Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..

പിണറായി പോലീസിനെ റോയ്ക്ക് സംശയമോ? സമാന്തര അന്വേഷണം നടത്തി കേന്ദ്രം:കൂടെയുള്ളവൻ കാണാമറയത്ത്...ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ കേരള പോലീസ് നടത്തിയ അന്വേഷണത്തിന് സമാന്തരമായി റോയും ഐ.ബിയും അന്വേഷണം നടത്തുന്നു.. കേരള പോലീസിലുള്ള വിശ്വാസമാണ് കാരണം

17 APRIL 2023 10:46 AM IST
മലയാളി വാര്‍ത്ത

തീവണ്ടി തീവയ്പ് കേസിൽ കേന്ദ്ര ഏജൻസികൾക്ക് കേരള പോലീസിനെ സംശയം. ആദ്യമായാണ് കേന്ദ്ര ഏജൻസികൾ ഒരു സംസ്ഥാന ഏജൻസിയെ സംശയിക്കുന്നതെന്നാണ് കേന്ദ്രത്തിൻ്റെ നീക്കങ്ങളിൽ നിന്നും മനസിലാക്കുന്നത്. പ്രതിക്കൊപ്പം കൃത്യത്തിൽ പങ്കാളിയായ വ്യക്തിയെ കണ്ടെത്താൻ കഴിയാത്തതും സംശയത്തിൻ്റെ ആഴം വർധിക്കുന്നു.

 

 

ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ കേരള
പോലീസ് നടത്തിയ അന്വേഷണത്തിന് സമാന്തരമായി റോയും ഐ.ബിയും അന്വേഷണം നടത്തുന്നു.. കേരള പോലീസിലുള്ള വിശ്വാസമാണ് കാരണം. ഒടുവിൽ പിണറായി പോലീസിനോട് റോ പറഞ്ഞു: ഷാറൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ ചാർജ് ചെയ്യൂ.കേ
ര ള പോലീസ് അറ്റൻഷനായി നിന്ന് അക്കാര്യം അനുസരിച്ചു. കേരള പോലീസ് മാത്രമാണ് തീവണ്ടി കത്തിക്കൽ അന്വേഷിച്ചിരുന്നതെങ്കിൽ സെയ്ഫി ചുമ്മാ ഊരി പോകുമായിരുന്നു എന്ന് കേന്ദ്ര ഏജൻസികൾ അടക്കം പറയുന്നു. അതായത്ത് തീവ്രവാദ കേസിലെ പ്രതിയേ
പ്രതിയോട് കേരളം കാണിച്ചത് അനുഭാവം.

 

 

 

 

പ്രതിക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമനം (യുഎപിഎ) ചുമത്താൻ കേരള പോലീസ് ആദ്യഘട്ടത്തിൽ മടിച്ചുവെന്നാണ് റിപ്പോർട്ട്. കേന്ദ്ര ഏജൻസികളുടെ ഭീഷണിക്ക് വഴങ്ങിയാണ് ഒടുവിൽ തീരുമാനം എടുത്തത്.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു പ്രതിക്കെതിരെ യുഎപിഎ ചേർത്തത്. ചോദ്യം ചെയ്യലിൽനിന്നു പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണു തീരുമാനം.

യുഎപിഎ ചുമത്താനുള്ള എല്ലാ സാഹചര്യവും കേസിലുണ്ടെന്നു കേന്ദ്ര ഏജൻസികൾ നേരത്തേതന്നെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. യുഎപിഎ ചേർത്താൽ മാത്രമേ എൻഐഎക്ക് കേസ് ഏറ്റെടുത്ത് പൂർണ അന്വേഷണത്തിലേക്കു പോകാനാകൂ. സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും ഷാറുഖിന്റെ പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. അവർ നൽകുന്ന വിവരങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാണു കേരളത്തിലെത്തിയ ഷാറുഖ് സെയ്ഫിയെന്നാണ് അന്വേഷണസംഘം പറയുന്നത്.

