കോഴിക്കോട് ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേന്നമംഗലൂര്‍ പുല്‍പറമ്പ് ആയിപ്പറ്റ മുനീഷ് റഹ്മാന്‍ (26) ആണ് മരണപ്പെട്ടത്.
മുക്കം പൊറ്റശ്ശേരിയിലെ വയലിലേക്ക് ബൈക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്.മുക്കത്ത് സെന്‍ട്രല്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമ മുജീബ് റഹ്മാന്റെ മകനാണ്.
മണാശേരിയില്‍ നിന്നും പുല്‍പ്പറമ്പിലേക്കു വരുമ്പോള്‍, പൊറ്റശ്ശേരിയില്‍ റോഡ് നിര്‍മാണം നടക്കുന്ന ഭാഗത്തുവച്ച് ബൈക്ക് വയലിലേക്ക് മറിയുകയായിരുന്നു. മുനീഷിനെ ഉടന്‍തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha






















