Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പിണറായി സര്‍ക്കാരിന്റെ മര്‍മ്മംനോക്കി അടിച്ച് തൃശ്ശൂര്‍ അതിരൂപത;സഭാനേതൃത്വം ശബ്ദിക്കരുതോയെന്ന് മുഖ്യമന്ത്രിയ്ക്ക് നേരെ വിരല്‍ചൂണ്ടി രൂപത,മതമേലദ്ധ്യക്ഷന്മാരെ അപമാനിക്കുന്ന നടപടി വെച്ചുപൊറുപ്പിക്കില്ല,പ്രധാനമന്ത്രി കേരളത്തിലേക്ക് വരാനിരിക്കെ സര്‍ക്കാര്‍-സഭ പോര് മുറുകുന്നു

21 APRIL 2023 08:05 PM IST
മലയാളി വാര്‍ത്ത

വോട്ടുകള്‍ മറിയാതിരിക്കാനാണ് ലക്ഷ്യം. നവകേരളം കടം കയറി മുടിയുന്നു. പിണറായി സര്‍ക്കാരിന്റെ മര്‍മ്മംനോക്കി അടിച്ച് തൃശ്ശൂര്‍ അതിരൂപത. കത്തോലിക്കാ സഭയുടെ മുഖപത്രമായ കത്തോലിക്ക സഭയില്‍ സഭാനേതൃത്വം ശബ്ദിക്കരുതോ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ സര്‍ക്കാരിനിട്ട് ഇടിവെട്ട് പണി. ഗൗരവമുള്ള സാമൂഹ്യപ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍. തൃശ്ശൂര്‍ അതിരൂപതയും പിണറായി സര്‍ക്കാരും വീണ്ടും കൊമ്പുകോര്‍ക്കുന്നു. ഇതോടെ സര്‍ക്കാരിനെതിരെ സഭ ഇടഞ്ഞുതന്നെയെന്ന് വ്യക്തമാകുകയാണ്. തണുപ്പിക്കാന്‍ സര്‍ക്കാര്‍ കുറേ പാടുപെടും. എന്നാല്‍ ഇതിനിടയിലൂടെ ബിജെപി ക്രൈസ്തവ സഭകളിലേക്ക് വഴിവെട്ടി കഴിഞ്ഞു.

വളരെ ഗൗരവുമുള്ള ഒരു കര്‍ഷക പ്രശ്‌നമാണ് തലശേരി ആര്‍ച്ച ബിഷപ്പ് പാംപഌനി ഉയര്‍ത്തിയത്. എന്നാല്‍ വിവാദമുണ്ടാക്കാനായിരുന്നു എല്ലാതരത്തിലുമുള്ള ശ്രമം. പ്രസ്താവന വന്ന് ഒരാഴ്ചക്കകം നാല് മാസമായി മുടങ്ങിക്കിടന്ന റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി അനുവദിച്ചത് വോട്ട് ചോര്‍ച്ചയുടെ ഭീതിയില്‍ മാത്രമാണെന്നും മുഖപത്രം പറയുന്നു. ജനകീയ കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിനേക്കാള്‍ അവ ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തി നിശ്ശബ്ദരാക്കാനാണ് അധികാര കേന്ദ്രങ്ങളുടെ ശ്രമം. ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങള്‍ സഭാമേലദ്ധ്യക്ഷന്മാര്‍ സര്‍ക്കാരിന്റെയോ പൊതുജനങ്ങളുടെയോ അതിനെ രാഷ്ട്രീയ ധ്രൂവീകരണത്തിനു വേണ്ടി വിവാദങ്ങളാക്കുന്നത് പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടിയാണ്. ബിഷപ്പ് പാംപ്ലാനിയെ അവഹേളിക്കാന്‍ രാഷ്ട്രീയ നേതൃത്വം മത്സരിക്കുന്നുവെന്നും,ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ഇതിനു മുന്‍പ് പാല ബിഷപ്പിന് എതിരെ നടന്നതും ഇത്തരത്തിലുള്ള നീക്കമാണെന്നും 'കാത്തോലിക്കസഭ' മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. അധികാരത്തിലെത്തുന്നവര്‍ കരുതുന്നത് തങ്ങള്‍ക്ക് സര്‍വാധിപത്യമുണ്ടെന്നാണ്. എന്നാല്‍ ജനാധിപത്യത്തിലൂടെയാണ് അധികാരം കൈവന്നതെന്ന് വിസ്മരിക്കേണ്ട. ജനവിരുദ്ധ പ്രവര്‍ത്തനങ്ങളോട് പ്രതിഷേധം പാടില്ലെന്നും കരുതുന്നു. ഇവര്‍ സൃഷ്ടിച്ചെടുക്കുന്ന നവകേരളം കടം കയറി മുടിയുന്നത് കാണുകയാണ്. വിമോചന സമരം നടന്നില്ലായിരുന്നെങ്കില്‍ ഈ ദുരവസ്ഥ നേരത്തെ സംഭവിച്ചേനെയെന്നും മുഖപ്രസംഗത്തിലുണ്ട്. അങ്ങനെ സര്‍ക്കാരിന് മുഖമടച്ചുള്ള അടിയാണ് മുഖപത്രത്തിലൂടെ അതിരൂപത കൊടുത്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതിന് മറുപടി പറയില്ല. സഖാക്കള്‍ പ്രകോപനവുമായ് രംഗത്ത് വരികയുമില്ല. കാരണം സഭാദ്ധ്യക്ഷന്മാരെ ചൊടിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതുകൊണ്ട് സഭയെ ചൊറിയാന്‍ തല്‍ക്കാലം മുതിരില്ല സിപിഎം.

ഇതിനിടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇടത് വലതിന്റെ ചങ്കിടിപ്പ് കൂട്ടുകയാണ്. നരേന്ദ്ര മോദി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. ലത്തീന്‍, ഓര്‍ത്തഡോക്‌സ്, സീറോ മലബാര്‍, മലങ്കര, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്‌നാനായ സഭകള്‍, കല്‍ദായ, ക്‌നാനായ കത്തോലിക്ക സഭ, ക്‌നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് ക്ഷണം നല്‍കിയിരിക്കുന്നത് ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്കാണ്. യുവം പരിപാടിയ്ക്കിടെയാണ് കൂടിക്കാഴ്ച നടക്കുക. ഈ മാസം 24നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ബിഷപ്പുമാരുള്‍പ്പെടെ കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയെ പിന്തുണയ്ക്കുന്ന തരത്തില്‍ അനുകൂല പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ മതമേലധ്യക്ഷന്മാര്‍ക്ക് ക്ഷണം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മോദിയുടെ സന്ദര്‍ശനം കേരളത്തില്‍ വലിയ മാറ്റത്തിനുള്ള തുടക്കമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തിലുണ്ടായ മാറ്റത്തിലെ വെപ്രാളമാണ് കോണ്‍ഗ്രസും സിപിഎമ്മും കാണിക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തോടെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ വലിയ രാഷ്ട്രീയ മുന്നേറ്റം കേരളത്തില്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (4 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (4 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends