Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

വന്ദേഭാരത് എക്‌സ്പ്രസിന്റെ വരവിൽ സിപിഎം കാരൊക്കെ എതിർത്തു നിന്ന സമയത്ത് വന്ദേഭാരതിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കവിത എഴുതി ആളാണ് സിപിഐ നേതാവായ പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യന്‍. രൂപേഷ് എഴുതിയ കവിതയ്‌ക്കെതിരെ വിമര്‍ശനങ്ങളും രൂക്ഷമായ പരിഹാസങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ മറുപടിയുമായി സമൂഹമാധ്യമത്തിലെത്തിയിരിക്കുകയാണ് അഭിഭാഷകനായ രൂപേഷ്.

21 APRIL 2023 05:41 PM IST
മലയാളി വാര്‍ത്ത

 

 

വന്ദേഭാരത് എക്‌സ്പ്രസിന്റെ വരവിൽ സിപിഎം കാരൊക്കെ എതിർത്തു നിന്ന സമയത്ത് വന്ദേഭാരതിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കവിത എഴുതി ആളാണ് സിപിഐ നേതാവായ പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യന്‍.

രൂപേഷ് എഴുതിയ കവിതയ്‌ക്കെതിരെ വിമര്‍ശനങ്ങളും രൂക്ഷമായ പരിഹാസങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ മറുപടിയുമായി സമൂഹമാധ്യമത്തിലെത്തിയിരിക്കുകയാണ് അഭിഭാഷകനായ രൂപേഷ്. വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റാക്കി എന്നെ മാറ്റിയ എന്റെ കൂട്ടുകാര്‍ക്ക് എന്നെഴുതിയ ചിത്രത്തോടെയാണ് രൂപേഷ് മറുപടി നൽകിയിരിക്കുന്നത്. ഇത് ഫേസ്ബുക്കില്‍ ചര്‍ച്ചയാവുകയാണ്.

വന്ദേ ഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറഞ്ഞതിന് എന്നോട് കുറുമ്പ് കാട്ടിയ മുഖപുസ്തക കൂട്ടുകാർക്ക് എന്നാണ് കുറിപ്പിന്റെ തുടക്കം. ആകാശം മുട്ടേ വളരാനായി കമ്യൂണിസ്റ്റായതല്ല ഞാൻ...ആകാശം മുട്ടേ വളരാനാണെങ്കിൽ സ്ഥാനമാനങ്ങൾക്കായി കമ്മ്യൂണിസ്റ്റായവരുടെ കൂട്ടത്തിലിറങ്ങി നടന്നാൽ മതിയായിരുന്നു. എന്നാണ് രൂപേഷ് പറയുന്നത്.

ശരി എന്ന് തോന്നുന്നതിനെ മുറുകെപ്പിടിക്കാനും അത് വിളിച്ചു പറയാനും മടിയില്ലെന്നും എന്നാൽ എന്നും താനൊരു കമ്മ്യൂണിസ്റ്റുകാരനായിരിക്കുമെന്നും രൂപേഷ് പോസ്റ്റിലൂടെ വിളിച്ചു പറയുന്നു.കപട കമ്മ്യൂണിസ്റ്റുകൾക്കുള്ള ചുട്ട മറുപടി കൂടിയാവുകയാണ് രൂപേശിന്റെ പോസ്റ്റ്. കമ്മ്യൂണിസ്റ്റാകുക എന്നത് ചുവന്ന കൊടിയുടെ കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുക എന്നല്ലെന്നും മറിച്ച് ചങ്കൂറ്റത്തോടും ധീരതയോടും സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണെന്നുമാണ് രൂപേഷ് അഭിപ്രായപ്പെടുന്നത്.

വന്ദേഭാരത് വരട്ടേ ഭാരത് എന്ന തലക്കെട്ടില്‍ രൂപേഷ് പന്ന്യന്‍ എഴുതിയ കവിതയ്‌ക്കെതിരെയായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വന്ദേ ഭാരതിനെ നോക്കി വരേണ്ട ഭാരത് എന്ന് പാടരുതെന്നായിരുന്നു കവിതയുടെ ഉള്ളടക്കം. വന്ദേഭാരത് കുതിക്കുമ്പോള്‍ കിതച്ചോടി അതിന്റെ ചങ്ങല വലിയ്ക്കരുതെന്നും കവിതയിലൂടെ രൂപേഷ് പറഞ്ഞിരുന്നു. ഇതിനെതിരെ പാർട്ടി പ്രവർത്തകർ തന്നെ വിമർശനങ്ങൾ രേഖപ്പെടുത്തുകയുണ്ടായി.

സിപിഎം സെക്രട്ടറി എംവി ​ഗോവിന്ദനെയും ​ഗോവിന്ദന്റെ പരാമർശങ്ങളെയും എടുത്തുകാട്ടുന്ന കവിത കൂടിയായിരുന്നു ആദ്യം രൂപേഷ് ഫെയ്സ് ബുക്കിൽ കുറിച്ചത്. നിലവിലെ സിപിഎം നിലപാടുകളെയും പൊള്ളത്തരങ്ങളെയും എന്നാൽ പന്ന്യന്റെ മകൻ ഒരു യത്ഥാർത്ഥ കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞ് പോസ്റ്റിനോട് പ്രതികരിക്കുന്നവരാണ് ഏറെയും. രൂപേഷിന്റെ പോസ്റ്റ് ഇങ്ങനെയാണ്.

വന്ദേ ഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറഞ്ഞതിന് എന്നോട് കുറുമ്പ് കാട്ടിയ മുഖപുസ്തക കൂട്ടുകാര്‍ക്ക് …ആകാശം മുട്ടേ വളരാനായി കമ്യൂനിസ്റ്റായതല്ല ഞാന്‍…ആകാശം മുട്ടേ വളരാനാണെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കായി കമ്മുണിസ്റ്റായവരുടെ കൂട്ടത്തിലിറങ്ങി നടന്നാല്‍ മതിയായിരുന്നു….ശരിയെന്ന് തോന്നുന്നത് പറയുമ്പോഴും…

തെറ്റെന്ന് പറയുന്നതൊരിക്കലും കേള്‍ക്കാതിരുന്നിട്ടില്ല …രാഹുല്‍ ഗാന്ധിയിലെ ചങ്കൂറ്റത്തെ ഇഷ്ടപ്പെട്ടുന്നതുകൊണ്ട് ഞാനൊരിക്കലും ഒരു കോണ്‍ഗ്രസ്സ്‌കാരനാകില്ല….അരവിന്ദ് കേജരിവാളിലെ ഭയമില്ലായ്മയിലേക്ക് എത്തി നോക്കുന്നതു കൊണ്ട് ഞാന്‍ ഒരു ആം ആദ്മിക്കാരനുമല്ല …രാമായണവും മഹാഭാരതവും പുരാണങ്ങളും ഇഷ്ടപ്പെടുന്നുവെന്നതു കൊണ്ട് ഞാനൊരു ബി.ജെ.പിക്കാരനുമല്ല…

മത ചിന്ത മനസ്സിനെ കീഴടക്കാത്തതു കൊണ്ട് ഞാനൊരു വര്‍ഗ്ഗീയ വാദിയുമല്ല….ഈശ്വര ചിന്ത മനസ്സില്‍ തീരെ ഇല്ലാത്തതു കൊണ്ട് നിരീശ്വരവാദിയായ ഞാന്‍ രാമായണവും മഹാഭാരതവും ഗീതയും ഖുറാനും ബൈബിളും വായിക്കാതിരുന്നിട്ടുമില്ല…ദൈവ വിശ്വാസം തീരെയില്ലാത്ത വീട്ടില്‍ പിറന്നത് കൊണ്ട് വിശ്വാസത്തെ ഒരിക്കലും നിന്ദിക്കാറുമില്ല…

ദൈവ വിശ്വാസമില്ലാത്ത വീട്ടില്‍ പിറന്നതു കൊണ്ടല്ല ഞാനൊരു കമ്മ്യൂണിസ്റ്റായത്...സ്വന്തം വീട്ടിലുള്ളവര്‍ തിരഞ്ഞെടുത്ത പാര്‍ട്ടിയും പ്രത്യയശാസ്ത്രവും നന്മയുടേതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ് ഞാന്‍ കമ്മൂണിസ്റ്റായത്:…ശരിയെന്ന് തോന്നുന്നതിനെ മുറുകെ പിടിക്കുമ്പോഴും തെറ്റെന്ന് ബോധ്യമായാല്‍ തിരുത്തുന്നതിന് സങ്കോചമില്ലാത്ത ഒരു തലമുറയാണ് നമുക്ക് ആവശ്യം…

പക്ഷെ ശരിയും തെറ്റും തിരിച്ചറിയാന്‍ ജാതിയേയും നിറത്തേയും ഇസത്തേയും നേതാക്കളെയും നോക്കുന്ന ഒരു തലമുറ മുന്നില്‍ വന്നു നില്‍ക്കുന്നു എന്നതും കാലം കൊണ്ടുവന്ന മാറ്റമായിരിക്കാം…കണ്ണുരുട്ടി നടക്കുന്ന നേതാക്കള്‍ക്ക് മുന്നില്‍ തല താഴ്ത്തി നടക്കുന്ന ഒരു തലമുറയുടെ പ്രതിനിധികളാവരുത് നമ്മള്‍…..ശരിക്കു നേരെ മാത്രം തിരിച്ചുപിടിച്ച കണ്ണാടിയിലായിരിക്കണം നമ്മള്‍ നമ്മളെ കാണേണ്ടത്….


അല്ലാത്തപക്ഷം അത് വരുംതലമുറയോട് ചെയ്യുന്ന തിരുത്താനാവാത്ത തെറ്റായി മാറും …വന്ദേ ഭാരതിനെ കുറിച്ച് ഞാനെഴുതിയതിനെ വിമര്‍ശിച്ചവരുടെ പ്രതികരണങ്ങളിലെ നല്ല വശങ്ങള്‍ സ്‌നഹത്തോടെ… പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളുന്നു …..ഞാനെന്നും
കമ്മ്യൂണിസ്റ്റായിരിക്കും…

കമ്മ്യൂണിസ്റ്റാകുക എന്നത് ചുവന്ന കൊടിയുടെ കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുക എന്നല്ല …മറിച്ച് ചങ്കൂറ്റത്തോടും ധീരതയോടും സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണ്…ഇതാണ് പോസ്റ്റ് അനുബന്ധമായി കുറച്ച് കാര്യങ്ങൾ കൂടി രൂപേഷ് പോസ്റ്റിൽ ചേർക്കുന്നു.

ഞാനെന്ന പദം ഉപയോഗിക്കാനിഷ്ടപ്പെടാറില്ലെങ്കിലും തന്നെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുത്തരത്തിനായി ഞാൻ എന്നല്ലാതെ ഒരു വാക്ക് ഉപയോ​ഗിക്കാനില്ലാത്തതുകൊണ്ടാണ് എന്നാണ് രൂപേഷ് പറയുന്നത്. സിപിഎം നെതിരെ സംസാരിച്ചാൽ അവരെ സംഘികളെന്ന് മുദ്രകപത്തുന്ന കമ്മ്യൂണിസ്റ്റ് രീതിയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത്.രൂപേഷിനെയും സംഘിയെന്ന് വിലയിരുത്തുകയാണ് കമ്മ്യൂണിസ്റ്റ്കാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (4 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends