എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് തിങ്കളാഴ്ച പരിഗണിക്കും... കേസ് കഴിഞ്ഞ നവംബറിലാണ് അവസാനമായി ലിസ്റ്റ് ചെയ്തത്

എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് എം.ആര്‍. ഷാ , സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസ് കഴിഞ്ഞ നവംബറിലാണ് അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാല്‍ അന്ന് സുപ്രീംകോടതി കേസ് പരിഗണിച്ചിരുന്നില്ല. തിങ്കളാഴ്ച നാലാം നമ്പര്‍ കോടതിയില്‍ 21ാമത്തെ കേസായിട്ടാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത്.
പിണറായി വിജയന്‍, മുന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുന്നത്.
കേസില്‍ 2018 ജനുവരി 11ന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ചുവര്‍ഷത്തിനിടെ 33 തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്. ഹര്‍ജികള്‍ നിരന്തരം മാറ്റിവയ്ക്കുന്നുവെന്ന് കേസില്‍ കക്ഷി ചേര്‍ന്ന ടി.പി. നന്ദകുമാറിന്റെ അഭിഭാഷക എം.കെ. അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇനി മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha






















