Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം, ചാവേർ ആക്രമണ ഭീഷണിക്കത്ത് ലഭിച്ചതിനു പുറമേ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ള റിപ്പോർട്ട് ചോർന്നു, ഇത് കൈമാറിയിരുന്നത് സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രം

22 APRIL 2023 10:53 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുമായി ഊമക്കത്ത് ലഭിച്ചതിന് പുറമേ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ള 49 പേജുള്ള റിപ്പോർട്ട് ചോർന്നു എന്നാണ് പുറത്തു വരുന്ന വിവരം.

49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതിൽ അന്വേഷണം എഡിജിപി ഇന്റലിജൻസ് ടികെ വിനോദ് കുമാർ ആരംഭിച്ചു. മാറ്റം വരുത്തി പുതിയ സ്കീം തയ്യാറാക്കിത്തുടങ്ങി.പൊലീസിനുള്ളിൽ വിവരങ്ങൾ ചോർത്തുന്ന വിഭാഗം സജീവമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

പൊലീസ് ഡാറ്റാ ബേയ്‌സിൽ നിന്നും ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് കിട്ടിയെന്ന സ്ഥിരീകരണം നേരത്തെ വന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് പൊലീസ് പഴുതടച്ച സുരക്ഷയ്ക്കാണ് സംവിധാനമൊരുക്കിയത് . എന്നിട്ടും ഫലം കണ്ടില്ല. പച്ചവെളിച്ചം ഗ്രൂപ്പുകൾ പൊലീസിൽ സജീവമാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇതും റിപ്പോർട്ട് ചോർന്നതും തമ്മിൽ ബന്ധമുണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്.

നേരത്തെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി എത്തിയിരുന്നു. . എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. ഫോൺ നമ്പറും കത്തിലുണ്ടായിരുന്നു. കത്ത് എഡിജിപി ഇന്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൗരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

ചാവേർ ബോംബ് സ്ഫോടനത്തിലൂടെ മോദിയെ വകവരുത്തുമെന്നാണ് ഊമകത്തിലുള്ളത്. ഈ ഉമക്കത്തിന്റെ ഉറവിടം പൊലീസിന് കണ്ടെത്താനായിട്ടില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതാണ് മോദിക്കെതിരായ പ്രകോപനത്തിന് കാരണമെന്നാണ് ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലുള്ളത്.എലത്തൂരിലെ തീവണ്ടിയിലെ ആക്രമണം തീവ്രവാദ സംഘങ്ങൾ കേരളത്തിൽ സജീവമാണെന്നതിന് തെളിവാണ്. ഇതിൽ പിഡിപിയും ചില വിദ്യാർത്ഥി സംഘടനകളും ഉൾപ്പെടെയുള്ളവർ ഉണ്ട് . അതുകൊണ്ട് തന്നെ വീഴ്ചകളില്ലാത്ത സുരക്ഷ ഒരുക്കാനായിരുന്നു പൊലീസിന്റെ നീക്കം .

സുരക്ഷയുടെ ഭാഗമായി മംഗലപുരത്തെ പരിപാടി റദ്ദാക്കിയിരുന്നു . ഈ മേഖലയിലേക്ക് പ്രധാനമന്ത്രി യാത്ര ചെയ്യുന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് തിരിച്ചറിവ്. ടെക്നോ സിറ്റിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികളെല്ലാം സെക്രട്ടറിയേറ്റിന് പിറകു വശത്തുള്ള സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാറ്റി. മാവോയിസ്റ്റുകളുടേയും ശ്രീലങ്കൻ തീവ്രവാദ സംഘടനകളുടെ ഭീഷണിയും മോദിക്കുണ്ടെന്നാണ് വിലയിരുത്തൽ. വന്ദേഭാരതിലെ യാത്ര മോദി വേണ്ടെന്ന് വച്ചതും ഭീഷണിയുടെ പശ്ചാത്തലത്തിലാണ്.

കത്തിനേക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. പിഎഫ്ഐ നിരോധനത്തിന് ശേഷമുള്ള സാഹചര്യങ്ങൾ ഗൗരവത്തിലെടുക്കാനും നിർദ്ദേശം. സുരക്ഷാഭീഷണി വ്യക്തമാക്കുന്നത് ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലാണ്. റിപ്പോർട്ട് കേന്ദ്ര ഏജൻസികളും പരിശോധിക്കുന്നുണ്ട്. ഈ റിപ്പോർട്ടാണ് ചോർന്നത്. സംഭവത്തിൽ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (4 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (4 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends