Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഇ ഡി യുടെ മാരക നീക്കത്തിൽ സ്വപ്നക്ക് അറസ്റ്റ് ഒഴിവാക്കി...ഒരു ബ്രമാണ്ഡ നീക്കത്തിലൂടെയാണ് അറസ്റ്റ് ഒഴിവാക്കിയത്....എല്ലാം താൻ പറയാമെന്ന് സ്വപ്ന സമ്മതിച്ചതോടെയാണ് അറസ്റ്റിൽ നിന്നും ഇ ഡി പിൻമാറിയത്....ബംഗളുരുവിൽ ഇഡിയുടെ സേഫ്റ്റ്‌ കസ്റ്റഡിയിലാണ് സ്വപ്ന ഇപ്പോൾ....

22 APRIL 2023 02:25 PM IST
മലയാളി വാര്‍ത്ത
ഇ ഡി യുടെ മാരക നീക്കത്തിൽ സ്വപ്നക്ക് അറസ്റ്റ് ഒഴിവാക്കി.ഒരു ബ്രമാണ്ഡ നീക്കത്തിലൂടെയാണ് അറസ്റ്റ് ഒഴിവാക്കിയത്. എല്ലാം താൻ പറയാമെന്ന് സ്വപ്ന സമ്മതിച്ചതോടെയാണ് അറസ്റ്റിൽ നിന്നും ഇ ഡി പിൻമാറിയത്. ബംഗളുരുവിൽ ഇഡിയുടെ  സേഫ്റ്റ്‌ കസ്റ്റഡിയിലാണ് സ്വപ്ന ഇപ്പോൾ.  ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാട് കേസില്‍ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചെങ്കിലും  ഊരി പോകാനുള്ള എല്ലാ പഴുതും  സ്വപ്നക്കുണ്ട്. കേസില്‍ ഒന്നാം പ്രതി എം. ശിവശങ്കറാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. എം. ശിവശങ്കറും സന്തോഷ് ഈപ്പനും മാത്രമാണ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റെല്ലാവരെയും അറസ്റ്റില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്വപ്‌നയടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് വിവരം.


കുറ്റപത്രത്തിന്റെ പരിശോധനകള്‍ക്ക് ശേഷം പ്രത്യേക കോടതി സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇ.ഡി പ്രത്യേക കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഖാലിദ് ഒഴികെ മറ്റു പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി മുമ്പാകെ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.സ്വപ്‌ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. എം. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്‌ന ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചത്. ഇപ്പോൾ സ്വപ്നയെ പൂർണമായി ഒഴിവാക്കി.ശിവശങ്കറിനെയും സ്വപ്‌നയെയും കൂടാതെ സരിത്ത്, സന്ദീപ് തുടങ്ങി ആകെ 11 പ്രതികള്‍ക്കെതിരേയാണ് ഇപ്പോള്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഏഴാം പ്രതിയായാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ഈപ്പന്റെ രണ്ട് കമ്പനികള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സ്വാധീനമുപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത കൂടുതലെന്നും കോടതി. ഗുരുതര കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടും ശിവശങ്കറിനെ പ്രധാന പദവിയില്‍ നിയോഗിച്ചു. സര്‍ക്കാരിലുള്ള ശിവശങ്കറിന്റെ അധികാരമാണ് ഇതിന് കാരണമെന്നും കോടതി പറഞ്ഞു.ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നല്‍കിയ ഫണ്ടില്‍നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാരോപിച്ചാണ് ഇഡി ഫെബ്രുവരി 14ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് രണ്ടിന് അഡീഷണല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കര്‍ വാദിച്ചത്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാന്‍ തന്നെ കരുവാക്കുകയാണെന്നും ശിവശങ്കര്‍ ആരോപിച്ചു. തനിക്ക് കേസുമായി നേരിട്ട് ബന്ധമില്ല. മുന്‍പ് സമാനമായ കേസില്‍ തനിക്ക് ജാമ്യം അനുവദിച്ചിരുന്നു എന്നും ശിവശങ്കര്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് തള്ളുകയായിരുന്നു.

  ശിവശങ്കറിന് ജാമ്യം അനുവദിച്ച കേസും ഇതും രണ്ടും രണ്ടാണെന്നും ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറാണ് മുഖ്യ സൂത്രധാരന്‍ എന്നും ഇഡി കോടതിയെ ബോധിപ്പിച്ചു. കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്.സ്വപ്നയെ ആശ്രയിച്ചാണ് ഇ.ഡി.കേസ് മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുള്ളത്. സ്വർണ്ണ കടത്ത് കേസ് ലൈവാക്കുക എന്നതാണ് ഇ.ഡിയുടെ ലക്ഷ്യം. അതിന് സ്വപ്നയുടെ സഹായം കൂടിയേ തീരൂ. 2024 ൽ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കാര്യങ്ങൾ വഷളാക്കുകയാണ് ഇ ഡിയുടെ ലക്ഷ്യം. സ്വപ്നയുടെ കാര്യത്തിൽ ഇ.ഡിക്ക് ക്യത്യമായ രാഷ്ട്രീയമുണ്ട്. എത്രയും വേഗം പിണറായിക്കും സർക്കാരിനുമെതിരെ ശക്തമായ കരുക്കൾ നീക്കാനുള്ള നിർദ്ദേശം ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.  അതിനുള്ള  സ്റ്റെപ്പ്   എടുക്കാൻ ഡൽഹിയിലെ ഉയർന്ന ഉദ്യോഗസ്ഥർ ക്യത്യമായ നിർദ്ദേശം സംസ്ഥാനത്തുള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.     ശിവശങ്കറെ കേന്ദ്രീകരിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നത് ഇതിന് വേണ്ടിയാണ്.ശിവശങ്കർ വിചാരിക്കുന്ന എന്തും നടക്കാൻ അദ്ദേഹം കേരളത്തിൻ്റെ മുഖ്യ മന്ത്രി ആയിരുന്നില്ല. കേരളത്തിൽ രാഷ്ട്രിയ തീരുമാനം  ഇല്ലാതെ ഒന്നും നടക്കില്ല. സി പി എം പിണറായിയുടെ പോക്കറ്റിലായതിനാൽ പാർട്ടി സെൻററും മുഖ്യമന്തിയുടെ ഓഫീസും ഒരു ഇടത്തേക്ക് ഒതുങ്ങി.ലൈഫുമായി ബന്ധപ്പെട്ട് ഇഡിയുടെ കൈയിലുള്ള ഫയലുകളെല്ലാം മു ഖ്യമന്ത്രി കണ്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ അനുവാദമില്ലാതെ ഒരു വിദേശ സ്ഥാപനത്തിൽ നിന്നും കേരളത്തിന് സഹായം വാങ്ങാൻ കഴിയില്ല.എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ വിദേശ സഹായം കേരളം കൈപ്പറ്റിയിട്ടുണ്ട്.ഇതിന് ആരുടെയും അനുവാദം ലഭിച്ചിട്ടില്ല. നാട്ടുരാജാക്കൻമാരെ പോലെയാണ് ഇത്തരം കാര്യങ്ങളിൽ പിണറായി  പെരുമാറുന്നത്.. ഇത്തരം കാര്യങ്ങൾക്കൊക്കെ ശിവശങ്കർ ചൂട്ടുപിടിച്ചു കൊടുത്തിട്ടുണ്ട് .. ശിവശങ്കർ നൽകിയ ധൈര്യത്തിലാണ് ഒരു കാലത്ത് പിണറായി പ്രവർത്തിച്ചിട്ടുള്ളത് .. എന്നാൽ മുഖ്യമന്ത്രി കാരണം താൻ വെള്ളത്തിലായെന്ന വിശ്വാസത്തിലാണ് ഇപ്പോൾ ശിവശങ്കർ. അതിനെ ഒരു വിശ്വാസമാക്കി  കൊണ്ടുവന്ന് പിണറായിയെ തൂക്കാനാണ് ഉദ്ദേശ്യം.ഏറെക്കാലം ജയിലിൽ കിടക്കുമ്പോൾ ശിവശങ്കർ ഇതിന് തയ്യാറാകുമെന്ന് ഇ.ഡി.കരുതുന്നു.     സ്വപനക്ക് എല്ലാം അറിയാം.ശിവശങ്കറെ തൂക്കി കയറ്റാനുള്ള എല്ലാ തെളിവും സ്വപ്നയുടെ കൈയിലുണ്ട്. ഇതിൽ കുറെയധികം കാര്യങ്ങൾ സ്വപ്ന ഇ.ഡി  യോട് പറഞ്ഞിട്ടുണ്ട്.  ഇതിനെല്ലാം തെളിവു കണ്ടെത്തിയാൽ ഇ ഡിയുടെ ജോലി എളുപ്പമാകും. പിണറായിയുെ കാര്യത്തിൽ തീരുമാനവുമാകും. ഇതിനിടെ 2019 സെപ്റ്റംബർ ഏഴിന് സ്വപ്ന സുരേഷുമായി ശിവശങ്കർ നടത്തിയ വാട്സ് ആപ് ചാറ്റുകളും പുറത്തുവന്നിരുന്നു. യുഎഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസിന്‍റിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യണമെന്നാണ് ശിവശങ്ക‍ർ സ്വപ്നയോട് നി‍ർദേശിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്‍റെ മാതൃകയും ശിവശങ്ക‍ർ നൽകുന്നുണ്ട്. സി എം രവീന്ദ്രനോട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താമെന്നും സംഭാഷണത്തിലുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇക്കാര്യങ്ങൾ മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്. ശിവശങ്കറിന്‍റെ ഈ ഇടപെടലുകൾ അഴിമതി നടത്തുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്ന എന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസി. കോഴപ്പണം കണ്ടെത്തിയ ലോക്കർ ശിവശങ്കർ പറഞ്ഞിട്ടാണ് തുറന്നതെന്നും എല്ലാം ശിവശങ്കറിന്‍റെ അറിവോടെയായിരുന്നെന്നും ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്. 

എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത് വന്നതാണ് ഇ ഡിക്ക് പിടിവള്ളിയായത്. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളും പുറത്ത് വന്നിരുന്നു.. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ചാറ്റിൽ ശിവശങ്കർ പറയുന്നു. നിയമനത്തിന് നോർക്ക സിഇഒ അടക്കമുള്ളവർ സമ്മതിച്ചെന്നും സ്വപ്നയോട് ശിവശങ്കർ പറയുന്ന വാട്സ് ആപ്പ് ചാറ്റുകൾ പുറത്തായി..യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെെട്ടെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അം​ഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു.  മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകുന്നു. കോൺസുലേറ്റിലെ സ്വപ്നയുടെ രാജിയറിഞ്ഞ് സിഎം രവീന്ദ്രൻ ഞെട്ടിയെന്ന് എം ശിവശങ്കര്‍ വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നു. ഹൈദരാബാദിലേക്ക് മാറ്റിയത് യൂസഫലിയുടെ എതിർപ്പ് കാരണമാണെന്നും ചാറ്റിലുണ്ട്. പുതിയ ജോലിയും യൂസഫലി എതിർക്കുമോയെന്ന സ്വപ്നയുടെ ആശങ്കയും മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ലെന്ന ശിവശങ്കറിന്‍റെ മറുപടിയും അടങ്ങുന്നതാണ്  വാട്സ്ആപ് ചാറ്റുകൾ. 


ഇതിൽ നിന്നെല്ലാം മുഖ്യമന്ത്രി അറിഞ്ഞാണ് ശിവശങ്കർ മുന്നോട്ടു പോയിരുന്നതെന്ന കാര്യം വ്യക്തമാണ്. നോർക്കയിൽ എന്തു തീരുമാനിക്കണമെങ്കിലും മുഖ്യമന്ത്രി വിചാരിക്കണം. നോർക്കയിൽ സ്വപ്നയെ നിയമിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ  സമ്മതം കൂടിയേ തീരൂ. ഇതാണ് ശിവശങ്കരൻ വ്യക്തമായി പറയുന്നത്. അതിനാണ് അദ്ദേഹം രവീന്ദ്രനെ കൂട്ടുപിടിക്കുന്നത് . രവീന്ദ്രൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.അതായത് ഇപ്പോഴത്തെ അവസ്ഥയിൽ ശിവശങ്കറിനെ ഇ. ഡിക്ക് വിട്ടുകൊടുത്താൽ  മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. ഇത് ഒഴിവാക്കേണ്ടത് മുഖ്യമന്ത്രിയുടെ മാത്രമല്ല അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും ആവശ്യമാണ്. യുണിടാക്കിന് ലൈഫ് മിഷൻ കരാർ ലഭിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് സ്വപ്നയുൾപ്പടെയുള്ളവർ നൽകിയ മൊഴി. ഇക്കാര്യത്തിലടക്കം ശിവശങ്കറിൽ നിന്ന് മൊഴിയെടുക്കും. ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശിവശങ്കറിൽ നിന്ന് ചോദിച്ചറിയും. ലൈഫ് മിഷനിലും സർക്കാർ, സി പി എം തലങ്ങളിൽ വൻ അഴിമതി നടന്നിട്ടുണ്ട്. എന്നാൽ  ഇതിലും പ്രത്യക്ഷത്തിൽ ഇടപെട്ടത് ശിവശങ്കർ തന്നെയാണ്. മുഖ്യമന്ത്രിയെ കുറ്റകൃത്യത്തിൽ ഉൾപ്പെടുത്താനുള്ള സംഗതി കേന്ദ്ര ഏജൻസികളുടെ കൈയിൽ തെളിവില്ല.ഇത് കണ്ടെത്താനാണ് കേന്ദ്ര ഏജൻസിയുടെ ശ്രമം.


പന്ത് ശിവശങ്കറിൻ്റെ കൈയിൽ തന്നെയാണുള്ളത്. മുഖ്യനെതിരെ തെളിവുകൾ ആരുടെ കൈയിൽ ഇല്ലെങ്കിലും ശിവശങ്കറിൻ്റെ കൈയിലുണ്ട്.  ശിവശങ്കർ വിചാരിച്ചാൽ പിണറായി അകത്താകും. തൻ്റെ  കൈയിൽ തെളിവുണ്ടെന്ന് വിരമിക്കുന്ന മുൻ സെക്രട്ടറി പലരോടും പറഞ്ഞിട്ടുണ്ട്. ഇക്കാര്യം  മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇതുവരെ ശിവശങ്കറെ പ്രകോപിപ്പിക്കാത്തത്. തനിക്കെതിരെ തെളിവുകൾ ഇല്ലെന്ന് മുഖ്യമന്ത്രി കരുതിയാൽ തന്നെ ശിവശങ്കർ പറയുന്നതേ കേരളം വിശ്വസിക്കുകയുള്ളു. ഇക്കാര്യം ഇപ്പോഴും മുഖ്യനറിയാം. അതു കൊണ്ടു തന്നെ ശിവശങ്കർ അകത്താ കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. സ്വപ്ന കൂട്ടിലായാൽ ഇതെല്ലാം നിഷ്പ്രയാസം കഴിയുമെന്ന് ഇ.ഡി. മനസിലാക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends