Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

എന്റെ തല എന്റെ ഫുൾ ഫിഗർ ഇത്രമാത്രം കാത്തു സൂക്ഷിച്ചാൽ മതിയെന്ന തരംതാണ രീതി മുഖ്യമന്ത്രി അവലംബിച്ച് തുടങ്ങിയിട്ട് നാളേറെയായി. കെരളത്തിൽ ഭീകരാക്രമണം ഉണ്ടാവുമെന്ന നിരവധി മുന്നറിയിപ്പുകൾ കേന്ദ്ര ഇന്റലിജൻസ് വിഭാഗം നൽകിയിട്ടും അപ്പാടെ അവഗണിക്കുകയാണ് ചെയ്യുന്നത്.

22 APRIL 2023 04:37 PM IST
മലയാളി വാര്‍ത്ത

എന്റെ തല എന്റെ  ഫുൾ ഫിഗർ ഇത്രമാത്രം കാത്തു സൂക്ഷിച്ചാൽ മതിയെന്ന തരംതാണ രീതി മുഖ്യമന്ത്രി അവലംബിച്ച് തുടങ്ങിയിട്ട് നാളേറെയായി. കെരളത്തിൽ ഭീകരാക്രമണം ഉണ്ടാവുമെന്ന നിരവധി മുന്നറിയിപ്പുകൾ കേന്ദ്ര  ഇന്റലിജൻസ് വിഭാഗം നൽകിയിട്ടും അപ്പാടെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ സ്വന്തം സുരക്ഷയ്ക്ക് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയും പ്രസിഡന്റുമൊന്നും മുഖ്യമന്ത്രി പിണറായി വിജയനോളം സുരക്ഷ അർഹിക്കുന്നില്ലേ എന്നതാണ് ഇപ്പോൾ വാർത്തയാവുന്നത്. അതിന് കാരണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവാദം.

 

ഇന്റലിജൻസ് വിഭാഗം എഡിജിപി   തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നിരിക്കുന്നു.  സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ളവയാണ് ചോര്‍ന്നതെന്നാണ് അറിയുന്നത്. 49 പേജുള്ള സുരക്ഷാ റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഈ റിപ്പോർട്ട് കൈമാറിയിരുന്നത്.അതീവ രഹസ്യമായ ഈ റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   ഇന്റലിജൻസ് എഡിജിപി  ടികെ വിനോദ് കുമാർ ആണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

 

 

സംസ്ഥാനത്തെ പോലീസ് സേനയിൽ ചരിത്രത്തിലാദ്യമായി ശുദ്ധികലശം ഉത്തരവിടേണ്ട അവസ്ഥയിലെത്തി നിൽക്കുമ്പോൾ ഇതല്ല ഇതിലപ്പുറം നടക്കും. ക്രിമിനൽ പശ്ചാത്തലമുള്ള നിരവധി പോലീസുകാര്‌‍ സേനക്ക് മാനക്കേടാണെന്ന് ആഭ്യന്തര വകുപ്പ് തന്നെ അടുത്തറിഞ്ഞ സ്ഥിതിക്കാണ് പോലീസിലെ ഗുണ്ടാ ബന്ധമുള്ളവരെ കണ്ടുപിടിച്ച് നടപടി എടുക്കാൻ വകുപ്പ് നീക്കം ആരംഭിച്ചത്.

പോലീസിന്റെ അനാശ്യാസ പ്രവർത്തനങ്ങൾക്കും, ഗുണ്ടാ ബന്ധത്തിനും, നിരവധി തെളിവുകളാണ് പോലീസിന് ഇതിനോടകം ലഭിച്ചിട്ടുള്ളത്. പലരെയും മുന്നറിയിപ്പു നൽകി വിട്ടു എന്നതാണ് എടുത്തു പറയേണ്ട കാര്യം. മറ്റു ചിലരെ ഒരു സ്സപെൻഷനിലൊതുക്കി.

