കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍... ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസര്‍കോട്ട് വില്‍പ്പന നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്

കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍... ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസര്‍കോട്ട് വില്‍പ്പന നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.
150 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ വണ്ടിയില്‍ നിന്ന് കണ്ടെത്തിയത്. കാസര്‍കോട് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കര്‍, ഭാര്യ അമീന അസ്ര, ബംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറിലാണ് എംഡിഎംഎ വിറ്റത്.
കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്. ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് ഇവര്‍.
അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയുമാണ് കാസര്‍കോട് കേന്ദ്രീകരിച്ച് നേരിട്ട് ലഹരി മരുന്ന് വില്‍പന നടത്തിയിരുന്നത്. മറ്റു രണ്ട് പേര്‍ ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചു നല്‍കിയവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.
"
https://www.facebook.com/Malayalivartha






















