Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനാവാത്ത സംഭവത്തിൽ പൊതുസമൂഹത്തിനുണ്ടാവുന്ന ആശങ്കയുടെ തലം മറ്റൊന്നാണ്.ഒരു അരിക്കൊമ്പൻ ഇനിയും തീർപ്പാവാത്തിടത്താണ് വീണ്ടുമൊരു വന്യജീവി വിഷയമാവുന്നത്.

21 APRIL 2023 05:59 PM IST
മലയാളി വാര്‍ത്ത

 

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനാവാത്ത സംഭവത്തിൽ പൊതുസമൂഹത്തിനുണ്ടാവുന്ന ആശങ്കയുടെ തലം മറ്റൊന്നാണ്.ഒരു അരിക്കൊമ്പൻ ഇനിയും തീർപ്പാവാത്തിടത്താണ് വീണ്ടുമൊരു വന്യജീവി വിഷയമാവുന്നത്.

മണിക്കൂറുകൾ കിണറ്റിൽ കുടുങ്ങിക്കിടന്ന കരടിയെ ജീവനോടെ കരയ്ക്കെത്തിക്കാൻ കഴിയാത്ത സംവിധാനമാണ് നിലവിലെങ്കിൽ, മനുഷ്യനെ രക്ഷിക്കാൻ എന്ത് ​ഗ്യാരന്റിയാണ് സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനം നൽകുന്നത്. ഇന്നലെ രാത്രി 12 ഓടെ യാണ് കരടി കിണറ്റിൽ അകപ്പെട്ടത്.

എന്നാൽ ചുറ്റുമുള്ള മനുഷ്യപർക്കോ, കരടിക്കോ പരിക്കുകളില്ലാതെ, വിദ​ഗ്ദ്ധമായി എങ്ങനെ അതിനെ പുറത്തെടുക്കാമെന്ന ആലോചനയോ മുൻകരുതലോ എടുക്കാതെ പ്രശ്നത്തെ സമീപിച്ച ഫയർഫോഴ്സ് അടക്കമുള്ളവർക്ക് എന്ത് ന്യായമാണ് പറയാനുള്ളത്. ഒരു കരടിയല്ലേ, മനുഷ്യൻ അല്ലല്ലോ, എന്നോ? അതോ ദൃശ്യമാധ്യമങ്ങളിൽ മൃ​ഗസംരക്ഷണ വകുപ്പിലെ ഡോക്ടർ പറയുന്നത് കണ്ടതുപോലെ, വെള്ളത്തിൽ കിടക്കുന്ന ഒരു വന്യജീവിയെ പിടികൂടുന്നതിൽ ഇത്തരം പിഴവ് സംഭവിക്കാം, എന്നോ? ഒരു ന്യായീകരണത്തിനും അടിസ്ഥാനമില്ല.

 

സംഭവം കണ്ടുനിൽക്കുന്ന പൊതുജനത്തിന്റെ മനസിലോരു ആത്മവിശ്വാസമുണ്ട്. അതായത്, കാര്യക്ഷമതയുള്ള ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ കരടിയെ രക്ഷിക്കുമെന്നും, വന്യജീവിയായ കരടിയെ ജീവനോടെ കരകയറ്റിയാൽ ചുറ്റും നിൽക്കുന്ന നാട്ടുകാർക്ക് ഒന്നും സംഭവിക്കാതിരിക്കാനും അവർ ശ്രദ്ധിക്കുമെന്നും.

ആ വിശ്വാസം കൂടിയാണ് പാഴായിപ്പോയത്. അതുകൊണ്ടുതന്നെ സുരക്ഷ സംബന്ധിച്ച് ഇന്നീ വാർത്ത കേട്ടവർക്കൊക്കെ സ്വാഭാവികമായും ആശങ്ക തോന്നിയിട്ടുണ്ട്. അടിമുടി പാളിപ്പോയ രക്ഷാ ദൗത്യം തന്നെയായിരുന്നു ഇന്ന് നടന്നത്. അക്കാര്യത്തിൽ സംശയമേയില്ല. ആധുനിക സജ്ജീകരണങ്ങളുള്ള ഫയർഫോഴ്സ്, വനം വന്യജീവി സംരക്ഷണ വകുപ്പ്, കഴിവുറ്റ ഉദ്യോ​ഗസ്ഥർ എന്നൊക്കെ അവകാശപ്പെടുന്നിടത്ത് എവിടെയാണ് പാളിപ്പോയത്?

മൃ​ഗശാലയിൽ നിന്നുള്ള ഡോക്ടർ എത്തി മയക്കു വെടി വയ്ക്കുമ്പോൾ അറിഞ്ഞില്ലേ, മയങ്ങുന്ന കരടി വെള്ളത്തിലേക്ക് വീഴുമെന്ന്. കിണറ്റില്‍ വെച്ച് വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടി വെച്ചത് വനംവകുപ്പിന്റെ വീഴ്ചയാണെന്ന് തന്നെ ആരോപണം ഉയർന്നിട്ടുണ്ട്.

മുടന്തൻ ന്യായങ്ങളാണ് അതിനെതിരെ അധികൃതർ നിരത്തുന്നത്. വെള്ളം വറ്റിക്കാനായി മോട്ടർ കിണറ്റിലിറക്കിയാൽ വൈദ്യുതാഘാതമേൽക്കുമെന്നായിരുന്നു അതിലൊന്ന്. വൈദ്യുതി കടന്നു പോകുന്ന മോട്ടറും വയറുകളും കിണറ്റിലേക്കിറക്കിയാൽ മാത്രമേ വെള്ളം വറ്റിക്കാൻ ആവുമയിരുന്നുള്ളോ? അത്ര പോലും സംവിധാനങ്ങൾ കേരളത്തിലില്ലേ? ഇതിനൊന്നും പരിഹാരം ഇല്ലാത്ത കാലമല്ലല്ലോ ഇത്.

ഒരു രാത്രി മുഴുവൻ കിണറ്റിലെ വെള്ളത്തിൽ താഴ്ന്ന് പോകാതിരിക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു കരടി. എന്നാൽ തുടക്കം മുതൽ വനം വകുപ്പിനും മറ്റ് വിദ്​ഗധർക്കും പിഴച്ച്ത്, കിണറ്റിലെ വെള്ളത്തിലെ അളവെത്ര എന്ന് നോക്കാതിരുന്നിടത്താണ്. കുറച്ചു വെള്ളമെ ഉള്ളൂ എന്ന് തുടക്കം മുതൽ പറയുകയായിരുന്നു അവരെല്ലാം.

ദൃശ്യങ്ങളിലെല്ലാം വ്യക്തമാണത്. വെടിയേറ്റ കരടിയെ കരയിലേത്തിക്കുന്നതിന് വേണ്ടി ഇറക്കിയ വലയും അതിനായി ചുറ്റും കെട്ടിയ കയറും കാര്യക്ഷമമാണോ എന്ന് പരിശോധിച്ചിരുന്നെങ്കിലും ഒരു പക്ഷേ വിദ​ഗ്ദ്ധമായി കരടിയെ കരയ്ക്കെത്തിക്കാമായിരുന്നു എന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

വലയിൽ കെട്ടിയ കയർ ബലത്തില്ല എന്ന ബാലിശമായ ന്യായമാണ് പല ഘട്ടങ്ങളിലും സംവിധാനങ്ങൾ പകച്ചു നിൽക്കുന്ന ദുരിതഹ്ങളും ദുരന്തങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അടുത്തിടെ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരൻ വാർത്തകളിൽ നിറഞ്ഞു. 33 മണിക്കൂറാണ് അന്നാ ചെറുപ്പക്കാരൻ കുടുങ്ങിക്കിടന്നത്.

അത്ര സമയം വെള്ളം പോലും എത്തിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. ഒരു ദുരന്തനിവാരണ സംവിധാനവും പ്രാവർത്തികമാവുന്നില്ല എന്നറിഞ്ഞ മനുഷ്യർ അന്ന് അതീവ ദുഖവും അതിലേറെ ആശങ്കയിലുമായി. അല്പം കുടിവെള്ളം പോലും എത്തിച്ചുകൊടുക്കാൻ പറ്റുന്ന അത്രയും പോലും ശക്തമല്ലാത്ത സംവിധാനമാണോ നമുക്കുള്ളത് എന്ന ആശങ്കയായിരുന്നു എല്ലാവർക്കും.

ഒരുതരത്തിലും എത്തിപ്പെടാൻ പറ്റാത്ത സ്ഥലമായതിനാൽ ആണത്രേ അന്ന് രക്ഷാപ്രവർത്തനം സാധ്യമാകാത്തത് . അവിടെവരെ കയറി എത്തിയ ബാബു സൂപ്പർമാൻ, പോലെ അമാനുഷികൻ അല്ല. ഇതിലൊക്കെ എവിടെയാണ് പിഴവ് പറ്റിയതെന്ന് ഈ നാട്ടിലെ ഓരോ മനുഷ്യനും ആലോചിക്കേണ്ടിയിരിക്കുന്നു. ഇത്തരം വീഴ്ചകളിൽ കേരളം അല്പമൊന്നു ലജ്ജിക്കുന്നതിൽ തെറ്റില്ല എന്നും തോനുന്നു. പ്രകൃതി ദുരന്തങ്ങൾ സാധാരണമായ നമ്മുടെ നാട്ടിൽ എന്ത് ദുരന്തനിവാരണമാണ് ജനങ്ങൾ പ്രതീക്ഷിക്കേണ്ടത്.

വേഗത്തിലുള്ള പ്രായോഗിക തീരുമാനത്തിന് ഏറെ പ്രാധാന്യമുള്ള ഇത്തരം രംഗത്ത് കാര്യക്ഷമമായ പ്രവർത്തനം അനിവാര്യം അല്ലെ. മനുഷ്യനായാലും മൃ​ഗമായാലും പെട്ടെന്നുള്ള, കാര്യക്ഷമമായ തീരുമാനത്തിനാണ് വില. അത് പിഴച്ചാൽ പിന്നെ എന്ത് ആധുനിക സംവിധാനമുണ്ടായിട്ടും കാര്യമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (4 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (4 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends