Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ജാതിയിൽ കൂടിയവനേ ഇല്ലമുള്ളൂ എന്ന് പറഞ്ഞ കമ്മിഷണർ സാറിന്, മക്കളുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സാധാരണ മനുഷ്യന്റെ കഷ്ടപ്പാട് മനസിലാക്കേണ്ട കാര്യമില്ല

21 APRIL 2023 05:00 PM IST
മലയാളി വാര്‍ത്ത

വരേണ്യ വർ​ഗ്​ഗത്തിനു വേണ്ടി സംസാരിക്കുന്ന, സമ്പന്നർ മാത്രമുള്ള നാടണ് ഇതെന്ന മട്ടിൽ കാര്യങ്ങളെ കാണുന്ന ഉദ്യോ​ഗസ്ഥനെന്ന ആരോപണത്തിന് അടിത്തറ ഇടുന്നതാണ് ​ഗതാ​ഗത വകുപ്പ് കമ്മിഷണർ ശ്രീജിത്തി്ിന്റെ പുതിയ പരിഷ്കാരങ്ങളഉം പ്രസ്താവനകളും.

ജാതിയിൽ കൂടിയവനേ ഇല്ലമുള്ളൂ എന്ന് പറഞ്ഞ കമ്മിഷണർ സാറിന്, മക്കളുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സാധാരണ മനുഷ്യന്റെ കഷ്ടപ്പാട് മനസിലാക്കേണ്ട കാര്യമില്ല. പ്രായ പൂർത്തിയാവും വരെ കുട്ടികൾ ഒരു സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കാണുന്ന ചില രാജ്യങ്ങളെ കണ്ടു പഠിച്ചിട്ട് നിർമ്മിത ബുദ്ധിയുമായി വരുന്നതാവും നല്ലത്.

ആര‍്ട്ടിഫിഷ്യനൽ ഇന്റലിജൻസ്, അഥവാ നിർമ്മിത ബുദ്ധി അനുസരിച്ച് പ്രവർത്തിക്കുന്ന ​ഗതാ​ഗത നിരീക്ഷണ ക്യാമറകൾ സംസ്ഥാനത്തെമ്പാടും സ്ഥാപിച്ചു കഴിഞ്ഞു. നിരീക്ഷണവും ആരംഭിച്ചു. എന്നാൽ ഒരു മാസത്തിന് ശേഷമേ പിഴ ഈടാക്കൂ എന്നാണ് വകുപ്പുമന്ത്രി ആന്റണി രാജു ഇപ്പോൾ പറയുന്നത്.

 

 

അപ്പോൾ പൊതുസമൂഹം ഉയർത്തുന്ന ചില ചോദ്യങ്ങളുണ്ട്. ഒന്ന്.ഇപ്പോൾ പിഴ ചുമത്തില്ലെങ്കിൽ എന്തിന് ഇപ്പോഴേ കാമറ സ്ഥാപിച്ചു.? രണ്ട്.. 225 കോടി രൂപ മുടക്കി കെൽട്രോണുമായാണ് സർക്കാരിന്റെ ക്യാമറ കരാർ., ക്യാമറ പ്രവർത്തിപ്പിച്ചു തുടങ്ങുന്ന ദിവസം കണക്കാക്കി, മൂന്നു മാസത്തിലൊരിക്കൽ കെൽട്രോണിന് 11.56 കോടി രൂപ നൽകണ്ടേ?

അപ്പോൾ ഒരുമാസം പിഴ ചുമത്താതിരുന്നാൽ,കൊടുക്കാൻ സർക്കാർ ഖജനാവിൽ കാശുണ്ടോ? മൂന്ന്..പിഴ ചുമത്താത്ത ഒരു മാസം കൊണ്ട് ജനം ബോധവൽക്കരിക്കപ്പെടുമെന്ന് എന്താണ് ഉറപ്പ്?....ചോദ്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല... മൊത്തത്തിലുള്ള ക്യാമറ സ്ഥാപിക്കൽ സംബന്ധിച്ചും നിരവധി കാര്യങ്ങൾ ഉയർന്നുവരുന്നുണ്ട്.

ഒരാൾ ഒരു ദിവസം ഒന്നിലേറെ നിയമലംഘനം നടത്തിയാൽ, അപ്പോഴൊക്കെ പിഴ ഈടാക്കുമെന്നും, രണ്ടാളിൽ കൂടുതൽ, അതിനി കുഞ്ഞായാലും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കുമെന്നുമൊക്കെ പുതിയ സംവിധാനത്തിൽ പറയുന്നു. നിയമങ്ഹളൊക്കെ സാധാരണ മനുഷ്യന് മാത്രമേ ബാധകമാവുന്നുള്ളൂ എന്നതാണ് എടുത്തുപറയേണ്ടത്.

ഒരു കുഞ്ഞുള്ള, ദരിദ്രനായ ചെറിയ കുടുംബം കുഞ്ഞിനെ ഒഴിവാക്കണോ? ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾക്ക് മാത്രം വേ​ഗതയോ, നിയമലംഘനമോ ബാധകമല്ല. അപ്പോൾ പെട്ടെന്നൊരു അസുഖമോ അപകടമോ സംഭവിക്കുന്നവരെ ബീക്കൺ ലൈറ്റില്ലാത്ത സ്വകാര്യ വാഹനത്തിൽ എത്രയും വേ​ഗം ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചാൽ അതിനും പിഴ ചുമത്തില്ലേ? ഇരുണ്ട വസ്ത്രങ്ങളിൽ കറുത്ത സീറ്റ് ബെൽറ്റ് കിടന്നാൽ വ്യക്തമായി അറിയാൻ കഴിയുമോ എന്ന ആശങ്കയും പൊതുജനം പങ്കുവയാക്കുന്നു.

വ്യക്തമായ ചിത്രം പകർത്താനും ശിക്ഷ തീരുമാനിക്കാനും നിർമ്മിത ബുദ്ധിക്കു കഴിയുമെന്നു പറയുമ്പോഴും, സാധാരണ സർവെയ്ലൻസ് ക്യാമറയിലെ പോലെ തന്നെ പിൻ സീറ്റിലുള്ളവരുടെ ചിത്രം പകർത്തി സിറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടോ എന്ന് നോക്കാനുള്ള സംവിധാനം ഇല്ലെന്നാണ് ​ഗതാ​ഗത കമ്മിഷണർ പറയുന്നത്.

പിന്നെ, പദ്ധതികളെല്ലാം തുടങ്ങാൻ മാത്രം ആവേശം കാണിക്കുന്ന സർക്കാർ അതൊന്നും മുന്നോട്ട് കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകാൻ ശ്രദ്ധിക്കാറില്ലഎന്ന് ഇതിനോടകം വ്യക്തമാണ്. അതുകൊണ്ടുതന്നെ ക്യമറകൾ കേടായാൽ സമയത്ത് നന്നാക്കാനോ, പ്രവർത്തിക്കുന്നുണ്ടെന്നും ദൃശ്യങ്ങൾ സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനോ ശ്രമിക്കുമെന്ന് ഒരുറപ്പുമില്ല.

മാത്രമല്ല, രോഡിലാണ് ​ഗതാ​ഗതവും അപകടങ്ങളും ഉണ്ടാവുക. റോഡുതന്നെ കുണ്ടും കുഴിയുമാണെങ്കിൽ പിന്നെ എന്ത് സുരക്ഷ. മാത്രമല്ല പലയിടത്തും ട്രാഫിക് മാർക്കിം​ഗുകൾ കാണാൻ കഴിയാത്തവിധം മങ്ങുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്. അത് ഇനി ശെരിയാക്കുമെന്നാണ് കമ്മിഷണർ പറയുന്നത്.കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിൽ ധൃതിപിടിച്ച് ഈ കോടികൾ മുടക്കിയത് എന്തിന്.

നേരത്തെയും കെൽട്രോണുമായി ട്രാഫിക് സി​ഗ്നലുകളഉം ക്യാമറയും സ്ഥാപിക്കുന്നതും അറ്റകുറ്റപ്പണി നടത്തി നിലനിർത്തുന്നതും സംബന്ധിച്ച് സർക്കാരിന് കരാറുണ്ട്. എന്നാൽ കരാർ പുതുക്കാതെയും, പണം നൽകാതെയും ഇതൊക്കെ മുടങ്ങിയിട്ടുമുണ്ട്. ആ സാഹചര്യത്തിൽ എഐ ക്യാമറകളുടെ കാര്യത്തിലും ഇന്ത് മാർ​ഗ്​ഗമാണ് സർക്കാർ കാര്യക്ഷമതയുള്ള പ്രവർത്തനത്തിനായി അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.

വാഹനങ്ങളഉടെ വേ​ഗത അപകടകാരണമായി കണക്കാക്കാൻ മോട്ടോർ വെഹിക്കിൾ ആക്ടിന്റെ 112ആം വകുപ്പിൽ പറയുന്നില്ല. മറിച്ച് ഓരോ വാഹനത്തിനും നിർണ്ണയിച്ചിട്ടുള്ള വേ​ഗ പരിധി കടക്കരുത് എന്നേ പറയുന്നുള്ളൂ. മാത്രമല്ല, റാഷ് ആൻര് നെ​ഗ്ലിജന്റ് ആയ, അതായത് അപകടകരവും അശ്രദ്ധവുമായ വാഹനമുപോ​ഗം മാത്രമേ ശിക്ഷയർഹിക്കുന്നുള്ളൂ. ഇത്തരത്തിൽ നിരവധി നിയമപ്രശ്നങ്ങളും ഇതിലുണ്ട്.

ചുരുക്കത്തിൽ ബോധവൽക്കരണത്തിന്റെ രീതി മാറ്റി, വിദേശ രാജ്യങ്ങളിലെപ്പോലെ ചെറുപ്പത്തിലേ റോഡ് സുരക്ഷയും സ്വയ സുരക്ഷയും അടിസ്ഥാനപ്പെടുത്തിയുള്ള പഠന രീതി മാത്രമേ ​ഗുണം ചെയ്യൂ. അതുതന്നെ വളരെ പതിയെ നടത്തിയെടിുക്കേണ്ടതാണ്.

അല്ലാതെ കതിരിൻമേൽ വളം വയ്ക്കുന്നതുപോലെ പിഴ ഈടാക്കുകയും പേടിപ്പിക്കുകയുമല്ല വേണ്ടത്. ലൈസൻസ് കൊടുക്കും മുന്നേ ഒറ്റ മണിക്കൂറിലുള്ള തട്ടിക്കൂട്ട് പരിപാടി ഒക്കെ നിർത്തി ജീവിക്കാനാവശ്യമായ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കണം കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കണം.

അല്ലാതെ ജന്മി കുടിയാൻ വ്യവസ്ഥ പോലെ സാറൻമാർക്ക് ഒരു നിയമവും പൊതുജനത്തിന് മറ്രൊരു നിയമവും നടപ്പാക്കി കോടികളുടെ കമ്മിഷന‍ പറ്റുകയല്ല വേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends