ഇന്ന് ഉച്ചയ്‌ക്ക് 12.10 ഓടെ മുഖ്യമന്ത്രിയുടെ തട്ടകത്തിലേക്ക് വന്ദേ ഭാരത് കുതിച്ചെത്തും; ഉച്ചയ്ക്ക് 12.20 ഓടെ കണ്ണൂരിൽ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിൻ ഏഴ് മണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് എത്തും; പ്രതീക്ഷകൾ നിറവേറ്റാൻ വന്ദേ ഭാരത് ഓട്ടം തുടങ്ങി

ഇന്ന് ഉച്ചയ്‌ക്ക് 12 അരയോടെ , നമ്മുടെ മുഖ്യമന്ത്രിയുടെ തട്ടകത്തിലേക്ക്, അതായത് കണ്ണൂരിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് കുതിച്ചെത്തുകയാണ്. കേരളത്തിലെത്തിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.
ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ യാത്ര പുറപ്പെട്ടത്. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തുമെന്നാണ് നിഗമനം.
12.10നാണ് ട്രെയിൽ കണ്ണൂരിൽ എത്തേണ്ട സമയം.ഉച്ചയ്യ്ക്ക് 12.20 ഓടെ കണ്ണൂരിൽ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിൻ ഏഴ് മണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് എത്തുമെന്നാണ് നിഗമനം. മാത്രമല്ല ട്രെയിനിന്റെ ഷെഡ്യൂളും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകൾ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും എന്നതാണ് ശ്രദ്ധേയമായ കാര്യം . ഈ മാസം 25ന് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.
https://www.facebook.com/Malayalivartha























