Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഉദ്ദേശ കാര്യ സിദ്ധിക്ക് ഉപകാരസ്മരണ എന്നതുപോലെ ഒരു സംഭവമാണിത്. ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ആഡംബര യാത്രയയപ്പ് കൊടുക്കുന്നു. തിരുവനന്തപുരത്ത് കോവളത്തുള്ള ആഡംബര ഹോട്ടലിലാണ് പ്രമുഖർ പങ്കെടുത്ത യാത്രയയപ്പ്.

21 APRIL 2023 05:33 PM IST
മലയാളി വാര്‍ത്ത

പലവട്ടം പറഞ്ഞതാണെങ്കിലും പറയാതിരിക്കാൻ നിർവ്വാഹമില്ല. ഉദ്ദേശ കാര്യ സിദ്ധിക്ക് ഉപകാരസ്മരണ എന്നതുപോലെ ഒരു സംഭവമാണിത്. ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ആഡംബര യാത്രയയപ്പ് കൊടുക്കുന്നു. തിരുവനന്തപുരത്ത് കോവളത്തുള്ള ആഡംബര ഹോട്ടലിലാണ് പ്രമുഖർ പങ്കെടുത്ത യാത്രയയപ്പ്.

ഈ മാസം 23 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ വിരമിക്കുന്നത്. എന്നാൽ അതിന് മുമ്പുതന്നെ സർക്കാരിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് ജസ്റ്റിസിന് ആഡംബര യാത്രയയപ്പ് സൽക്കാരം നൽകുകയാണ്. ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിനെ സർക്കാരിന്റേതായി ഔദ്യോഗിക യാത്രയയപ്പ് നൽകുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ,മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുത്തത്. ഒരു സംസ്ഥാനത്തെ ചീഫ്ജസ്റ്റിസ് വിരമിക്കുമ്പോൾ ഹൈക്കോടതിയുടെ ഫുൾ കോർട്ട് യാത്രയയപ്പ് നൽകുന്നത് മാത്രമാണ് കീഴ് വഴക്കം.

 

അത്തരത്തിലുള്ള യാത്രയയപ്പ് കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്നു. ഹൈക്കോടതിയിൽ നടന്ന യാത്രയയപ്പിൽ ഫുൾ കോർട്ട് റഫറൻസിൽ ജഡ്ജിമാർ, മുൻ ജഡ്ജിമാർ, മുതിർന്ന അഭിഭാഷകർ തുടങ്ങിയവർ ഉൾപ്പെടെ പങ്കെടുത്തിരുന്നു. ജസ്റ്റിസ് എസ്.വി.ഭട്ടി, അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.ബിജു എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.

ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന്റെ പിതാവും മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് കെ.സ്വാമി ദുരൈയും ഇതേ ചടങ്ങിൽ പങ്കെടുത്തിരുന്നു. അതോടൊപ്പം മുതിർന്ന അഭിഭാഷകർ പ്രത്യേക യാത്രയയപ്പും നൽകിയിരുന്നു. പതിവിന് വിപരീതമായി ചീഫ് ജസ്റ്റിസിന് സർക്കാർ തന്നെ യാത്രഅയപ്പ് നൽകുന്നത് നാളിതുവരെ അദ്ദേഹം സർക്കാരിന് നൽകിയ സഹായത്തിനുള്ള ഉപകാരസ്മരണയാണെന്ന ആക്ഷേപത്തിന് ഇട നൽകും.

നാളിതുവരെ സർക്കാരിനെതിരായി നിരവധി കാരണങ്ങളുണ്ടായിട്ടും ഒരു നടപടി പോലും എടുക്കാത്ത ചീഫ് ജസ്റ്റിസ് എന്ന പേരാണ് ഇപ്പോൾ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എസ്. മണികുമാർ എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന എസ്.മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ജഡ്ജിയായത്.

ലോകായുക്ത ജഡ്ജിമാരെ മുഖ്യമന്ത്രി നടത്തുന്ന ഇഫ്താർ വിരുന്ദിൽ പ്രധാന അതിഥികളായി ക്ഷണിക്കുകയും , അവർ പങ്കെടുക്കുകയും ചെയ്ത സംഭവം വിവാദമായതിനെ തുടർന്ന് ഇന്ന് വാണ്ടും ഇങ്ങനെയൊരു സംഭവം വാർത്തകളിൽ നിറയുകയാണ്.

പൗരത്വ ബില്ല്, ബാബറി മസ്ജിദ്, ഏകീകൃത സിവിൽ കോട് തുടങ്ങിയ വിഷയങ്ങലിൽ കേന്ദ്ര സർക്കാരിന് അനുകൂലമായി സുപ്രീം കോടതി നിലപാടെടുത്തുന്നു ചൂണ്ടിക്കാട്ടി ആരോപണം ഉന്നയിക്കുന്നതിൽ സിപിഎം ആവേശം കാണിക്കുമ്പോൾ ഇത്തരം നടപടിയെ കേരളം എങ്ങനെ നാക്കിക്കാണണം.


. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരന്റെ ജാമ്യ ഹർജി തള്ളിക്കൊണ്ട് ഇറക്കിയ ഉത്തരവിൽ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ഇഡി യോട് ആവശ്യപ്പെട്ടത് സർക്കാരനെ സോപ്പിടലാണെന്ന ആരോപണം ശക്തമാണ്. പിണറായി വിജയനെതിരെ ലാവ്ലിൻ കേസിൽ ചെറുവിരലനക്കാതിര്ക്കാൻ കോടതികളെ വിലക്കെടുത്തു എന്നതും നിലനിൽക്കുന്ന ആരോപണമാണ്.

ലോകായുക്ത ജഡ്ജിമാരും മുഖ്യമന്ത്രിക്കനുകൂലമായി നിന്നുകൊണ്ട് ഹർജിക്കാരനെ ആക്ഷേപിച്ച നടപടിയും ഉപകാര സ്മരണ അല്ലാതെ മറ്റെന്താണെന്നാണ് പൊതു സമൂഹം പറയുന്നത്. ധാർഷ്ട്യമെന്ന വാക്കല്ലാതെ മറ്റൊന്നും മുഖ്യമന്ത്രിയുടെ നടപടികളെ വിശേഷിപ്പിക്കാനില്ല എന്നതാണ് അവസ്ഥ. ഇതുവരെ ഛീഫ് ജസ്റ്റിസ്മാർക്ക് മുഖ്യമന്ത്രി യാത്ര അയപ്പ് കൊടുത്തിട്ടില്ലെങ്കിലും ഇപ്പോൾ കൊടുക്കാമല്ലോ എന്നൊക്കെ ന്യായീകരണ ക്യാപ്സ്യൂലുകൾ ഇറങ്ങുമായിരിക്കാം. ഇതും കീഴ്വഴക്കമാകും!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (4 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (4 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends