Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

സ്വപ്‌നയെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന കോടതിയുടെ ചോദ്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നില്ല;മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍,സിപിഎം ലക്ഷ്യം സ്വപ്നയെ എങ്ങനെയും അകത്താക്കണം,മാനനഷ്ടത്തിന് ഗോവിന്ദന്‍ നോട്ടീസ് അയച്ചിട്ടും സ്വപ്‌ന ഭയക്കുന്നില്ല,കലിയിളകി സിപിഎം

21 APRIL 2023 07:39 PM IST
മലയാളി വാര്‍ത്ത

സ്വപ്നയെ പിടിക്കാത്തതെന്തെന്ന ചോദ്യത്തില്‍ മാധ്യമങ്ങള്‍ക്ക് മൗനം. സര്‍ക്കാരിനെതിരെ ചൂടന്‍ വാര്‍ത്ത കൊടുക്കുന്നവര്‍ സ്വപ്നയെ പിടികൂടാത്തതെന്തെന്ന വാര്‍ത്ത പൊലിപ്പിക്കുന്നില്ല. മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മനോരമയ്ക്കും മാതൃഭൂമിക്കുമെതിരെ ജയരാജന്റെ രോഷം. ഇതിപ്പോള്‍ സ്വപ്‌നയുടെ വാര്‍ത്ത എവിടെ തുടങ്ങിയാലും വാലറ്റ് സര്‍ക്കാരും സിപിഎമ്മും വരുമല്ലോ സഖാവേയെന്ന് പൊങ്കാല. പിന്നെ എങ്ങനെയും സ്വപ്നയെ ഒന്ന് അകത്താക്കി കിട്ടാന്‍ കാത്തിരിക്കുകയാണല്ലോ സഖാക്കള്‍. ചില്ലറപ്പാടല്ല സ്വപ്‌ന പെടുത്തിക്കൂട്ടുന്നത്. മാനനഷ്ടവുമായിട്ട് ഗോവിന്ദന്‍ പോയിട്ട് പോലും സ്വപ്‌ന ഭയക്കുന്നില്ല. ഇപ്പോള്‍ കോടതിയില്‍ നിന്നൊരു കച്ചിത്തുരുമ്പ് കിട്ടി അതിനീ പ്രഹസനം വേണോ. സ്വപ്നയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന കോടതിയുടെ ചോദ്യം ഒരുപിടിവള്ളിയായ് കണ്ടിരിക്കുകയാണിപ്പോള്‍ സിപിഎം.

കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പോലെ' എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്നതാണ് എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിന്‍മേല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ പരമാര്‍ശവും വലതുപക്ഷ മാധ്യമ വാര്‍ത്തകളും ചര്‍ച്ചകളുമെന്നും സി പി എം നേതാവും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. 'മുഖ്യമന്ത്രിയില്‍ വന്‍ സ്വാധീനം' എന്നാണ് മനോരമയുടെ തലക്കെട്ടെങ്കില്‍ 'മുഖ്യമന്ത്രിയില്‍ സ്വാധീനം' എന്നാണ് മാതൃഭൂമിയുടെ തലക്കെട്ടെന്നും സി പി എം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. സ്വപ്നയെ പിടിക്കാത്തതെന്ത് എന്ന കോടതിയുടെ ചോദ്യത്തെക്കുറിച്ച് ഈ രണ്ട് മാധ്യമങ്ങളും മൗനമാചരിക്കുകയും ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി ചാര്‍ജ്ജ് ചെയ്ത കേസിന്റെ വിചാരണയോ അപ്പീലോ ആയിരുന്നില്ല ഹൈക്കോടതിയില്‍ നടന്നത്. ഹൈക്കോടതിയില്‍ വിചാരണ നടക്കല്‍ ചില കേസുകളില്‍ മാത്രമാണല്ലോ. കേവലം ജാമ്യാപേക്ഷ മാത്രമാണ് നടന്നത്. മുഖ്യമന്ത്രി കേസില്‍ പ്രതിയല്ലാതിരുന്നിട്ടും എന്തിനാണ് കേസിലേക്ക് വലിച്ചിഴച്ചത്? ഭരണകക്ഷിയില്‍ സ്വാധീനമുള്ളയാളാണ് ശിവശങ്കരന്‍ എന്നുകൂടി പറയുന്നുണ്ട്. ഏത് ഭരണകക്ഷിയെന്നും അദ്ദേഹം ചോദിക്കുന്നു.

അഖിലേന്ത്യാ സര്‍വ്വീസിലെ ഉദ്യോഗസ്ഥന്മാര്‍ കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാന സര്‍ക്കാറിന് സസ്‌പെന്‍ഷനും സ്ഥലംമാറ്റവും മാത്രമാണ് അധികാരം. ആരോപണമുയര്‍ന്നുവന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയില്‍ നിന്നും ശിവശങ്കറിനെ ഒഴിവാക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കോടതി ജാമ്യമനുവദിച്ചിട്ടും സസ്‌പെന്‍ഷന്‍ തുടര്‍ന്നു. ആറു മാസം കഴിഞ്ഞാല്‍ തിരിച്ചെടുക്കുന്നതാണ് രീതി. ഇനിയും സസ്‌പെന്‍ഷന്‍ നീട്ടാമോ എന്ന് കേന്ദ്രസര്‍ക്കാറിലേക്ക് എഴുതിച്ചോദിച്ചു. മറുപടി ലഭിച്ചില്ല. സസ്‌പെന്‍ഷന്‍ നീട്ടാന്‍ കോടതി പറഞ്ഞിട്ടുമില്ല. പിന്നെ എന്താണ് സര്‍ക്കാര്‍ ചെയ്യുക?

പുറത്താക്കാന്‍ ഒട്ട് അധികാരവുമില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മിറ്റി തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ സര്‍ക്കാര്‍ തിരിച്ചെടുത്തു. അതാവട്ടെ, കായിക യുവജനക്ഷേമ വകുപ്പിലാണ്. ഈ പുനര്‍നിയമനത്തെ പിരിയുന്നതുവരെ സുപ്രധാന വകുപ്പില്‍ തുടര്‍ നിയമനം നല്‍കി എന്ന പരാമര്‍ശം കോടതി നടത്തിയതായി മനോരമയില്‍ കണ്ടു. വസ്തുത എന്താണ് എന്നെങ്കിലും തിരക്കേണ്ടേ? എവിടെയാണ് സസ്‌പെന്‍ഷനു ശേഷം ജോലിചെയ്തത് എന്നെങ്കിലും മനസ്സിലാക്കേണ്ടേ? ഇഡിയുടെ വാദം കേള്‍ക്കുകയും മുഖ്യമന്ത്രിയെയോ സര്‍ക്കാറിനെയോ ഭരണകക്ഷിയേയോ കേള്‍ക്കാതെയുമുള്ള ഒരു പരാമര്‍ശമാണ് കോടതി നടത്തിയത്. ന്യായീകരിക്കാവുന്നതല്ല. ഇത് കേട്ടയുടന്‍ വലതുപക്ഷ മാധ്യമങ്ങള്‍ രംഗത്തിറങ്ങുകയും കോടതി പരാമര്‍ശം ഏകപക്ഷീയമായ മാധ്യമ വിചാരണയ്ക്ക് ഇടയാക്കുകയും ചെയ്തുവെന്നും സി പി എം നേതാവ് കൂട്ടിച്ചേര്‍ക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (4 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (4 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends