പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി....സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.... പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍ (32) ആണ് മരിച്ചത്. പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്.
കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇന്നലെയാണ് സംഭവം നടന്നത്. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാായി കഴിഞ്ഞില്ല.
പ്രദേശത്ത് മാമോദീസ നടന്ന വീട്ടില്‍ തര്‍ക്കം ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha