Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

യുവം 2023-ന്റെ ഭാഗമായി ആലപ്പുഴയിൽ റൺ 4 യുവം മിനി മരത്തോൺ...പരിപാടിയ്‌ക്കായി അര ലക്ഷം പേരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്...സംവാദപരിപാടിയുടെ താരപ്രഭ തകര്‍ക്കാന്‍ വഴി തേടുകയാണ് സിപിഎം....

22 APRIL 2023 02:13 PM IST
മലയാളി വാര്‍ത്ത

യുവം 2023-ന്റെ ഭാഗമായി ആലപ്പുഴയിൽ റൺ 4 യുവം മിനി മരത്തോൺ സംഘടിപ്പിച്ചു. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിംഗ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാരത്തോൺ. കേന്ദ്ര സർക്കാരിന്റ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് വിസിയുടെ നിർമ്മാതാക്കളായ ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് സിഇഒ ജോയി സെബാസ്റ്റ്യൻ പതാക കൈമാറി മാരത്തോൺ ഉദ്ഘാടനം ചെയ്തു.വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിംഗ് കേരളയുടെ ജില്ലാ കോർഡിനേറ്റർ അഡ്വ എസ് ഹരിഗോവിന്ദിനാണ് പതാക ഏറ്റുവാങ്ങിയത്. ക്വിറ്റ് ഇന്ത്യ സ്മാരകത്തിലായിരുന്നു മാരത്തോണിന്റെ സമാപനം. തുടർന്ന് നടന്ന സമാപന സമ്മേളനം ബിജെപി ജില്ല അദ്ധ്യക്ഷൻ എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി എൽ അജേഷ്, സംസ്ഥാന സെക്രട്ടറി ശ്യാം കൃഷ്ണൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ജില്ലാ വൈസ് പ്രസിഡന്റ് പി കെ വാസുദേവൻ എന്നിവർപങ്കെടുത്തു.പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്‌ക്കായി അര ലക്ഷം പേരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്.

 

പ്രതീക്ഷിച്ചതിലും വലിയ ആവേശമാണ് പരിപാടി നൽകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്മയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന പദ്ധതികൾക്ക് തുടക്കം കുറിയ്‌ക്കുക തന്നെ ചെയ്യും. കോൺഗ്രസും സിപിഎമ്മും നടത്തുന്ന കള്ളപ്രചരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവജന സമ്മേളനത്തിന് ലഭിക്കുന്ന ജനപ്രിയത സിപിഎമ്മിന്‍റെ ഉറക്കം കെടുത്തുന്നു. മോദി യുവാക്കളുമായി സംവദിക്കുന്ന 'യുവം 2023' എന്ന സംവാദപരിപാടിയുടെ താരപ്രഭ തകര്‍ക്കാന്‍ വഴി തേടുകയാണ് സിപിഎം. ഒടുവില്‍ ഡിവൈഎഫ് ഐയെ തന്നെ രംഗത്തിറക്കാന്‍ ആലോചിക്കുന്നു. പ്രധാനമന്ത്രിയ്ക്ക് കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ ജനപ്രീതി വര്‍ധിക്കുകയാണ്.

ഈയിടെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള അകമഴിഞ്ഞ പിന്തുണയും പ്രധാനമന്ത്രിയ്ക്ക് ലഭിക്കുകയാണ്. അതുപോലെ, കേരളത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാവായ എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ എത്തിയതും പ്രധാനമന്ത്രിയ്ക്ക് കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങിനെയെങ്കിലും ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ സിപിഎമ്മിന്‍റെ യുവശക്തി കാട്ടിക്കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്.അതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഡിവൈഎഫ് ഐയുടെ കൂറ്റന്‍ യുവജന റാലി സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

നിഷ്പക്ഷരായ ചെറുപ്പക്കാരെ കണ്ടെത്തി അവർക്കുമുന്നിൽ ചോദ്യങ്ങളുന്നയിച്ച്, ഉത്തരങ്ങൾതേടി പുതിയ രാഷ്ട്രീയതന്ത്രത്തിന് ബി.ജെ.പി. തുടക്കമിടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ അതിനായി കേരളത്തിലേക്ക് എത്തുകയാണ്. ഏപ്രിൽ 24-ന് കൊച്ചിയിൽ നടക്കുന്ന യുവം-2023 പരിപാടിയിലൂടെ വലിയൊരു കാമ്പയിൻ ആരംഭിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. വികസന ചർച്ചകളിലൂടെ നിഷ്പക്ഷരായ ചെറുപ്പക്കാർക്കിടയിൽ മോദി ആരാധകക്കൂട്ടായ്മകൾ ഉണ്ടാക്കാനാണ് പാർട്ടി ലക്ഷ്യംവെക്കുന്നത്.കേരളത്തിലെ ചെറുപ്പക്കാരുടെ മനസ്സിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചാലേ ഭാവിയുള്ളൂവെന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണ് ബി.ജെ.പി. ഇത്തരമൊരു പരിപാടിക്ക് ഇറങ്ങുന്നത്.ചെറുപ്പക്കാരോട് രാഷ്ട്രീയംപറയാതെ, കേരളത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും അവർക്ക് തുറന്ന് കാര്യങ്ങൾ പറയാനുമുള്ള അവസരമൊരുക്കാനാണ് ബി.ജെ.പി. ആലോചിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കുശേഷവും കേരളത്തിലെ കാമ്പസുകളിലും ഐ.ടി.പാർക്കുകളിലുംമറ്റും നിഷ്പക്ഷരായ ചെറുപ്പക്കാർക്കിടയിൽ പ്രവർത്തനം വ്യാപിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends