്വര്‍ഗരാജ്യം സൃഷ്ടിച്ചെന്നാണ് ഇന്റര്‍നെറ്റ് യുഗത്തിന് മുമ്പ് വരെ സി.പി.എം നേതാക്കള്‍ മലയാളികളെ പറഞ്ഞ് പറ്റിച്ചിരുന്നത്. എന്നാല്‍ ഇരുവരും ലോകംകണ്ട ഏറ്റവും വലിയ ഏകാധിപത്യ ഭരണാധികാരികളായിരുന്നെന്നും ഇരുവരും കൊന്നൊടുക്കിയ ആയിരക്കണക്കിന് പേരുടെ ശവകൂടീരങ്ങള്‍ ഇന്നും പഴയ സോവിയേറ്റ് യൂണിയനൊപ്പം ഉണ്ടായിരുന്ന രാജ്യങ്ങളിലുണ്ട്. തോക്കിന്‍ മുനയിലൂടെയാണ് എല്ലാ ജനതയെയും സോവിയേറ്റ് ഭരണകൂടം നിലനിര്‍ത്തിയത്. അവസാനം എല്ലാം പൊട്ടിത്തെറിച്ചു. അവരുടെ ചാരസംഘടനയായ കെ.ജി.ബി നടത്തിയ ക്രൂരകൃത്യങ്ങള്‍ വായിച്ചാല്‍ നമ്മള്‍ക്ക് ഉറക്കം പോലും വരില്ല. അത്രയ്ക്ക് പൈശാചികമാണ്. അതുകൊണ്ട് മുഹമ്മദ് റിയാസ് സ്വന്തം ആചാര്യന്മാരുടെ ചെയ്തികള്‍ കൂടി മനസ്സിലാക്കിയിട്ട് വേണമായിരുന്നു ബി.ജെ.പിയെ ആക്രമിക്കാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (7 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (17 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (32 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (43 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (50 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends