Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം...നാല് സൈനികർ പഞ്ചാബ് സ്വദേശികളാണ്...പാക് ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം...വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിദ്ധ്യം സംശയിക്കുന്ന സാഹചര്യത്തിൽ ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി....

22 APRIL 2023 02:03 PM IST
മലയാളി വാര്‍ത്ത

പൂഞ്ചിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. വീരമൃത്യു വരിച്ച നാല് സൈനികർ പഞ്ചാബ് സ്വദേശികളാണ്. ആകെ അഞ്ച് സൈനികരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഹവീൽദാർ മൻദീപ് സിംഗ്, നായിക് ദേബാശിഷ് ബസ്വാൾ, നായിക് കുൽ വന്ത് സിംഗ്, ഹർകൃഷൻ സിംഗ്, സേവക് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത.ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലുണ്ടായ ഭീകരാക്രമണം എൻഐഎയാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ എൻഐഎ സംഘം പ്രാഥമിക വിവര ശേഖരണം നടത്തി. പാക് ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. അപകടം എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും രാത്രിയോടെ ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം സംശയിക്കുന്നത്.

 

എന്നാൽ ഇന്ത്യ ഇതിനു തിരിച്ചു പണി കൊടുക്കാൻ ആയി ഒരുങ്ങി കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ..ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങി സൈന്യം. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിദ്ധ്യം സംശയിക്കുന്ന സാഹചര്യത്തിൽ ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.ആക്രമണത്തിന് പിന്നിൽ ഈ ഭീകരരെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.. മേഖലയിൽ ആകാശ മാർഗമുള്ള നിരീക്ഷണവും ശക്തമാക്കി.ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കാശ്മീരിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. എൻ.ഐ.എയും ബോംബ് സ്ക്വാഡും സ്പെഷ്യ്. ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി. കേസ് എൻ.ഐ.എ അന്വേഷിക്കും.

ജെയ്ഷെ മുഹമ്മദ് അനുകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഗ്രനേഡ് എറിഞ്ഞ ശേഷം സൈനിക ട്രക്കിന്റെ ഇന്ധനടാങ്കിൽ ഭീകരർ വെടിവയ്ക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ മറയാക്കിയായിരുന്നു ആക്രമണം.രാഷ്‌ട്രീയ റൈഫിൾസിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രദേശം സൈന്യം വളഞ്ഞ് തിരച്ചിൽ തുടരുകയാണ്. ഭീകരർ വനമേഖല വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രിയ്‌ക്ക് റിപ്പോർട്ട് കൈമാറി. അതേസമയം അടുത്ത മാസം ജി-20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്.അതുകൊണ്ട് തന്നെ കനത്ത സുരക്ഷയാണ് കാശ്മീരിൽ ഒരുക്കിയിരിക്കുന്നത്..

 

എൻ ഐ എ യും അന്വേഷണം ശക്തമാക്കുകയാണ്..ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ സംഘടനകളിലെ ഭീകരർ രജൗരിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ, പാക് അധീന കാശ്മീരിൽ നിന്ന് രജൗരി, പൂഞ്ച് വഴി ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറിയതായുള്ള റിപ്പോർട്ടുകൾ ഇന്റലിജൻസ് ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന മേഖലയിൽ ഡ്രോണുകളുടെയും, സ്നിഫർ ഡോഗുകളുടെയും സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘം ഉൾപ്പെടെ, രണ്ട് എൻഐഎ സംഘങ്ങളും കേസ് അന്വേഷണത്തിന്റെ ഭാഗമായി പൂഞ്ചിൽ എത്തുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends