Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

നിരന്തരം പലതിനും പറയുന്ന ടെക്നോളജി ചിലവ് ഇവിടുത്തെ ഐടി കമ്പനികളിലെ എക്സ്പേർട്ടുകൾക്കു പോലും ദഹിക്കാത്തതാണ്. കോടികളാണ് പല സാങ്കേതികവിദ്യുടെയും ചിലവായി സർക്കാർ പറയുന്നത് . എന്നാൽ വളരെ ചുരുങ്ങിയ തരത്തിൽ ഇവ വികസിപ്പിക്കാൻ കഴിയുമ്പോഴാണ് ഇങ്ങനെ പൊതുജനത്തിന്റെ കണ്ണിൽ പൊടിയിട്ട് വമ്പൻ തട്ടിപ്പ് നടത്തുന്നത്.

22 APRIL 2023 04:49 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ട്രാഫിക് നിരീക്ഷണത്തിനും സുരക്ഷ ഉറപ്പുവരുത്താനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിച്ച പദ്ധതിയിൽ വൻ അഴിമതി നടന്നു എന്നും ക്യാമറകൾ മുഖ്യമന്ത്രിയുടെ മകൾ വീണയുമായി ബന്ധമുള്ള കമ്പനിയാവണം സ്ഥാപിച്ചതെന്നു കടുത്ത ആരോപണമാണ് ഉയർന്നുവരുന്നത്. സമൂഹമാധ്യമത്തിലൂെട നിരവധി പോസ്റ്റുകളാണ് ഈ സാധ്യത ശ്രദ്ധിക്കേണമെന്ന തരത്തിൽ കുറിപ്പുകൾ  പ്രചരിക്കുന്നത്.  

 സ്പ്രിംഗ്ളർ വിവാദവുമായി ബന്ധിപ്പിക്കുമ്പോൾ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് തോന്നുന്നത്. കാരണം 726 ക്യാമറകൾ സ്ഥാപിച്ചപ്പോൾ  232 കോടി രൂപ ആയി എന്നാണ് അറിയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സുതാര്യമായ തരത്തിൽ വിശദവിവരങ്ങൾ വ്യക്തമാക്കാൻ മുഖ്യമന്ത്രിയോ, ഗതാഗത വകുപ്പു മന്ത്രിയോ ഇതുവരെ  തയ്യാറായിട്ടില്ല.



സർക്കാരിന് തന്നെ ഐടി സെല്ലും ഐടി വിഭാഗത്തിന്റെ അമരക്കാരനായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത എം ശിവശങ്കരനും ഉള്ളപ്പോഴാണ് നിരവധി കേസുകൾ നനിലവിലുള്ള സ്പ്രിംഗ്ളർ എന്ന കമ്പനിക്ക് ഡേറ്റ നൽകാൻ കരാറാവുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേര് ഇതോടൊപ്പം ഉയർന്നു വന്നപ്പോൾ എംശിവശങ്കരൻ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മുന്നോട്ടു വന്നതും ഏറെ വിവാദങ്ങൾക്ക് വഴിവച്ചു.

തുടർന്ന് വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്പ്രിംഗ്ളർ ഇടപാട് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും, അല്ലെന്നും  പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് എം ശിവശങ്കരൻ നല്‍കിയെന്നത് വിചിത്രമായിരുന്നു.  മുഖ്യമന്ത്രിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ പാപഭാരം സ്വയം ഏറ്റെടുത്ത ഐ.ടി സെക്രട്ടറി എം ശിവശങ്കരനെയാണ് അന്ന് കണ്ടത്. സ്പ്രിന്‍ക്ലറിനെതിരെ യുഎസിൽ ഡേറ്റ മോഷണത്തിന് കേസുള്ള വിവരമടക്കെ പരസ്യമാണ്. അഭിഭാഷകൻ അന്ന് കോടതിയിൽ വിവരങ്ങൾ ഹാജരാക്കിയതുമാണ്.

പിന്നെ, സർക്കാർ നിരന്തരം പലതിനും പറയുന്ന ടെക്നോളജി ചിലവ് ഇവിടുത്തെ ഐടി കമ്പനികളിലെ എക്സ്പേർട്ടുകൾക്കു പോലും ദഹിക്കാത്തതാണ്. കോടികളാണ് പല സാങ്കേതികവിദ്യുടെയും ചിലവായി സർക്കാർ പറയുന്നത് . എന്നാൽ വളരെ ചുരുങ്ങിയ തരത്തിൽ ഇവ വികസിപ്പിക്കാൻ കഴിയുമ്പോഴാണ് ഇങ്ങനെ പൊതുജനത്തിന്റെ കണ്ണിൽ പൊടിയിട്ട് വമ്പൻ തട്ടിപ്പ് നടത്തുന്നത്. എഐ ക്യാമറയുടെ കാര്യത്തിലും ഇനി ഇതാവും സംഭവിക്കുക. വേണ്ടപ്പെട്ട ആർക്കോ വേണ്ടി തന്നെയാണ് ക്യാമറകളും സംവിധാനവും സ്ഥാപിച്ചതെന്ന കാര്യത്തിൽ സംശയമില്ല. അല്ലെങ്കിൽ ഇക്കാര്യങ്ങളിലെ വിശദ വിവരങ്ങൾ പരസ്യമാക്കണം.

സോഫ്റ്റ്വെയർ ഡവലപ്പിംഗ്, മറ്റ് ഐ.ടി സാങ്കേതിക വിദ്യകൾ ഇവയ്ക്ക് ചിലവാകുന്ന തുകയ്ക്ക്, ഏകീകൃത മാർക്കറ്റ് നിലവാരം എന്നൊന്നില്ലാത്തതു കൊണ്ടുതന്നെ എത്ര കൂടിയ തുക  വേണമെങ്കിലും എഴുതിപ്പിടിപ്പിക്കാം എന്നതാണ് ഇത്തരം ടെക്നോളജി തട്ടിപ്പിന്റെ പ്രത്യേകത. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കളെല്ലാം വിദേശ രാജ്യങ്ങളിൽ ഐടി കമ്പനികൾ നടത്തുന്നത് ഇത്തരത്തിൽ ടെക്നോളജി തട്ടിപ്പ് നടത്താൻ അവസരം ലഭിക്കും എന്ന കാരണത്താലാവണം.  വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഒരു കുറിപ്പിൽ ഒരു പൗരൻ ഇക്കാര്യം പറയുന്നുമുണ്ട്.

ഇവിടെ എഐ ക്യാമറ ഒന്നിന് 31 ലക്ഷം കൂപയാണ് സർക്കാർ പറയുന്ന കണക്കനുസരിച്ച് ചിലവ്. എത്ര കൂടിയ ക്യാമറ സ്ഥാപിച്ചാലും ഒരു ക്യാമറയ്ക്കും അനുബന്ധ ഉപകരണങ്ങൾക്കും 10 ലക്ഷത്തിലേറെ ചിലവ് വരില്ല എന്ന് ഞങ്ങളോട് വിദഗ്ധർ പറയുകയുണ്ടായി. അപ്പോഴാണ് ഒരെണ്ണത്തിന് 31 ലക്ഷം രൂപ.

മാത്രമല്ല കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല അടക്കം നിരവധി മാധ്യമപ്രവർത്തകരും പൊതു പ്രവർത്തകരും വിവരാവകാശ നിയമപ്രകാരം ചെലവുകമക്കുകളും കമ്പനി വിവരങ്ങളും ചോദിച്ചിട്ടും ബന്ധപ്പെട്ട വകുപ്പ് മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇതിൽ വൻ അഴിമതി നടന്നു എന്നുതന്നെയാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ടെൻഡർ വിളിച്ചാണോ പദ്ധതി നടപ്പാക്കിയത്? എങ്കിൽ എത്ര കമ്പനികൾ ടെന്ററിൽ പങ്കെടുത്തു? പങ്കെടുത്ത കമ്പനികൾ ആരൊക്കെ?  ഓരോരുത്തരും എത്ര രൂപ ക്വോട്ട് ചെയ്തു? ഇവയൊക്കെ പൊതുജനത്തെ അറിയിക്കണം.

വളരെ സുതാര്യമായാണ് ക്യാമറകൾ ഘടിപ്പിച്ചതെന്നും, അഴിമതിയുടെ ലവലാശം തൊട്ടു തീണ്ടിയിട്ടില്ലെന്നും പൊതുജനത്തെ ധരിപ്പിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.  സ്പ്രിംഗ്ളർ കേസ് എല്ലാവരുടെയും ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല. കോവിഡ് സമയത്ത്  വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന് ചോർത്തിക്കൊടുത്തതിനു പിന്നിലും ഗൂഢലക്ഷങ്ങളുണ്ട് എന്നതു പോലെ എഐ ക്യാമറ പതകർത്തുന്ന ചിത്രങ്ങൾ ആരിലേക്കെത്തുന്നു, വിവരങ്ങൾ ആര് സൂക്ഷിക്കുന്നു, സൂക്ഷിക്കാനുള്ള സോഫ്റ്റ്വെയർ ഏതു കമ്പനിയുടേത് എന്നതൊക്കെ ദുരൂഹത നിറഞ്ഞതാകുന്നു.

സൂപ്പർ ക്ലാരിറ്റിയോടെ ചിത്രങ്ങൾ പകർത്താൻ കഴിയുകയും വളരെക്കാലം പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിക്കാൻ കഴിയുകയും ചെയ്യും എന്ന് അധികൃതർ തന്നെ പറഞ്ഞ സ്ഥിതിക്ക് ഈ ദൃശ്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ആർക്കാണ് നൽകിയിരിക്കുന്നതെന്നും ഇവയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ആർക്കാണെന്നും ജനങ്ങളെ അറിയിക്കണം. എഐ ക്യാമറ സംബന്ധിച്ച് ഇതൊന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 675 എഐ ക്യാമറകൾ, 25 പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ്  സ്ഥാപിച്ചത്. കൂടാതെ എല്ലാ ജില്ലകളിലും കണ്ടോൾ യൂണിറ്റുകളും. ഇതിലൊന്നും അഴിമതിയില്ലെങ്കിൽ വിവരങ്ങൾ പുറത്തുപറയണം. വിവരാവകാശ പ്രകാരം കൃത്യമായ വിവരങ്ങൾ നൽകണം. അല്ലാത്ത പക്ഷം ഉയരുന്ന എല്ലാ ആരോപണങ്ങളും പഞ്ചപുച്ഛമടക്കി കേട്ടു നിൽക്കാൻ മുഖ്യമന്ത്രിയും സർക്കാരും ബാധ്യസ്ഥരാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends