പുനലൂരില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി... സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്; സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

പുനലൂരില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി... സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്; സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
കല്ലടയാറിനോട് ചേര്‍ന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം പുറന്‌പോക്കില്‍ താത്കാലിക ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.
പുഴുവരിച്ച് തിരിച്ചറിയാനാകാത്ത വിധത്തില്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍. ഷെഡില്‍ താമിച്ചിരുന്ന ഇന്ദിരയുടേയും സുഹൃത്തിന്റേയുമാകാം മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
വീടിന് മുറ്റത്ത് ചോര പാടുകളും ചോര പുരണ്ട കല്ലും പൊലീസ് കണ്ടെടുത്തു. കൊട്ടാരക്കരയില്‍ നിന്നും ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തി.
മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ തുടര്‍നടപടികളെടുക്കാനാവൂയെന്ന് പോലീസ്.
"
https://www.facebook.com/Malayalivartha






















