Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തിൽ ഇന്ത്യയ്‌ക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണി മുഴക്കി തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദ; അതിഖ് അഹമ്മദിനെയും രാജ്യം ഭാരത രത്‌ന നൽകി ആദരിക്കണമെന്ന് കോൺഗ്രസ് നേതാവ്; നടുങ്ങി രാജ്യം

22 APRIL 2023 03:49 PM IST
മലയാളി വാര്‍ത്ത

സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തിൽ തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദ ഇന്ത്യയ്‌ക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണി മുഴക്കി. വെള്ളിയാഴ്ചത്തെ ഈദ് സന്ദേശത്തിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ അതിഖിനെയും സഹോദരൻ അഷ്റഫിനെയും "രക്തസാക്ഷികൾ" എന്ന് വിളിക്കുകയും പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.അൽ-ഖ്വയ്ദയുടെ പ്രചരണ മാധ്യമ വിഭാഗമായ അസ്-സാഹബ് പുറത്തിറക്കിയ ഏഴ് പേജുള്ള മാസികയിൽ, "മുസ്‌ലിംകളെ മോചിപ്പിക്കുമെന്ന്" തീവ്രവാദ ഗ്രൂപ്പും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതോടെയാണ് കഴിഞ്ഞ ദിവസം യാഗ്രാജിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രജ്ജു ഭയ്യ എന്ന രാജ്കുമാർ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാകുന്നത്. അതിഖ് അഹമ്മദിനെയും രാജ്യം ഭാരത രത്‌ന നൽകി ആദരിക്കണമെന്നും അതിഖ് അഹമ്മദിന്റെ മൃതശരീരം ദേശീയ പതാകയിൽ പൊതിയേണ്ടതായിരുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞത്. അതിഖ് അഹമ്മദിന്റെ ശവക്കുടീരത്തിൽ എത്തി ദേശീയപതാക സ്ഥാപിച്ച ശേഷമാണ് കോൺഗ്രസ് നേതാവിന്റെ ഈ പരാമർശം. ബുധനാഴ്ച ഇയാളെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.

അൽ-ഖ്വയ്ദ പോലെയുള്ള ഒരു തീവ്രവാദ സംഘടനയുടെ "രക്തസാക്ഷിയെ" പറ്റി പറയാൻ ഒരു കോൺഗ്രസ് നേതാവും ഉപയോഗിച്ചിരിക്കുന്നത് ഒരേ വാക്കുകൾ ആണെന്നുള്ളതാണ് ചർച്ചയായത്. കോൺഗ്രസ് മാത്രമല്ല മമത ബാനര്‍ജിയും അതിഖ് അഹമ്മദിന്റെ കൊലപാതകത്തെ എതിർത്തു കൊണ്ട് എത്തിയിരുന്നു . ഉത്തര്‍പ്രദേശില്‍ അരാജകത്വമാണ് നടക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച തന്നെ ഞെട്ടിച്ചു. പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്‍പില്‍വെച്ചാണ് കുറ്റവാളികള്‍ നിയമം കയ്യിലെടുത്തതെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്ഥാനമില്ല എന്നാണ് മമത പറഞ്ഞത്.

ഗുണ്ടാസംഘമായി മാറിയ രാഷ്ട്രീയക്കാരനായ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും ശനിയാഴ്ച രാത്രി പോലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേർ വെടിവച്ചു കൊല്ലുകയായിരുന്നു.

അതിഖിനെ പോലെയുള്ള ഒരു കൊടും ക്രിമിനൽ കൊല്ലപ്പെട്ടിട്ടും അതിനെ വിമർശിക്കാനാണ് ഇന്ത്യയിലെ രാഷ്രീയക്കാർ ഒരുമിച്ച് നിൽക്കുന്നത്.ആർക്കും തന്നെ അതിഖിന്റെ ക്രൂരതയ്ക്ക് ഇരയായ സാധാരണക്കാരെ പറ്റി ഒന്നും പറയാനോ ചിന്തിക്കാനോ ഇല്ല.

അതീഖിന്റെ അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായിരുന്നു . ലവ്ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അതിഖിന്റെ ശരീരത്തിൽ ഒൻപത് വെടിയുണ്ടകൾ ഉണ്ടായിരുന്നു ഒരെണ്ണം തലയോട്ടിയിലും ബാക്കി എട്ടെണ്ണം അതിഖിന്റെ നെഞ്ചിനുമാണ് ഏറ്റിട്ടുളളത്. കൊലപാതകം അന്വേഷിക്കാനായി യോഗി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

ഇപ്പോൾ അതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീണിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് യു പി പോലീസ്.നിലവിൽ യുപി പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാമത് ആണ് ഈ 51 കാരി. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.അതീഖിന്റെ മരണത്തെ തുടർന്ന് ഗുണ്ടസാമ്രാജ്യത്തിന്റെ തലപ്പത്ത് ഷൈസ്തയാണ് എന്നാണ് യു പി പോലീസ് നൽകുന്ന വിവരം.

ഉമേഷ് പാൽ കൊല്ലപ്പെടുന്നതിനെ കുറിച്ച് സബർമതി ജയിലിൽ ഭർത്താവിനെ കാണാൻ പോയപ്പോൾ ഷൈസ്തയും അതിഖും സംസാരിച്ചതായി റിപ്പോർട്ടുണ്ട്. കൂടാതെ ഇതിനായി ജയിലിനുള്ളിൽ തനിക്ക് ഫോണും സിം കാർഡും പൊലീസിൻറെ സഹായത്തോടെ എത്തിച്ചു നൽകിയതും ഷൈസ്തയായിരുന്നു. ഈ കേസിലെ പ്രധാന പ്രതിയാണ് ഷൈസ്ത. ഇതുകൂടാതെ മൂന്നു വഞ്ചന കേസുകളും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends