കണ്ണൂരിലെ കര്‍ണാടകാ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാഞ്ഞിരക്കൊല്ലി ശശിപ്പാറക്ക് സമീപം നായാട്ടുസംഘാംഗം വെടിയേറ്റ് മരിച്ചു..

കണ്ണൂരിലെ കര്‍ണാടകാ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാഞ്ഞിരക്കൊല്ലി ശശിപ്പാറക്ക് സമീപം നായാട്ടുസംഘാംഗം വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി സ്വദേശി ബെന്നി പരത്തനാല്‍(54) ആണ് മരിച്ചത്.
വെള്ളി രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇയാള്‍ വെടിയേറ്റ് മരിച്ചത്. സംഘം വ്യാജമദ്യം നിര്‍മ്മിക്കുകയും ചെയ്തിരുന്നു എന്നാണ് സൂചനകള്‍ . സംഭവത്തില്‍ പൊലീസിനും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും പുറമെ എക്സൈസും പരിശോധന തുടങ്ങി.
കാഞ്ഞിരക്കൊല്ലി സ്വദേശികളായ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗം രജീഷ് അമ്പാട്ട്, പള്ളത്ത് നാരായണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സ്ഥിരമായി വനമേഖലയില്‍ നായാട്ടിനായി പോകുന്ന സംഘമാണ് ഇത്.കാഞ്ഞിരക്കൊല്ലി, വഞ്ചിയം മേഖലയില്‍ നായാട്ട് സംഘത്തിനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും കൃത്യമായ തെളിവുകള്‍ കിട്ടിയിരുന്നില്ല. വെടിയേറ്റ് മരിച്ച ബെന്നിയുടെ മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















