മാരക മയക്കുമരുന്നുമായി ബംഗളുരുവിൽ നിന്നും ഗുരുവായൂരിലേക്ക്, കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മമ്പാട് കാട്ടുമുണ്ട കാട്ടിപ്പരുത്തി വീട്ടിൽ ഉവൈസ് (25) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ബംഗളുരുവിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോഴാണ് ആനമറി ചെക്ക്പോസ്റ്റിൽ വച്ച് ഇയാൾ അറസ്റ്റിലായത്.
7.815 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗമായ എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാളികാവ് എക്സൈസ് റേഞ്ച് പാർട്ടിയും വഴിക്കടവ് എക്സൈസ് ചെക്കുപോസ്റ്റ് അധികൃതരും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
എക്സൈസ് ചെക്പോസ്റ്റ് ഇൻസ്പെക്ടർ ടി. പ്രമോദ്, കാളികാവ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ശങ്കരനാരായണൻ, ചെക്പോസ്റ്റ് പ്രിവന്റ്റീവ് ഓഫീസർ കെ. അരവിന്ദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. അമിത്, ടി. സുനീർ, കെ. നിമിഷ, കെ. അഫ്സൽ, യൂസഫ്, കെ.വി. വിപിൻ എന്നിവരടങ്ങിയ സംഘമാണ് ബസിൽ പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha























