അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തില്‍ ഹര്‍ത്താല്‍ തുടങ്ങി... രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രതിഷേധം

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. ജനകീയ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രതിഷേധം.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ മുതലമട പഞ്ചായത്തും ഹര്‍ത്താല്‍ നടത്തിയിരുന്നു. പറമ്പിക്കുളത്തെ മുതുവരച്ചാലിലേക്ക് അരിക്കൊമ്പനെ മാറ്റാനായിരുന്നു ആദ്യ തീരുമാനമായത്.
ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് പുതിയ സ്ഥലം കണ്ടെത്താനായി സര്‍ക്കാരിന് നിലവില്‍ ഹൈക്കോടതി സാവകാശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പക്ഷേ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതിനിടെ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെയും സമീപിച്ചിരിക്കുകയാണ്,
"
https://www.facebook.com/Malayalivartha























