"കണ്ണുവയ്ക്കാതെ ഞങ്ങളുടെ തമ്പുരാനെ"യോഗി വെറും സന്യാസിയല്ല, ഗുണ്ടകളുടെ തല കൊയ്യുന്ന ബുൾഡോസർ ഭരണാധികാരി....188 ഏറ്റുമുട്ടൽ കൊലകൾ.. 1400 കോടിയുടെ സ്വത്ത് പിടിച്ചെടുക്കാനും യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രി എടുത്തത് വെറും 50 ദിവസം മാത്രം

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അതിഖ് അഹമ്മദിനെ ഇന്നലെ വൈകുന്നേരം ആതിഖിനെ മകൻ അസദിനെ അടക്കിയ അതേ ശ്മശാനത്തിൽ അടക്കം ചെയ്തു. എന്നാൽ ഇപ്പോഴും അതിഖ് കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള ചർച്ചകൾക്ക് കുറവില്ല. രാജ്യസഭാ എം പി എ എ റഹീം. ഇത് ഇന്ത്യൻ നിയമ വ്യവസ്ഥയോടുള്ള സംഘപരിവാറിന്റെ വെല്ലുവിളിയാണെന്ന് കുറ്റപ്പെടുത്തി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. പൊലീസ് നടത്തുന്ന കൊലപാതകങ്ങളെയാകെ മഹത്വവൽക്കരിക്കാനും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്‌ത്താനും നടത്തുന്ന സംഘപരിവാർ ശ്രമങ്ങൾ അങ്ങേയറ്റം അപകടകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഈ കൊലപാതകത്തിന് കൈയ്യടിക്കുന്ന സാധാരണ ജനങ്ങളെയും ധാരാളം കാണാം. കേരളത്തിൽ ഇങ്ങനെ മുഖ്യമന്ത്രിയെ ആണ് ആവശ്യം എന്ന് അതീഖിന്റെ കൊലപാതക വാർത്തയ്ക്കു അടിയിൽ കമന്റ് ചെയ്യുന്നവരും ധാരാളമുണ്ട്. ഒരു നൂറുകണക്കിന് കൊലപാതകങ്ങൾ, കിഡ്‌നാപ്പിങ്‌സ്, റേപ്പ് കേസുകൾ, ഭൂമി പിടിച്ചെടുക്കലുകളുമായി അരങ്ങുവാണ ഒരു മാഫിയാ സംഘതലവനെ നേരിടാനും അടിച്ചമർത്താനും ഒരു യോഗി ആദിത്യനാഥ് വന്നാൽ സാധാരണ മനുഷ്യൻ കയ്യടിക്കും എന്ന് സജീവ് ആല കുറിച്ചു.40 വർ ഷത്തിലധികം നൂറിലധികം ക്രിമിനൽ കേസുകളിലെ പ്രതിയായിട്ടും സ്വതന്ത്രനായി വിലസി നടന്ന
അതിഖിനെ മാത്രമല്ല ആ കുടുംബത്തിലെ മുഴുവൻ ക്രിമിനലുകളെ ഒതുക്കാനും അന്യായമായി സമ്പാദിച്ച 1400 കോടിയുടെ സ്വത്ത് പിടിച്ചെടുക്കാനും യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രി എടുത്തത് വെറും 50 ദിവസം മാത്രമാണ്.
കഴിഞ്ഞ വ്യാഴാഴ്ച ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള (എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മകന്‍ ആസാദ് അഹമ്മദുമായി വിവാഹ നിശ്ചയം നടത്താനിരുന്ന അതിഖ് അഹമ്മദിന്റെ സഹോദരി ആയിഷ നൂറിയുടെ മകൾ അമ്മയോടൊപ്പം ഒളിവിലാണ്. ഉമേഷ് പാലിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടവർക്ക് അഭയവും സാമ്പത്തിക സഹായവും നൽകിയെന്നാരോപിച്ച് ഏപ്രിൽ 9 ന് പോലീസ് പ്രതിപ്പട്ടികയിൽ പേരുകൾ ചേർത്തതിനെ തുടർന്നാണ് ഇത്.
നൂറുകണക്കിന് മനുഷ്യരെ കൊലപ്പെടുത്തി, പലരെയും ജീവച്ഛവമാക്കി മാറ്റി, സ്ത്രീകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു, ആളുകളെ തട്ടിക്കൊണ്ടുപോയി വിലപേശി കോടികൾ പിരിച്ചെടുത്തു, സാധാരണക്കാരുടെ കണ്ണായസ്ഥലങ്ങൾ തോക്കിൻമുനയിൽ എഴുതി വാങ്ങിച്ചും കഴിഞ്ഞിരുന്ന അതീഖിനെ ഒരു ദിവസം ജയിലിൽ അടയ്ക്കാൻ പോലും സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലെ നിയമസംവിധാനത്തിന് കഴിഞ്ഞില്ല. അതിലും നാണക്കേട് ആയിരുന്നു ആതിഖിന്റെ നായക്ക് പോലും ഷേക്ക് ഹാൻഡ്
നല്കാൻ മടിയില്ലായിരുന്ന മുഖ്യമന്ത്രിമാരുണ്ടായിരുന്ന ഒരു കാലം.
2016 -ൽ കോപ്പിയടിച്ചതിന് യുണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കപെട്ട 2 വിദ്യാർത്ഥികളെ തിരിച്ചെടുക്കണം എന്ന് പറഞ്ഞ് കോളേജിൽ പോയി എല്ലാവരെയും ആതിഖ് തല്ലി. ആ കേസിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്തായത് കൊണ്ട് മാത്രം അതീഖ് അകത്തായി. എന്നിട്ടും യുപി യിലെ ദിയോറ ജയിൽ ഇരുന്ന് ഗുണ്ടാ പിരിവ് തുടർന്നു. മോത്തി എന്ന ബിസിനസ്സുക്കാരനെ ജയിലിൽ കൊണ്ട് വന്ന ഇടിച്ച് 48 കോടി ആസ്തി എഴുതി വാങ്ങിച്ചു. ഇതോടെയാണ് സുപ്രീം കോടതി അതീഖിനെ ദിയോറ ജയിൽ നിന്ന് ഗുജറാത്തിലെ സബർമതി ജയിലിലേക്ക് മാറ്റിയത്. പിന്നീട് കേസുകളുടെ എണ്ണം 100 ആയി.
ജയിലിൽ കിടക്കുമ്പോൾ പോലും തന്റെ മകനെ കൊന്ന കൊലപ്പെടുത്തിയ ഉദ്യോഗസ്ഥരോട് 'ഞാൻ പുറത്തിറങ്ങുമ്പോൾ കാണിച്ചുതരാം', എന്ന ഭീഷണി ഉയർത്താൻ തക്ക ധൈര്യം ഉണ്ടായതും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ, ന്യൂനപക്ഷ ലേബലിന്റെ ബലത്തിൽ, മാധ്യമങ്ങളുടെ പിന്തുണയിൽ അരനൂറ്റാണ്ട് ആയി ഉത്തർപ്രദേശിലെ കൊടുംക്രിമിനലുകളിൽ ഒന്നായി വിലസിയ ധൈര്യം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ എതിർ ഭാഗത്തു നിൽക്കുന്നത് യോഗി ആദിത്യനാഥ് ആയതു കൊണ്ട് ഉദ്യോഗസ്ഥർ പിടിച്ചില്ല എന്ന് മാത്രമല്ല അവർ തങ്ങളുടെ ജോലി ഭംഗിയായി തുടരുകയും ചെയ്തു.
കാരണം യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രി അറിയപ്പെടുന്നത് ക്രിമിനലുകളുടെ അന്തകൻ എന്നാണ് പൂർവാശ്രമത്തിൽ വിപ്ലവത്തിന്റെ ആരാധകനായ ഈ സന്യാസി വീണ്ടും തോക്കെടുത്തിരിക്കയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. 2017ൽ യോഗി അധികാരത്തിലേറിയ ശേഷം യുപിയിൽ നടന്നത്, 11,000ത്തോളം ചെറുതും വലുതുമായ എൻകൗണ്ടറുകളാണ്. ഇതിൽ മരിച്ചത് ഇരുനൂറോളം ക്രിമിനലുകളാണ്. കണ്ടുകെട്ടിയത് 25,000 ത്തോളം കോടിരൂപയുടെ സ്വത്തുവകകളും. മിക്ക ഗുണ്ടകളുടെയും വീടുകൾ ബുൾഡോസർ വെച്ച് പൊളിച്ച് കളഞ്ഞു! ഈ ഏറ്റുമുട്ടലിന്റെ ഭാഗമായി 23,300 കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. 5,046 പേർക്ക് പരിക്കേറ്റു. ഇതിൽ 1,443 പൊലീസുകാർക്ക് പരിക്കേറ്റതായും 13 പേർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.
ജയശ്രീ കുശ്‌വാഹ എന്ന സ്ത്രീയുടെ 7.5 ഏക്കർ ഭൂമി അതിഖ് അഹമ്മദ് 1990 ൽ പിടിച്ചെടുത്തു അവരുടെ കുടുംബത്തെ വഴിയാധാരമാക്കി, അവർ പ്രതിഷേധച്ചപ്പോൾ ഭർത്താവിനെയും സഹോദരനെയും അതീഖ് കൊലപ്പെടുത്തി , വധശ്രമത്തിൽ മകന് വെടിയേറ്റു, ജയശ്രീ 7 തവണ ആക്രമിക്കപ്പെട്ടു. ഇവരുടെ 33 വർഷത്തെ പോരാട്ടമാണ് അതീഖിന്റെ മരണത്തോടെ അവസാനിച്ചത്. ഇതുപോലെ ആയിരകണക്കിന് ആളുകൾക്കാണ് നീതി ലഭിച്ചതു. അതുകൊണ്ടു തന്നെ യോഗി ആദിത്യനാഥിനെ നോക്കി നെടുവീർപ്പിടുന്ന മലയാളികളോട് ഉത്തർപ്രദേശിലെ സാധാരണക്കാർക്ക് പറയാനുള്ളത് കണ്ണുവയ്ക്കാതെ ഞങ്ങളുടെ തമ്പുരാനെ എന്ന് തന്നെയാവും.
https://www.facebook.com/Malayalivartha