 

 

 

 

സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ സമാന്തര അന്വേഷണം ഇപ്പോഴും നടത്തുന്നുണ്ട്. റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരാണു പ്രതിയെ സഹായിച്ചവരെക്കുറിച്ചുള്ള സമാന്തര അന്വേഷണം ഊർജിതമാക്കിയത്. ഷാറുഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. മലബാറിലെ പല മേഖലകളിലും തീവ്രവാദികളുടെ സാന്നിധ്യം കേന്ദ്രസേന മനസിലാക്കിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ നിഷേധിക്കുകയാണ് കേരള പോലീസ് എപ്പോഴും ചെയ്തിട്ടുള്ളത്.

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ ഷഹീന്‍ ബാഗില്‍ നിന്നെത്തിയ ഷാരൂഖ് സെയ്ഫിയെ സഹായിച്ച ഒരു കൂട്ടാളിയുണ്ടായിരുന്നുവെന്ന ശക്തമായ നിഗമനത്തില്‍ കേ ന്ദ്ര ഏജൻസികൾ എത്തിയിട്ടുണ്ട് .തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇയാളുടെ ഒളിയിടം കണ്ടെത്താനായിട്ടില്ല.

 

 

 

തിരിച്ചറിയല്‍ പരേഡ് നടത്തുമ്പോള്‍ ഒരാള്‍ പറഞ്ഞത് ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിടുമ്പോള്‍ ഷാരൂഖ് സെയ്ഫി ചുവന്ന ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്നാണ്. പൊലീസ് കണ്ടെത്തലുകളോട് ഏറെക്കുറെ അടുത്തുനില്‍ക്കുന്ന മൊഴിയാണിത്. കുറ്റകൃത്യം കഴിഞ്ഞയുടന്‍ ഷാരൂഖ് സെയ്ഫിയെ വസ്ത്രം മാറാന്‍ കൂട്ടാളി സഹായിച്ചിരിക്കാമെന്ന് പറയുന്നു. ഇത് പൊലീസിന്‍റെയും യാത്രക്കാരുടെയും കണ്ണുവെട്ടിച്ച് കടന്നുകളയാന്‍ ഷാരൂഖ് സെയ്ഫിയ്ക്ക് സഹായകരമായി.

മാത്രമല്ല, കുറ്റകൃത്യം നടക്കുന്നതിനിടയില്‍ അപായച്ചങ്ങല വലിച്ചത് ഷാരൂഖ് സെയ്ഫിയുടെ കൂട്ടാളിയാണെന്നും കരുതപ്പെടുന്നു. ഈ ചങ്ങല വലിച്ചതുകൊണ്ടാണ് കുറ്റകൃത്യത്തിന് ശേഷം ഷാരൂഖ് സെയ്ഫിയ്ക്ക് രക്ഷപ്പെടാനായത്. അല്ലെങ്കില്‍ അപ്പോള്‍ തന്നെ അയാള്‍ പിടിക്കപ്പെടുമായിരുന്നു.

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പ് ഒഴിവാക്കി, കുളപ്പുള്ളി-ഷൊര്‍ണൂര്‍ റോഡിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും കുപ്പികളില്‍ പെട്രോള്‍ വാങ്ങിയതിനും ഷാരൂഖ് സെയ്ഫിയെ ഈ കൂട്ടാളി സഹായിച്ചിട്ടുണ്ട്.

 

 

 

 

സെയ്ഫിയുടെ ബാഗില്‍ നിന്നും വീട്ടില്‍ പാചകം ചെയ്ത ഭക്ഷണപ്പൊതികൾ
കണ്ടെത്തിയിരുന്നു. ഇത് സ്വന്തം വീട്ടില്‍ നിന്നുള്ളതാണെന്നാണ് സെയ്ഫി പൊലീസിനോട് പറഞ്ഞതെങ്കിലും അതങ്ങിനെ അല്ലെന്ന് പൊലീസ് കരുതുന്നു. സെയ്ഫിയെ അറിയുന്ന, ഷാരൂഖ് സെയ്ഫി ചെയ്യാന്‍ പോകുന്ന കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായി അറിവുള്ള മലയാളിയായ കൂട്ടാളിയാണ് ഈ ഭക്ഷണപ്പൊതി നല്‍കിയിരിക്കുന്നതെന്ന് സാഹചര്യത്തെളിവുകള്‍ പറയുന്നു. എന്നിട്ടും ഇയാളെ കണ്ടെത്താനായില്ല. ഇയാളാണ് കേസിലെ കിംഗ് പിൻ. സെയ്ഫ് ഒരുപകരണം മാത്രം.

കോയമ്പത്തൂരിലും മാംഗളൂരുവിലും നടത്തിയ സ്ഫോടനങ്ങളൂും എലത്തൂരിലെ ട്രെയിനിലെ തീവെയ്പും തമ്മില്‍ സാമ്യമുണ്ടെന്നും പൊലീസ് കരുതുന്നു. തെലുങ്കാന, ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നീ ഭീകരവാദ വിരുദ്ധ സ്ക്വാഡുകളുമായി കേരളപൊലീസ് യോജിച്ചാണ് അന്വേഷണം നടത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളുമായി പ്രതിയ്ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഷാറുഖ് സെയ്ഫി പെട്രോൾ വാങ്ങുന്നതിലടക്കം കൃത്യമായ ആസൂത്രണം നടത്തിയെന്ന് വ്യക്തമായതോടെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടാകാമെന്ന അനുമാനത്തിലാണ് പൊലിസ്. ദില്ലി കേന്ദ്രീകരിച്ച് ഗുഢാലോചന നടന്നോയെന്ന് വിശദമായി പരിശോധിക്കാൻ ആണ് കേന്ദ്ര ഏജൻസികളുടെ നീക്കം.


ബോഗിക്കടക്കം തീയിട്ട് തീവ്രവാദസ്വഭാവമുള്ള ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം. ഇയാളുടെ 2021 മുതലുള്ള ഫോൺ കോളുകളും കുറിപ്പും യാത്രാ വിവരങ്ങളും അന്വേഷണത്തിനായി ശേഖരിക്കുന്നുണ്ട്. . സമീപകാലത്തെ ഏതെങ്കിലും സംഭവവികാസങ്ങളിൽ പ്രതിഷേധിക്കാനാണോ ആക്രമണം എന്നും അന്വേഷിക്കുന്നുണ്ട്.


മംഗളുരു, കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ സുരക്ഷാ ഏജൻസികൾ യോഗം ചേർന്നപ്പോൾ തന്നെ തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞതാണ്.

മംഗളുരു സ്ഫോടനത്തിനുള്ള ഗൂഢാലോചന പ്രതികള്‍ നടത്തിയത് കേരളത്തിലും തമിഴ്നാട്ടിലുമെത്തിയാണ്. കൊച്ചിയിലും മധുരയിലുമായാണ് ആസൂത്രണം നടന്നതെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കിയിരുന്നു. മംഗ്ലൂരുവില്‍ വലിയ സ്ഫോടനമാണ് ലക്ഷ്യമിട്ടത്. പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് കേരളത്തിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു.സമാധാന അന്തരീക്ഷം തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

മംഗ്ലൂരു സ്ഫോടന കേസ് പ്രതി ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്ന് കര്‍ണാടക പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിൻ്റെ പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്നും പൊലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂര് സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്സാപ്പ് സന്ദേശങ്ങള്‍ കൈമാറി. മംഗ്ലൂരുവിലെ നാഗൂരി ബസ്സ്റ്റാന്‍ഡില്‍ സമാനമായ സ്ഫോടനത്തിനായിരുന്നു പദ്ധതി. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ മദീന്‍ താഹയെന്നയാളാണ് പിന്നിലെ സൂത്രധാരന്‍. ദുബായില്‍ നിന്ന് ഇരുവര്‍ക്കും താഹ പണം അയച്ചതിന്‍റെ വിവരങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചു.

മംഗ്ലൂരു സ്ഫോടനത്തിന് രണ്ട് ദിവസം മുമ്പ ഇയാള്‍ കര്‍ണാടകയിലെത്തി ഉടനടി ദുബായിലേക്ക് മടങ്ങി. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വ്യാജആധാര്‍കാര്‍ഡും കോയമ്പത്തൂരില്‍ നിന്ന് സംഘടിപ്പിച്ച സിം ഉപയോഗിച്ചായിരുന്നു ഷാരിഖിന്‍റെ പ്രവര്‍ത്തനം.

പ്രംരാജ് എന്ന പേരിലാണ് മംഗ്ലൂരുവില്‍ കഴിഞ്ഞിരുന്നത്. ആദിയോഗി ശിവ പ്രതിമയുടെ ചിത്രമായിരുന്നു പ്രൊഫൈലില്‍. ഇഷ ഫൗണ്ടേഷന്‍റേത് എന്ന പേരിലൊരു വ്യാജ ഗ്രൂപ്പിലൂടെയായിരുന്നു പ്രവര്‍ത്തനം. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി മൈസൂരുവിലെ വാടവീട്ടില്‍ വച്ചാണ് ബോംബ് നിര്‍മ്മിച്ചത്. വലിയ സ്ഫോടനം ലക്ഷ്യമിട്ട് പ്രഷര്‍ കുക്കര്‍ ബോംബുമായി ബസ്സില്‍ മംഗ്ലൂരുവിലെത്തി ഓട്ടോയില്‍ പോകുന്നതിനിടെയായിരുന്നു സ്ഫോടനം


മംഗളുരു കേസ് മുഖ്യപ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ താമസിച്ചതായി സ്ഥിരീകരണം ഉണ്ടായി. അഞ്ച് ദിവസമാണ് ഇയാൾ കേരളത്തിൽ തങ്ങിയത്. ഇയാൾ സന്ദർശിച്ച വ്യക്തികളുടെ വിശദാംശങ്ങൾ എടിഎസ് ശേഖരിച്ചു.

22 സെപ്തംബർ 13 മുതൽ 18 വരെ അഞ്ച് ദിവസമാണ് ഷാരിഖ് ആലുവയിൽ തങ്ങിയത്. ആലുവയിലെ ഒരു ലോഡ്ജിൽ താമസിച്ച ഇയാൾ സന്ദർശിച്ച വ്യക്തികളുടെ വിശദാംശങ്ങൾ ശേഖരിച്ചു. ഷാരിഖിന്റെ സന്ദർശനോദ്ദേശ്യം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മംഗളുരു സ്‌ഫോടനത്തിന് ഇയാൾക്ക് സഹായം ലഭിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ആലുവ പെരുമ്പാവൂർ ഭാഗങ്ങൾ ഇതര സംസ്ഥാന തൊഴിലാളികളുടെ താവളമാണ്. ഇവിടങ്ങളിൽ മുൻ കാലങ്ങളിൽ സുശക്തമായ പോലീസ് പരിശോധനകൾ ഉണ്ടായിരുന്നു.എന്നാൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയതോടെ മനോഭാവം ഇതര സംസ്ഥാന തൊഴിലാളികൾക്ക് അനുകൂലമായി മാറി.ഇതോടെ പരിശോധനകളിൽ നിന്നും പോലീസ് വലിഞ്ഞു. ഇതര സംസ്ഥാന ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നത്.

മംഗലാപുരം സ്‌ഫോടനത്തിന് പിന്നിൽ യു എ പി എ കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. പങ്കാളികളായ മറ്റ് മൂന്നുപേരെ കൂടി തിരിച്ചറിഞ്ഞു ഓട്ടോറിക്ഷാ സ്‌ഫോടനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വന്നു. സ്‌ഫോടനത്തിന് പിന്നിൽ ശിവമോഗ സ്വദേശി ഷാരിക് ആണെന്നാണ് റിപ്പോർട്ട്. യു എ പി എ കേസിൽ പ്രതിയാണ് ഇയാൾ. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൈസൂരുവിലെ ഷാരിക്കിന്റെ വാടകവീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തി. ഇവിടെ നിന്ന് കുക്കർ ബോംബും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി.
വ്യാജ ആധാ‌ർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ വീട് വാടകയ്ക്ക് എടുത്തത്. സ്‌ഫോടനത്തിൽ പങ്കുള്ള മറ്റ് മൂന്നുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. യാത്രക്കാരനുമായി പോയ ഓട്ടോറിക്ഷയ്ക്ക് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന് സമീപമുള്ള റോഡിൽ ഓട്ടോറിക്ഷ നിർത്തിയ ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. യാത്രക്കാരനും ഡ്രൈവർക്കും സാരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു.

ഈ ടീമിലുള്ള ആരെങ്കിലും സെയ്ഫിനെ സഹായിച്ചിരിക്കാം എന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (13 minutes ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (26 minutes ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (5 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (5 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (6 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (6 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (7 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (7 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (7 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (8 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

Malayali Vartha Recommends