Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പിണറായി പ്രതിയായ ലാവ്‌ലിൻ കേസ്..കോടതിയോടും നിയമത്തോടും ജനങ്ങൾക്കൊരു വിശ്വാസമുണ്ട്..പിന്നെ എന്തിനാണ് കേസ് കോടതി പരിഗണിക്കുന്നു എന്നുള്ള ഒരു പ്രഹസനം ? ജനങ്ങളുടെ കണ്ണിൽ പൊടിയിടാനോ..? ഇപ്പോൾ ഈ ഒരു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായിട്ടുള്ള എസ്.എൻ.സി ലാവ്‌ലിൻ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും..

22 APRIL 2023 03:15 PM IST
മലയാളി വാര്‍ത്ത

അതെ തമ്പിൽ സൂചിപ്പിച്ചതുപോലെ തള്ളാൻ വേണ്ടി മാത്രം വിധിക്കപെട്ട കേസ്..അതാണ് പിണറായി പ്രതിയായ ലാവ്‌ലിൻ കേസ്..കോടതിയോടും നിയമത്തോടും ജനങ്ങൾക്കൊരു വിശ്വാസമുണ്ട്..അത് ഭരണാധികാരികൾക്ക് വിലക്ക് വാങ്ങാൻ കഴിയില്ല എന്നൊരു വിശ്വാസമുണ്ട്...എന്തൊക്കെ പറഞ്ഞാലും നിയമത്തിന്റെ മുൻപിൽ പാവപ്പെട്ടവനും..പണക്കാരനും , സ്ത്രീയും പുരുഷനും എല്ലാവരും ഒന്ന് തന്നെയെന്ന് വിശ്വസിക്കാനാണ് ഇപ്പോഴും ഇഷ്ട്ടം..എന്നാൽ ഒരു കോടതിയിലെ ഒരു കേസ്..ചരിത്രത്തിൽ പോലും ഇല്ലാത്ത വിധം ഇങ്ങനെ തള്ളി തള്ളി കൊണ്ട് പോയാൽ എന്ത് വിശ്വാസമാണ് ജനങ്ങൾക്ക് ഉണ്ടാകുന്നത് ? ഇതൊരു ചോദ്യമാണ്..? പ്രതേകിച്ചു അഴിമതി കേസുകൾ...പിന്നെ എന്തിനാണ് കേസ് കോടതി പരിഗണിക്കുന്നു എന്നുള്ള ഒരു പ്രഹസനം ? ജനങ്ങളുടെ കണ്ണിൽ പൊടിയിടാനോ..? ഇപ്പോൾ ഈ ഒരു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായിട്ടുള്ള എസ്.എൻ.സി ലാവ്‌ലിൻ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും എന്നുള്ള വാർത്ത വന്നതിനു പിന്നാലെ സാധാരണ ജനങ്ങളുടെ അഭിപ്രായം തന്നെ എടുത്ത് നോക്കുമ്പോൾ കാണാം..വന്നു വന്നു ആളുകൾക്കു പോലും മനസിലായി തുടങ്ങി..ഇത് തിങ്കളാഴ്ച കോടതി തള്ളും..അതിൽ കൂടുതൽ ഒന്നും തന്നെ ഇവിടെ സംഭവിക്കാൻ പോകുന്നില്ല എന്നുള്ളത്..ഇതൊക്കെ ആർക്കു വേണ്ടി..എന്തിനാണ് ഒരു ജനപ്രതിനിധിയെ ജനം തിരഞ്ഞെടുത്തത് അധികാരത്തിൽ കയറ്റുന്നത്..ജനങ്ങൾക്ക് ആവശ്യമുള്ള, അവർക്കു ജീവിക്കാൻ ഒതുങ്ങുന്ന ഭരണം നടപ്പിലാക്കാൻ..

എന്നാൽ ഈ ഭരണാധികാരികൾ അഴിമതിയെ കൂട്ടുപിടിച്ചത്‌ എന്ത് ചെയ്യും..അവിടെയാണ് കോടതിയും നിയമവും..പക്ഷെ കോടതിയും നിയമവും പ്രതികൾക്കൊപ്പം നിൽക്കുമ്പോൾ എന്താണ് ചെയേണ്ടത്..? ഇവിടെ ജനങ്ങൾക്കുള്ള വിശ്വാസമാണ് തകരുന്നത്..0 വർഷമായി വിചാരണ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു തീരുമാനം വരുവാൻ. എന്തോരു സ്പീഡ്. ഇനി ഇപ്പോൾ പിണന് അനുകൂലം ആകാനാണ് സാധ്യത . കേരളത്തിലെ കോടതിയുടെ കളികൾ നാം കാണുന്നു .ഇതിപ്പോൾ തിങ്കളാഴ്ച്ചയാണ് കേസ് പരിഗണിക്കുന്നത്.. ജസ്റ്റിസ് എം.ആർ. ഷാ , സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസ് കഴിഞ്ഞ നവംബറിലാണ് അവസാനമായി ലിസ്റ്റ് ചെയ്തത്.. എന്നാൽ അന്ന് സുപ്രീംകോടതി കേസ് പരിഗണിച്ചിരുന്നില്ല. തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21ാമത്തെ കേസായിട്ടാണ് ല‌ാവ്‌ലിൻ കേസ് പരിഗണിക്കുന്നത്.പിണറായി വിജയൻ, മുൻ ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11ന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ചുവർഷത്തിനിടെ 33 തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്. ഹർജികൾ നിരന്തരം മാറ്റിവയ്ക്കുന്നുവെന്ന് കേസിൽ കക്ഷി ചേർന്ന ടി.പി. നന്ദകുമാറിന്റെ അഭിഭാഷക എം.കെ. അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഇനി മാറ്റരുതെന്ന് കോടതി നിർദ്ദേശം നൽകിയത്.

ഇനിയിപ്പോൾ അറിയാൻ ഉള്ളത് മുഖ്യമന്ത്രി ഡൽഹിക്ക് വണ്ടി കേറുമോ എന്തോ..കാരണം കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപാണ്..ഇവിടെ ഒരു പിണറായി അകത്തുപോകേണ്ട വിധി എങ്ങനെയൊക്കയോ മറഞ്ഞ കാഴ്ച നമ്മൾ കണ്ടതാണ്..ദുരിതാശ്വാസ നിധിയിലെ തുക ദുർവിനിയോഗം നടത്തിയതുമായി ലോകായുക്ത പിണറായി സർക്കാരിനെതിരെ വിധി ഇവിടെ ആവിയായി പോയതും ഇത് വരെ നടക്കാത്ത അസാധാരണ നടപടി ആയിരുന്നു..വിധിയുമായും ഇഫ്താറുമായും ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കാനായി ഒരു വാർത്താക്കുറിപ്പ് തന്നെ ഇറക്കുകയും ചെയ്തു ലോകായുക്ത..ഇതൊക്കെ കണ്ടു മൂക്കത്തു വിരൽ വയ്ക്കുകയാണ് ജനം...ലോകായുക്തയും ഉപലോകായുക്തയുമാണ് ഇഫ്താറിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദം അടിസ്ഥാനരഹിതമാണെന്ന് ലോകായുക്ത വാർത്താക്കുറിപ്പിൽ പറയുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ലോകായുക്തയുടെ വിശദീകരണം.ഏതായാലും അതോടെ ഇപ്പോൾ മുഖ്യമന്ത്രി സേഫ് സോണിലാണ്...അതുകൊണ്ട് തന്നെ അതെ തന്ത്രം ഇവിടെ പയറ്റുമോ മുഖ്യൻ..അതിനായി ഡൽഹിക്ക് വണ്ടി കേറുമോ..പറയാൻ പറ്റില്ല അതും ചെയ്തെന്നു വരും..ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡയിൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാകളുടെ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം.

എസ്എൻസി ലാവലിൻ കമ്പനിയ്ക്ക് കരാർ നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ കേരളത്തിൽ 374 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രധാന ആരോപണം.1995-ൽ യുഡിഎഫ് സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി കാർത്തികേയനാണ് കമ്പനിയുമായുള്ള ആദ്യ ധാരണാപത്രം ഒപ്പു വയ്ക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു. ഇതിന് പിന്നാലെ വന്ന ഇ കെ നയനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ. ഇദ്ദേഹമാണ് ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പുവച്ചത്.പിന്നീട്, 2001 മെയ് മാസത്തിൽ വീണ്ടും അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ കാലത്താണ് കരാർ പ്രകാരമുള്ള നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്. കടവൂർ ശിവദാസനായിരുന്നു എകെ ആന്റണി സർക്കാരിലെ വൈദ്യുത മന്ത്രി. പിന്നീട്, ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്.എസ്എൻസി ലാവലിൻ കരാറുകൾ തുടങ്ങിയത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാരാണ് വൈദ്യുത വകുപ്പ് ഭരിച്ചിരുന്നത്. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകേണ്ട 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.

​1997 ഫെബ്രുവരി 02
ബാലാനന്ദൻ കമ്മീഷൻ റിപ്പോർട്ട്
ലാവ്ലിൻ കരാറിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇ.ബാലാനന്ദൻ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച പറയാതെ പോകാനാകില്ല.നായനാർ സർക്കാർ നിയോഗിച്ച കമ്മീഷൻ.ഈ പദ്ധതിക്ക് 105കോടിയാണ് നിശ്ചയിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഭെല്ലിനെ ഏൽപിക്കാനായിരുന്നു കമ്മീഷൻ ശുപാർശ.ഇത് മറികടന്നാണ് ലാവ്ലിൻ വന്നത്.അതും ടെൻഡറില്ലാതെ..

നാൾവഴി ഇങ്ങനെ
1997 ഫെബ്രുവരി 10
കരാറിന് മന്ത്രിസഭയുടെ പച്ചക്കൊടി. ലാവ്ലിൻ കമ്പനിയും വൈദ്യുത ബോർഡും തമ്മിൽ ധാരണപത്രമായി.ഒപ്പം മലബാർ കാൻസർ സെന്‍റർ സ്ഥാപിക്കാൻ 98കോടി രൂപയുടെ കനേഡിയൻ വാഗ്ദാനവും.ഇവിടം മുതൽ പൊരുത്തക്കേടുകൾ തുടങ്ങുന്നു.
2006 ഫെബ്രുവരി യുഡിഎഫ് സർക്കാരിന്‍റെ അവസാന നാളുകൾ.കോളിളക്കമുണ്ടാക്കി സിഎജിയുടെ റിപ്പോർട്ട്.പ്രധാന കണ്ടെത്തലുകൾ ഇതായിരുന്നു
1.കരാറിലെ ചട്ടങ്ങളിൽ വിഴ്ച സംഭവിച്ചു.അനാവശ്യ തിടുക്കവും ഒത്തുകളിയും നടന്നു.
2.കരാർ കാരണം സംസ്ഥാനത്തിന് 374കോടിയുടെ നഷ്ടം.
3 98കോടിയുടെ കാൻസർ സെന്‍ററിന് ലഭിച്ചത് 8കോടി98ലക്ഷം രൂപ മാത്രം. ധാരണാപത്രം പുതുക്കാത്തതിൽ നഷ്ടം 89കോടി.

2006 ഫെബ്രുവരി 28
പിണറായി വിജയനെ ഒഴിവാക്കി കെഎസ്ഇബിയുടെ മൂന്നു മുൻ ചെയർമാൻമാരെയും,ഉദ്യോഗസ്ഥരെയും എൻഎൻസി ലാവ്ലിൻ വൈസ് പ്രസിഡന്‍റ് ക്ലോസ് ടെന്‍ട്രലിനെയും പ്രതി‍ചേർത്ത് വിജിലൻസിന്‍റെ ആദ്യ കേസ്.
2006 മാർച്ച് ഒന്ന്
പിണറായിയെ പ്രതിചേർക്കാതെ വിജിലൻസ് എഫ്ഐആറിട്ട് തൊട്ട് പിന്നാലെ ഉമ്മൻചാണ്ടി സർക്കാരിന്‍റെ മാസ്റ്റർ സ്ട്രോക്ക്. കേസ് സിബിഐക്ക്.
2006 ജൂലൈ 14
അഴിമതി നടന്നുവെന്ന് സിബിഐയുടെ പ്രാഥമിക റിപ്പോർട്ട്.
2006 അവസാനം സിബിഐ അന്വേഷണം വേണ്ടെന്ന ഇടത് മന്ത്രിസഭയുടെ തീരുമാനം. എന്നാൽ വിഎസ് മന്ത്രിയഭയുടെ നീക്കത്തിന് ആയുസ് ഒരുമാസം മാത്രമായിരുന്നു.2007 ജനുവരി 16ന് കേസ് സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്

2009 ജനുവരി 23
സിബിഐ അന്വേഷണ റിപ്പോർട്ട്.പിണറായി വിജയൻ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പം ലാവ്ലിൻ കമ്പനിയുമായി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തൽ.മുൻ ഊർജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രൻ ഒന്നാം പ്രതി,കെഎസ്ഇബി മുൻ അക്കൗണ്‍സ് മെബർ കെജി രാജശേഖരൻ രണ്ടാം പ്രതി എസ്എൻഎസി ലാവ്ലിൻ വൈസ് പ്രസിഡന്‍റ് ക്ലോസ് ടെന്‍ട്രൽ എട്ടാം പ്രതി. പിണറായി വിജയൻ ഒൻപതാം പ്രതി.
2009 ജൂണ്‍ 11 സിബിഐ കുറ്റപത്രം കോടതിയിൽ.ഒൻപതാം പ്രതിയായിരുന്ന പിണറായി വിജയൻ ഏഴാം പ്രതിയായി.
2013 നവംബർ അ‍ഞ്ച്
ലാവ്ലിൻ കേസിൽ വിചാരണ കോടതി വിധി.പിണറായി വിജയൻ അടക്കം മുഴുവൻ പ്രതികളും നിരപരാധികൾ.രണ്ടര വർഷത്തിനപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലേക്ക് വരെ വിധി നിർണ്ണയിച്ച ‘വിധി’.
2017 ഓഗസ്റ്റ് 23
പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു.ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ,കെജി രാജശേഖരൻ,കസ്തൂരി രംഗ അയ്യർ എന്നിവർക്കെതിരായ വിചാരണ തുടരണമെന്നും ഹൈക്കോടതി.
അഴിമതി നടന്നുവെന്ന് പറയുകയും എന്നാൽ പിണറായി വിജയൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്താൻ കഴിയാതെ പോയതാണ് തുടർച്ചയായി സിബിഐക്ക് തിരിച്ചടിയായത്.ഈ ഹൈക്കോടതി വിധിയും ചോദ്യം ചെയ്ത് സുപ്രീംകോടതിയിലും ഹർജി എത്തി.2017 സെപ്റ്റംബറിന് ശേഷം 29 തവണ മാറ്റി വച്ച ഹർജിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബഞ്ചിന് മുമ്പാകെ എത്തുന്നത്.ഇനി ഹർജി മാറ്റരുതെന്നും നിർദ്ദേശിച്ച അന്നത്തെ ജഡ്ജി ജസ്റ്റിസ് യു.യു.ലളിത് ഇന്ന് ചീഫ് ജസ്റ്റിസ് ആകുമ്പോഴാണ് ഹർജി വരുന്നതെന്നതും ശ്രദ്ധേയം.കേസ് ഫയലിൽ സ്വീകരിക്കുമോ അതോ തള്ളുമോ, neb രണ്ടിലേതായാലും അതൊരും സംഭവമാകും
കേസിലെ പ്രതികൾ

ലാവലിൻ കേസിൽ 11 പ്രതികളുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. പ്രതികളുടെ പട്ടിക ഇങ്ങനെ

ഒന്നാം പ്രതി: കെ. മോഹനചന്ദ്രൻ (വൈദ്യുതി ബോർഡ്‌ മുൻ ചെയർമാൻ)

രണ്ടാം പ്രതി: കെ.ജി. രാജശേഖരൻ നായർ (മുൻ ബോർഡ്‌ അംഗം)

മൂന്നാം പ്രതി: മാത്യു റോയി (മുൻ ബോർഡ്‌ അംഗം)

നാലാം പ്രതി: ആർ. ശിവദാസ്‌ (മുൻ ചെയർമാൻ)

അഞ്ചാം പ്രതി‌: കസ്‌തൂരിരംഗ അയ്യർ (മുൻ ചീഫ്‌ എൻജിനീയർ)

ആറാം പ്രതി‌: ആർ. ഗോപാലകൃഷ്‌ണൻ നായർ (മുൻ ബോർഡ്‌ അംഗം)

ഏഴാം പ്രതി: പി.എ. സിദ്ധാർത്ഥ മേനോൻ (മുൻ ബോർഡ്‌ ചെയർമാൻ)

എട്ടാം പ്രതി‌: ക്ലോസ്‌ ടെണ്ടൽ (വൈസ്‌ പ്രസിഡന്റ്‌, എസ്‌.എൻ.സി. ലാവലിൻ കാനഡ)

ഒൻപതാം പ്രതി‌: പിണറായി വിജയൻ (മുൻ വൈദ്യുതി മന്ത്രി)

പത്താം പ്രതി‌: എ. ഫ്രാൻസിസ്‌ (മുൻ ഊർജവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി)

പതിനൊന്നാം പ്രതി‌: എസ്‌.എൻ.സി. ലാവലിൻ കമ്പനി, കാനഡ. ( lavalin case )എന്നിങ്ങനെ ആയിരുന്നു അന്നത്തെ റിപോർട്ടുകൾ.. 1995 ഓഗസ്റ്റ് പത്തിന് ഒപ്പിട്ട കരാര്‍ ഇന്ന് അദ്ദേഹം ഇരിക്കുന്ന മുഖ്യമന്ത്രി കസേരയ്ക്ക് പോലും ഭീഷണിയാണ്. പക്ഷെ ഇന്ന് സംഭവിക്കും നാളെ സംഭവിക്കും എന്ന് പറഞ്ഞു കൊണ്ട് ജനം ജനം നോക്കി ഇരിക്കുന്നു എന്നല്ലാതെ ഒന്നും തന്നെ സംഭവിച്ചിട്ടില്ല...ബഹുമാനപ്പെട്ട സുപ്രീം കോടതിയോട് ഒരപേക്ഷ...... ഇനിയെങ്കിലും ഈ കേസ് തള്ളിക്കളഞ്ഞു കോടതിക്ക് സമൂഹത്തിൽ ഉള്ള വില കളയാതെ സൂക്ഷിക്കണേ.... കള്ളന്മാരും കൊള്ളക്കരുമൊക്കെ സുഖമായി ജീവിച്ചു കൊള്ളട്ടെ....... ഈ ഒരു കേസ് എത്ര വട്ടം കോടതിയിൽ നീട്ടി വെപ്പിച്ചുകൊണ്ടു പ്രതികൾ എന്ന് കരുതുന്നവർ നീതി ദേവതയുടെ കണ്ണുകൾ മൂടികെട്ടികൊണ്ട് മുൻപോട്ട് പോകുന്നു..ഇനിയെങ്കിലും ഈ കേസ് തള്ളിക്കളയുക.... പൊതുജനത്തിന് ഒരു പരാതിയും ഇല്ല..... കോടതിയുടെ യശസ്സ് സമൂഹത്തിനു മുന്നിൽ അങ്ങനെയെങ്കിലും ഉയർന്ന് നിൽക്കട്ടെ...... ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്നാണല്ലോ ഐതിഹ്യം...... എന്നാൽ ആയിരം നിരപരാധികൾ രക്ഷപെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുത് എന്ന് നമുക്ക് ഇനി മുതൽ ആശിക്കാം........ഒരു കാര്യം കൂടി ജനം മനസ്സിലാക്കി വരുന്നു.... ഇരട്ട ചങ്കൻ സുപിം കോടതിക്ക് മുകളിൽ ആണെന്നുള്ളത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends