Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മൂന്ന് ലക്ഷം രൂപ നല്‍കി നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം... വിശദീകരണവുമായി കുഞ്ഞിനെ വാങ്ങിയ കനമന സ്വദേശിനി

21 APRIL 2023 08:49 PM IST
മലയാളി വാര്‍ത്ത

മൂന്ന് ലക്ഷം രൂപ നല്‍കി നവജാത ശിശുവിനെ വില്‍പ്പന നടത്തിയെന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. തൈക്കാട് കുഞ്ഞിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി കുഞ്ഞിനെ വാങ്ങിയ കനമന സ്വദേശിനി എത്തിയിരിക്കുകയാണ്. മക്കളിലാത്തതിനാല്‍ ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട സ്ത്രീയില്‍ നിന്നും കുഞ്ഞിനെ വാങ്ങുകയായിരുന്നുവെന്നും അവരുടെ ഭര്‍ത്താവ് സ്ഥിരമായി ആവശ്യപ്പെട്ടപ്പോഴാണ് പണം നല്‍കിയതെന്നുമാണ് കനമന സ്വദേശിനി മാധ്യമത്തോട് പറഞ്ഞു.

ജോലി ചെയ്യുന്ന സ്ഥലത്ത് തുണി വില്‍പ്പന നടത്താന്‍ വരുന്ന സ്ത്രീയില്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് കരമന സ്വദേശി നല്‍കുന്ന വിശദീകരണം. ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയെ പരിചയപ്പെടുന്നത്. അതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് വീണ്ടും കാണുന്നത്. ആ സമയത്ത് അവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. പ്രസവ സമയത്ത് ആശുപത്രിയിലെത്തി കണ്ടു. പ്രസവത്തിന് ശേഷം മൂന്നാം ദിവസം ആശുപത്രിക്ക് പുറത്ത് വെച്ച് കുഞ്ഞിനെ വാങ്ങി. ഞങ്ങള്‍ക്ക് മക്കളില്ല. കുഞ്ഞിനെ തരുന്നതില്‍ പ്രശ്‌നമില്ലെന്ന് അവളും (കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ) പറഞ്ഞു. അതിന് ശേഷം അവളുടെ ഭര്‍ത്താവ് വിളിച്ച് സ്ഥിരം ശല്യമായതോടെയാണ് പണം നല്‍കിയത്. മരുന്നിനും ഭക്ഷണത്തിനുമാണ് പണം നല്‍കിയത്. അവളുടെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറാണ്. ആശുപത്രിയുടെ പുറത്ത് വെച്ചാണ് കുഞ്ഞിനെ കൈമാറിയത്. ഏഴ് ദിവസം കുഞ്ഞിനെ വീട്ടില്‍ സംരക്ഷിച്ചിരുന്നു. നിയമപരമായി തെറ്റായിരുന്നുവെന്ന് അറിയില്ലായിരുന്നു. ദത്തെടുക്കാന്‍ കഴിയുമെങ്കില്‍ ആ കുഞ്ഞിനെ തന്നെ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കരമന സ്വദേശിനി വിശദീകരിച്ചു.

മൂന്ന് ലക്ഷം രൂപ നല്‍കി നവജാത ശിശുവിനെ വില്‍പ്പന നടത്തിയെന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ വിവരങ്ങളാണ് ഇന്ന് ഉച്ചയോടെ പുറത്ത് വന്നത്. കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതാണ് നിര്‍ണായകമായത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസികള്‍ ഒരാഴ്ച മുമ്പ് വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വില്‍പ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. പൊലീസ് ചോദ്യംചെയ്യലില്‍ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. യഥാര്‍ത്ഥ മാതാപിതാക്കളെ കുറിച്ച് സൂചനയുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (4 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (4 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends