തളിക്കുളത്ത് കെ.എസ്.ആര്.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പതിനൊന്നുകാരിയും യാത്രയായി, അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി
തളിക്കുളത്ത് കെ.എസ്.ആര്.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പതിനൊന്നുകാരി അഭിരാമി(11)യും യാത്രയായി, അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പറവൂര്‍ സ്വദേശികളായ മരോട്ടിച്ചോട് തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന് (82), ഭാര്യ പാറുക്കുട്ടി (76) എന്നിവരാണ് അപകടസമയത്തുതന്നെ മരിച്ചത്. ഇവരുടെ പേരക്കുട്ടിയാണ് അഭിരാമി. പത്മനാഭന്റെ മകന് ഷിജു (48 ), ശ്രീജ (42) എന്നിവര്‍ ചികിത്സയില്‍ കഴിയുകയാണ്. നിസാരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബസ് യാത്രക്കാരനായ തൃശൂര്‍ കാക്കശേരി സ്വദേശി സത്യന് (53 ) ആശുപത്രി വിട്ടു.
ഗുരുവായൂര്‍ അമ്പലത്തിലേക്ക് പോയവര്‍ സഞ്ചരിച്ച കാറാണ് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ അപകടത്തിലായത്.
"
https://www.facebook.com/Malayalivartha