വേറെയും അപൂർവ്വം ചിലരെ മാത്രം കടുത്ത സമ്മർദ്ദത്തെ തുടർന്ന് ജോലിയിൽ നിന്നു നീക്കിയെങ്കിലും ഉന്നത ബന്ധത്തെ തുടർന്ന് തിരികെ സർവ്വീസിലെടുത്തിട്ടുണട്. ജോലി സമയത്ത് മദ്യപിച്ച പ്രശ്നമുണ്ടാക്കുക, മുന്നറിയിപ്പില്ലാതെ ഡ്യൂട്ടിയിൽ നിന്ന് മാറി നിൽക്കുക, അടിപിടി അക്രം തുടങ്ങിയ വിധ്വംസക പ്രവർത്തികളിൽ ഏർപ്പെടുക തുടങ്ങി കാമുകിയോടൊപ്പം ചേർന്ന് വേശ്യാലയം നടത്തിയ പോലീസുകാർ വരെ സേനയിലുണ്ട് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്.

പിഎഫ് ഐ ബന്ധമുള്ള പോലീസുകാരനും, കൊലപാതക കേസിന്റെ അന്വേഷണം അട്ടിമറിക്കാനായി നിർണ്ണായക വിവരങ്ങൾ ചോർത്തിക്കൊടുത്ത സംഭവവും വാർത്തകലിൽ നിറഞ്ഞതാണ്. സേനയിലെ നിർണ്മായക വിവരങ്ങൾ ഇത്തരത്തിൽ  ചോരുന്നത് ഇതാദ്യമല്ല. .  ഇക്കഴിഞ്ഞ പ്രസിഡന്റിന്റെ സന്ദർശന വേളയിലും ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്.

അന്ന് സർക്കാർ ഉദ്യോഗസ്ഥനാണ് സുരക്ഷാ വീഴ്ചക്ക് കാരണമായത് എന്നതും, അയാൾ മുഖ്യമന്ത്രിയുടെ വകുപ്പായ പിആർഡിയിലെ താൽക്കാലിക ഉദ്യോഗസ്ഥൻ ആയുരുന്നു എന്നത് കൊണ്ടും സംഭവം മൂടി വയ്ക്കുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് പ്രസിഡന്റ് പങ്കെടുക്കുന്ന വേദിയിലും പരിസരത്തുമെത്തി പ്രശ്നമുണ്ടാക്കുകയായിരു്നു ഇയാൾ.

കടുത്ത പ്രോട്ടോക്കോൾ ലംഘനവും സുരക്ഷാ വീഴ്ചയുമാണ് ഇക്കാര്യത്തിൽ സംഭവിച്ചത്.ഇത് സംബന്ധിച്ച് അന്ന് പോലീസ്, അന്വേഷണം നടത്താതെ ഒഴിഞ്ഞുമാറുകയായിരുന്നു. സിറ്റി പോലീസ് കമ്മിഷണറെ വിളിച്ചപ്പോൾ ഞങ്ങളോട് പറഞ്ഞത് അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല ,നിങ്ങൾ എങ്ങനെ അറിഞ്ഞു എന്നായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരുന്നു എന്നതാണ് വസ്തുത.

കേന്ദ്ര രാഷ്ട്രീയത്തോട് സംസ്ഥാനത്തിനുള്ള കടുത്ത വിയോജിപ്പ് വ്യക്തമെങ്കിലും ഇത്തരം സംഭവങ്ങൾ നിർഭാഗ്യകരം തന്നെയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ റിപ്പോർട്ട് ചോർന്ന സാഹചര്യത്തിൽ  മാറ്റം വരുത്തി പുതിയ സ്കീം തയ്യാറാക്കിത്തുടങ്ങിയതായി അറിയുന്നു. അതിനിടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചു.

പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇൻ്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൗരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സുപ്രധാനമായ  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends