സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍

സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ എറണാകുളം പള്ളുുരുത്തി സ്വദേശി സിനോജ് (36) പിടിയില്‍. യുവതിയുടെ തന്നെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇയാള്‍ വേറെ ആറോളം കേസില്‍ പ്രതിയാണെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.
അതേസമയം പോക്‌സോ കേസില്‍ വൈദികന്‍ മൂവാറ്റുപുഴയില്‍ ഇന്ന് അറസ്റ്റിലായിരുന്നു. ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ശെമവൂന്‍ റമ്പാന്‍ (77) ആണ് അറസ്റ്റിലായത്. ഏപ്രില്‍ മൂന്നിനാണ് കേസ്. വിശുദ്ധ വാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകല്‍ മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍ റമ്പാന്‍. 15കാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha






















