ലാവ്‌ലിന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണനയില്‍... ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുക

ലാവ്‌ലിന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണനയില്‍. ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുക.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്നത്.
മുന്‍പ് ചീഫ് ജസ്റ്റിസായിരുന്ന യുയു ലളിതാണ് കേസ് അവസാനമായി പരിഗണിച്ചിരുന്നത്. പിന്നീട് ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് പരിഗണിക്കുന്നതിനായി പുതിയ ബെഞ്ച് രൂപികരിച്ചിരിക്കുകയാണ്.
ജസ്റ്റിസുമാരായ എംആര്‍ഷായും സിടി രവികുമാര്‍ അടങ്ങിയ ബെഞ്ചാണ് കേസ് തിങ്കളാഴ്ച പരിഗണിക്കുക. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഉള്‍പ്പടെയാണ് ബെഞ്ചിന്റെ മുന്‍പാകെ പരിഗണനക്കുള്ളത്.
അതേസമയം കേസില്‍ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ച് വര്‍ഷത്തിനിടെ 33 തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേര്‍ന്ന ടിപി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കി.
https://www.facebook.com/Malayalivartha






















