Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

അർത്ഥ ജുഡിഷ്യൽ പദവികളിൽ അവരോധിക്കപ്പെടുന്നവരൊക്കെ കഴിവിന്റെ മാനദണ്ഡത്തിൽ സ്ഥാനത്തെത്തുകയല്ല, മറിച്ച് അവരൊക്കെ സർക്കാരിന്റെ തൽപ്പര കക്ഷികളായിരിക്കും. അത്തരത്തിൽ ഒരു കമ്മിഷനും അതിന്റെ അദ്ധ്യക്ഷയും വാർത്തകളിൽ നിറഞ്ഞു നിന്നതിന് പിന്നാലെയാണ് മറ്റൊരുവിവരം കൂടി പുറത്തുവരുന്നത്.

21 APRIL 2023 05:49 PM IST
മലയാളി വാര്‍ത്ത

 

അർത്ഥ ജുഡിഷ്യൽ പദവികളിൽ അവരോധിക്കപ്പെടുന്നവരൊക്കെ കഴിവിന്റെ മാനദണ്ഡത്തിൽ സ്ഥാനത്തെത്തുകയല്ല, മറിച്ച് അവരൊക്കെ സർക്കാരിന്റെ തൽപ്പര കക്ഷികളായിരിക്കും. അത്തരത്തിൽ ഒരു കമ്മിഷനും അതിന്റെ അദ്ധ്യക്ഷയും വാർത്തകളിൽ നിറഞ്ഞു നിന്നതിന് പിന്നാലെയാണ് മറ്റൊരുവിവരം കൂടി പുറത്തുവരുന്നത്.

യുവജനക്കമ്മിഷൻ അധ്യക്ഷ പദത്തിനായിരുന്നു ഒറ്റയടിക്ക് 1 ലക്ഷം രൂപ ശമ്പളം ഉയർത്തിക്കൊണ്ട് പിണറായി സർക്കാർ ഉത്തരവിട്ടതും, തുടർന്ന് ശമ്പള കുടിശികയായ ലക്ഷങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അദ്ധ്യക്ഷ ചിന്താ ജെറോം സർക്കാരിന് കത്തയച്ചതും.

ഖജനാവ് കാലിയായിട്ടും വേണ്ടപ്പെട്ടവർക്ക് ലക്ഷങ്ങൾ ശമ്പളം നൽകാനും ആനുകൂല്യങ്ങൾ അനുവദിക്കാനുമുള്ള സർക്കാരിന്റെ ശുഷ്കാന്തി അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടു. വീണ്ടുമിതാ യുവജനക്കമിമിഷൻ അദ്ധ്യക്ഷയുടെ ഇരട്ടി ശമ്പളം ബാലാവകാശ കമ്മിഷൻ അം​ഗങ്ങൾക്ക്.

 

 

ഈ മാസം 13 നാണ് ബാലാവകാശ കമ്മിഷൻ അം​ഗങ്ങളുടെ ശമ്പളം 2 ലക്ഷം രൂപയാക്കി സർക്കാർ ഉത്തരവിട്ടത്. ബാലാവകാശ കമ്മിഷൻ അം​ഗങ്ങളായ എൻ. സുനന്ദക്കും ടി.സി. ജലജമോൾക്കും സർക്കാർ സെക്രട്ടറിമാർക്കു തുല്യമായി ശമ്പളം ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

ഗവൺമെന്റ് സെക്രട്ടറിമാർക്ക് തുല്യമായ ശമ്പളത്തിന് പുറമേ ആനുകൂല്യങ്ങളും നിശ്ചയിച്ചതായി സർക്കാർ ഉത്തരവിലുണ്ട്. ഐ.എ.എസ് ലഭിച്ച് സിവിൽ സർവിസിൽ കയറി ഇരുപത് വർഷം കഴിയുമ്പോൾ സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ ഐ.എ.എസുകാർക്ക് ലഭിക്കുന്ന തസ്തികയാണ് ഗവൺമെന്റ് സെക്രട്ടറി പദവി .

പിന്നീട് പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ തസ്തികളിലേക്ക് പടിപടിയായി പ്രൊമോഷൻ ലഭിക്കും. അപ്പോഴും പ്രൊമോഷൻ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലായിരിക്കും.

20 വർഷം കൊണ്ട് മാത്രം ഐ.എ.എസുകാർ എത്തുന്ന പദവിയായ ഗവൺമെന്റ് സെക്രട്ടറിയുടെ റാങ്കും ശമ്പളവും ആനുകൂല്യങ്ങളുമാണ് ആണ് ബാലാവകാശ കമ്മീഷൻ അംഗങ്ങൾക്ക് ലഭിക്കുന്നത്. ശമ്പളത്തിന് പുറമെ യാത്ര ചെയ്യുന്നതിന് ടി.എ , സൗജന്യ ചികിത്സ , സഞ്ചരിക്കാൻ കാർ എന്നിവയും ലഭിക്കും മാത്രമല്ല മൊബൈൽ ഫോൺ , വീട്ടിലേയും ഓഫിസിലേയും ഫോൺ , ബ്രോഡ് ബാൻഡ് ചാർജ് എന്നിവയ്ക്ക് ചെലവാകുന്ന തുകയും ഇവർക്ക് സർക്കാർ ആനുകൂല്യമായി നൽകും.

ഇത് കൂടാതെ വീട്ട് വാടക അലവൻസായി 40000 രൂപയും ഓരോ മാസവും ഇവർക്ക് ലഭിക്കും. വനിത ശിശു വികസന വകുപ്പിൽ നിന്ന് ഈ മാസം 13 നാണ് ഇവരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ബാലാവകാശ കമ്മിഷൻ അം​ഗങ്ങളുടെ തെരഞ്ഞെടുപ്പും ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.


കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയതിൽ ആരോപണവിധേയയായ എൻ.സുനന്ദയെ ബാലവകാശ കമ്മിഷൻ അംഗമാക്കി നിയമിച്ചതാണ് വിവാദമായത്. തന്‍റെ സമ്മതമില്ലാതെ വീട്ടുകാര്‍ കുഞ്ഞിനെ മാറ്റിയെന്നാരോപിച്ച് 2020 ലാണ് എസ്.എഫ്.ഐ നേതാവായ അനുപമയും ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റായ അജിത്തും പേരൂര്‍ക്കട പോലീസിലും മുഖ്യമന്ത്രിക്കും സി.പി.എമ്മിലെ നേതാക്കള്‍ക്കും പരാതി നല്‍കിയത്.

അനുപമയുടെ പിതാവും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ പി.എസ് ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിതാ ജയിംസും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ അന്ന് പോലീസ് കേസെടുത്തിരുന്നു. അവിവാഹിതയായ അനുപമയ്ക്ക് കുഞ്ഞ് ജനിച്ചത് ദുരഭിമാനമായി കണ്ട് കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്ക് കൈമാറി.

ഈ കുഞ്ഞിനെ ദത്തു നല്‍കല്‍ സമിതി ഓഗസ്റ്റ് 7 ന് ആന്ധ്രയിലെ ദമ്പതികള്‍ക്കു കൈമാറി. കുഞ്ഞിനെ കടത്താന്‍ മാതാപിതാക്കളെ സഹായിച്ചത് ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയുമാണെന്ന ഗുരുതര ആരോപണമായിരുന്നു അന്ന് ഉണ്ടായത്. സിപിഎം ഒത്താശയോടെ, അധികൃതർ ​ഗൂഢാലോചന നടത്തി കുഞ്ഞിനെ ദത്ത് നൽകുകയായിരുന്നു അന്ന്.

ശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ ഷിജുഖാനാണ് ഈ പ്രവര്‍ത്തിക്ക് പിന്നില്‍ എന്നും യുവതി കുറ്റപ്പെടുത്തിയിരുന്നു. ദത്ത് വിവാദ സമയത്ത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സണായിരുന്നു സുനന്ദ. കുഞ്ഞിനെ അമ്മ അന്വേഷിച്ചിട്ടും സുനന്ദ ദത്തു തടഞ്ഞില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോട്ടിൽ പരാമർശമുണ്ടായിരുന്നു.

കുഞ്ഞിനെ അന്വേഷിച്ച് എത്തിയ അനുപമയുടെ പരാതി കിട്ടിയപ്പോഴും അക്കാര്യം പൊലീസിനെ അറിയിക്കാനോ താൽക്കാലിക ദത്ത് നടപടി നിർത്തി വയ്ക്കാനോ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്‌സൺ ആയ അഡ്വ.എൻ.സുനന്ദ തയാറായിരുന്നില്ല. ഇക്കാര്യം, സംഭവത്തെ കുറിച്ച് അന്വേഷിച്ച വകുപ്പ്തല അന്വേഷണ റിപ്പോർട്ടിലും പ്രതിപാദിച്ചിട്ടുണ്ട്.

അനധികൃതമായി താൽക്കാലിക ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ തിരിച്ച് കൊണ്ടുവന്ന് അനുപമയ്ക്ക് കൈമാറിയിരുന്നു. ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും പൊലീസിനും ഗുരുതര വീഴ്ച പറ്റിയിട്ടും സർക്കാർ ആർക്കെതിരെയും നാളിതുവരെ ഒരു നടപടിയും എടുത്തില്ല.

നടപടി എടുത്തില്ലെന്ന് മാത്രമല്ല, താൽകാലിക ദത്ത് തടയാതിരുന്ന, അമ്മ ാവശ്യപ്പെട്ടത് അറിഞ്ഞിട്ടും കുഞ്ഞിനെ കൈമാറിയ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സനായ സുനന്ദയെ 2022 ആഗസ്റ്രിൽ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്മിഷന്റെ അം​ഗമെന്ന പദവിയും നൽകുകയായിരുന്നു.

കുട്ടികളുടെ അവകാശ നിഷേധത്തിലോ മനുഷ്യാവകാശ വിഷയങ്ങളിലോ ആരോപണ വിധേയയായ ആളെ ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കരുത് എന്ന് നിയമുണ്ടായിരിക്കെ തന്നെയാണ് ഈ നിയമനം സർക്കാർ നടത്തിയത്.

മാത്രമല്ല ഇവിടെ കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങളിലും മൗനം പാലിക്കുന്ന ബാലാവകാശ കമ്മിഷൻ, അന്ത്രിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീ,് കോടിയേരി അറസ്റ്റിലായപ്പോൾ വീട്ടിലുള്ള ബിനീ,ിന്റെ മക്കൾക്ക് ബിസ്കറ്റുമായി ഓടിയതൊക്കെ വാർത്തയായിരുന്നു. ഇത്തരത്തിൽ പിടിപ്പുകേട് മാത്രം കാണിക്കുന്ന കമ്മിഷൻ അം​ഗങ്ങൾക്കാണ് ലക്ഷങ്ങളുടെ ശമ്പളവും പുറമെ ആനുകൂല്യങ്ങളും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends