Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഡിവൈഎഫ്‌ഐക്കാരെ താങ്ങി ശിവന്‍കുട്ടി ഒരു പോസ്റ്റിട്ടു;കള്ള് കച്ചവടം നടത്തി ഭരണം നടത്തുന്ന നിങ്ങള്‍ തന്നെയിത് പറയണം,മന്ത്രിയെ എയറിലാക്കി ട്രോളന്മാര്‍,ലഹരിയെക്കുറിച്ച് പറഞ്ഞാല്‍ പണികിട്ടുന്നത് സഖാക്കള്‍ക്ക് തന്നെ,കിട്ടിയില്ലെങ്കില്‍ ചോദിച്ച് മേടിക്കാന്‍ നടക്കുകയാണ് ശിവന്‍കുട്ടി

21 APRIL 2023 07:51 PM IST
മലയാളി വാര്‍ത്ത

പോസ്റ്റിട്ട് എയറില്‍ക്കേറുന്നത് സിപിഎമ്മിന്റെ സ്ഥിരം ഏര്‍പ്പാടാണ്. ഇപ്പോള്‍ മന്ത്രി ശിവന്‍കുട്ടി ചോദിച്ച് മേടിച്ചു. മൂപ്പര്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. എഎ റഹിം മുന്‍പ് പോസ്റ്റ് ചെയ്ത ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനം എന്ന പോസ്റ്റ് പങ്കുവെച്ചാണ് ശിവന്‍ കുട്ടി രംഗത്ത് വന്നത്. ചിത്രത്തില്‍ ഒരു മദ്യക്കുപ്പി പിന്നെ പുകപടലം. ചുമ്മാതല്ല ഡിവൈഎഫ്‌ഐക്കാരോട് ഇത്ര കലിപ്പെന്നൊരു തള്ള് വാചകവും. ഇതിന് താഴെ പൊങ്കാലയോട് പൊങ്കാല. കള്ള് വിറ്റ് ഭരണം നടത്തുന്നവര്‍ തന്നെ ഇത് പറയണെന്നാണ് ശിവന്‍കുട്ടിക്കുള്ള മറുപടി. അല്ല സാര്‍ ബിവറേജില്‍ നിങ്ങല്‍ പാലാണോ കൊടുക്കുന്നത്. മറുപടി കിട്ടിയാല്‍ കൊള്ളാമായിരുന്നു. പിന്നെ ഡിവൈഎഫ്‌ഐയുടെ കപട മുഖം അത് അവര്‍ തന്നെ വലിച്ച് കീറിയിട്ടുണ്ടല്ലോ. ഒരുവഴിക്കൂടെ ലഹരി വിരുദ്ധ ക്യാമ്പെയ്ന്‍ നടത്തും അതേ ഡിവൈഎഫ്‌ഐ വൈകിട്ട് അടിച്ച് കോണ്‍ തെറ്റി കൂട്ടിയിട്ട് കത്തിച്ച് വലിച്ച് നടക്കും. ഇതാണ് കേരളത്തിലെ ഡിവൈഎഫ്‌ഐ മാതൃകയെന്നാണ് പൊങ്കാല. ഇതിപ്പോള്‍ കിട്ടിയില്ലെങ്കില്‍ ചോദിച്ച് മേടിക്കാന്‍ നടക്കുകയാണ് ശിവന്‍കുട്ടി.

സിപിഎമ്മുകാര്‍ ഉള്‍പ്പെട്ട ലഹരിക്കടത്തിന്റെയും ഇടപാടുകളുടേയും വാര്‍ത്തകള്‍ പുറത്ത് വന്നതൊന്നും സഖാവ് സിവന്‍ കുട്ടി കണ്ടില്ലേയെന്ന ചോദ്യം ഉയരുന്നു. പുകയില കടത്തിന് ഒത്താശ നിന്ന സിപിഎമ്മുകാരന്‍ ഒരുത്തനുണ്ടല്ലോ അവന്റെ പേരെന്തുവാ സഖാവേന്നും ചോദ്യം. ആലപ്പുഴ കരുനാഗപ്പള്ളിയില്‍ ലഹരിക്കടത്ത് പ്രതിയുമൊത്ത്‌സിപിഎം നേതാവിന്റെ പിറന്നാള്‍ ആഘോഷം. ഇതേ ആലപ്പുഴയില്‍ ലഹരിക്കടത്തിന് ഡിവൈഎഫ്‌ഐ നോക്കള്‍ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ സിപിഎം നടപടി എടുത്തത്. ലഹരിക്കടത്ത് സംഭവത്തില്‍ സിപിഎം കൗണ്‍സിലര്‍ ഷാനവാവാസ് പ്രതിയായത്. സിപിഎമ്മുകാര്‍ ഉള്‍പ്പെട്ട 45 ലക്ഷത്തിന്റെ ലഹരിക്കടത്ത് നടന്നതും ആലപ്പുഴയില്‍. പുന്നപ്രവയലാറിന്റെ മണ്ണിനെ സിപിഎമ്മുാകരും ഡിവൈഎഫ്‌ഐഎസ്എഫ്‌ഐക്കാര്‍ ചേര്‍ന്ന് ലഹരികേന്ദ്രമാക്കി മാറ്റിയത്. ആലപ്പുഴയില്‍ മാത്രമല്ല കൊച്ചിയിലും മറ്റ് പലയിടങ്ങളിലും സഖാക്കള്‍ ലഹരി സംഘങ്ങള്‍ക്ക് ഒത്താശ നില്‍ക്കുന്നതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആദ്യം ഇവരെ നന്നാക്ക് എന്നിട്ടാകാം പുറത്തുള്ളവരെ.

പിന്നെ കേരളത്തില്‍ മദ്യപ്പുഴയൊഴുക്കി കോടികള്‍ കൊയ്യുന്നൊരു സര്‍ക്കാരല്ലെ ഇരിക്കുന്നത്. കൂടുതല്‍ ചോദ്യമൊന്നൂല്ല മദ്യം നിരോധിക്കാന്‍ പറ്റുമോ സാര്‍ എന്ന് ശിവന്‍കുട്ടിക്ക് നേരെ ചോദ്യശരങ്ങള്‍. ബാറുകള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ പിണറായി സര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിച്ച ബാറുകള്‍ തുറന്നെന്ന് മാത്രമല്ല കുടിയന്മാര്‍ക്കായ് ഇപ്പോള്‍ മുക്കിന് മുക്കിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു. എന്നിട്ട് ഇതേ സര്‍ക്കാര്‍ തന്നെ ലഹരി വിരുദ്ധ ക്യാമ്പെയ്‌നും ഡീ അഡിക്ഷന്‍ സെന്ററുകളും തുറക്കുന്നു. ഉപദേശവും മറ്റേ പരിപാടിയും കൂടി ഒരുമിച്ച് ഇറക്കല്ലേ സര്‍ക്കാരെയെന്നാണ് പൊങ്കാല വരുന്നത്. എന്ത് പ്രഹസനമാണ് സര്‍ക്കാരെയിത്. നിങ്ങള്‍ ലഹരിക്കെതിരെയെന്ന് കവലപ്രസംഗം നടത്തുന്നു. അതേ നിങ്ങള്‍ തന്നെ ലഹരി ഉപയോഗത്തിന് അവസരം ഉണ്ടാക്കി കൊടുക്കുന്നു. ശിവന്‍ കുട്ടി ആശാന്‍ ആദ്യം മുഖ്യമന്ത്രിയോട് ബാറുകളും ബിവറേജ്‌സ് ഔട്ട്‌ലെറ്റുകളും പൂട്ടാന്‍ പറ. അങ്ങനെ മാതൃക കാണിച്ചിട് വന്ന് നിന്ന് പ്രസംഗിച്ചാല്‍ പോരെ. പറയുന്നതിന് നേര്‍വിപരീതം കാണിക്കുന്നതും നിങ്ങള്‍ എന്നിട് വലിയ കേമത്തം വിളമ്പുന്നതും നിങ്ങള്‍. കേരളത്തില്‍ കുടിയന്മാര്‍ മദ്യത്തില്‍ കിടന്ന് ആറാടുകയാണ്. ആരാണ് ഇതിന് അവസരം ഒരുക്കുന്നത്. അതിര്‍ത്തി കടന്നെത്തുന്ന പുകയില മാരക ലഹരി ഉല്പന്നങ്ങള്‍ തടയാന്‍ ഈ സര്‍ക്കാരിന് സാധിക്കുന്നില്ല. ലഹരിക്കടത്തിന് കൂട്ടുനില്‍ക്കുന്നവര്‍ വരെ പാര്‍ട്ടിയിലുണ്ട്. കേരളത്തിലെ യുവതയെ മരണത്തിന്റെ വക്കിലെത്തിക്കുന്ന മാരക ലഹരികള്‍ കേരളത്തില്‍ സുലഭം. കൊച്ചുകുട്ടികള്‍ പോലും ലഹരിക്ക് അടിമകള്‍. എന്ത് നടപടിയാണ് അധികാര കസേരയില്‍ ഇരുന്നിട്ട് നിങ്ങള്‍ ചെയ്യുന്നത്. ലഹരിക്കെതിരെ കൈകോര്‍ത്തു പിടിച്ച് പൊരുതാം എന്നും പറഞ്ഞ് സഖാക്കളെല്ലാരും കൈ കോര്‍ത്തു പിടിച്ച് നിന്ന് പ്രഹസനം കാണിച്ചിട്ട് കാര്യമില്ല. കൃത്യമായ നടപടി ഉണ്ടാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (4 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (4 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends