Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ചങ്ങലയ്ക്കിട്ട് പിണറായി കൊണ്ടുനടക്കുന്ന വകുപ്പ്;ആഭ്യന്തര മന്ത്രി പറയുമ്പോള്‍ കുരയ്ക്കും കടിയ്ക്കും,കേരള പോലീസിനെതിരെ വലിയ വിമര്‍ശനം,സേന നാണംകെട്ട് നില്‍ക്കുന്നതിന് ഉത്തരവാദി ആഭ്യന്തര മന്ത്രി,രാഷ്ട്രീയം കളിക്കാന്‍ പോലീസിനെ കരുവാക്കുന്നു

22 APRIL 2023 08:24 PM IST
മലയാളി വാര്‍ത്ത


പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പോലീസിനുമെതിരെ രോഷം ആളിക്കത്തുന്നു. ആഭ്യന്തര വകുപ്പിന്റെ രഹസ്യ വിവരങ്ങള്‍ പോലും അങ്ങാടിപ്പാട്ടാകുന്നു. കേരളത്തില്‍ എന്തിനിങ്ങനൊരു വകുപ്പെന്ന ചോദ്യം ശക്തമാകുന്നു. പോലീസില്‍ പച്ചവെളിച്ചം പിടിമുറുക്കുയത് വ്യക്തമായിട്ടും ആഭ്യന്തര മന്ത്രിക്ക് മൗനം. പെറ്റിയടിക്കാനും ഖജനാവ് നിറയ്ക്കാനും രാഷ്ട്രീയക്കാരുടെ താളത്തിന് തുള്ളാനും മാത്രം കൊള്ളാം കേരള പോലീസിനെ തുടങ്ങി വലിയ പരിഹാസം. പോലീസ് ഇങ്ങനെ നിന്ന് നാണംകെടുന്നതിനും തലകുനിച്ച് നില്‍ക്കേണ്ടി വരുന്നതിനും കാരണക്കാര്‍ ഈ സര്‍ക്കാര്‍ തന്നെയാണ്. ഇന്ത്യയിലെ നമ്പര്‍ വണ്‍ പോലീസെന്ന് പിണറായി തള്ളും എന്നാല്‍ കേരളത്തില്‍ നാണംകെട്ട് നില്‍ക്കുകയാണ് പോലീസ് വകുപ്പ്. തൊടലിട്ട് ബന്ധിച്ച് പിണരായി കൊണ്ടുനടക്കുന് വകുപ്പ്. പിണറായി പറഞ്ഞാല്‍ കുരയ്ക്കാനും പിണറായി പറയുന്നവരെ കടിക്കാനും മാത്രമുള്ള വകുപ്പ്.

രാജ്യത്തെ തന്നെ മികച്ച പോലീസ് സേന തന്നെ ആയിരുന്നു കേരളത്തിലേത്. എന്നാല്‍ കാര്യശേഷിയുള്ള പോലീസുകാരെ രാഷ്ട്രീയ ചങ്ങലയില്‍ ഇട്ട് നിര്‍വ്വീര്യമാക്കിയ സംസ്ഥാനമാണ് കേരളം. പോലീസില്‍ ഇടതുപക്ഷം പിടിമുറുക്കി തുടങ്ങിയതോടെ തുടങ്ങി സേനയുടെ നാശം. പാര്‍ട്ടിയോടുള്ള വിധേയത്വമാണ് ക്രമസമാധനത്തിന്റെ ചാര്‍ജ് ലഭിക്കുന്നതിനുള്ള മാനദണ്ഡം. രാഷ്ട്രീയക്കാര്‍ക്ക് താല്പര്യമില്ലാത്ത നീതിമാന്മാരായ പോലീസ് ഓഫീസര്‍മാരെ തെക്കുവടക്കിട്ട് തട്ടും. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ പിഡീപ്പിക്കപ്പെടും. കേരളത്തിന്റെ പൊതു മനഃസാക്ഷി ഇത്തരം ജീവിച്ചിരിക്കുന്ന രക്തസാക്ഷികളെ മാനിക്കാറില്ല. മുഖ്യധാരാമാധ്യമങ്ങളും ഇടതുപക്ഷത്തെ ഭയന്ന് ഇത്തരം വിഷയങ്ങളെ ചര്‍ച്ചാവിഷയമാക്കാറില്ല. കേരളത്തിലെ ജയിലുകള്‍ പോലും ഇടതു രാഷ്ട്രീയം നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടാണല്ലോ കൊടിസുനിമാര്‍ക്കും കിര്‍മാണിമാര്‍ക്കുമൊക്കെ ജയില്‍ വീട് പോലെ ആകുന്നത്.

കേരള പോലീസിന്റെ കാര്യക്ഷമത നക്‌സല്‍ വേട്ട, വാഹന പിടിത്തം, ശബരിമല സമരഭടന്മാര്‍ക്കെതിരായ കേസ്, ട്രാഫിക് നിയന്ത്രണം, ജലപീരങ്കി എന്നിവയില്‍ ഏറെ പ്രകടമാണ്. ആഗോള തീവ്രവാദം, സ്വര്‍ണ്ണകള്ളക്കടത്ത്, സാമൂഹ്യ മീഡിയയിലൂടെയുള്ള മത വിദ്വേഷപ്രചരണം, മയക്കുമരുന്ന് വേട്ട എന്നിവയില്‍ കേരള പോലീസ് പലപ്പോഴും കാഴ്ചക്കാരാകുന്നു. ഡിജിപി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ 'പുരാവസ്തു മേഖലയിലും, കരകൗശലമേഖലയിലും' താല്പര്യം കാണിക്കുന്നത് അതുകൊണ്ടാണ്. 'ടിപ്പുസുല്‍ത്താന്റെ കസേര'യ്ക്ക് പുറകേ പോയത് ആധുനിക 'മാഫിയ സുല്‍ത്താ'ന്മാരെ തൊടാന്‍ കഴിയാത്തതുകൊണ്ടാണ്. രാഷ്ട്രീയ യജമാന്‍മാരെ പ്രീണിപ്പിക്കുന്ന പോലീസ് സംവിധാനം ക്രമസമാധാനരംഗത്ത് വന്‍ പരാജയമാകും. കേരളത്തില്‍ സ്ത്രീകളും കുട്ടികളും പിഡീപ്പിക്കപ്പെടുന്നതും തീവ്ര വര്‍ഗ്ഗീയ വിദ്വേഷം വളരുന്നതും, മയക്കുമരുന്ന്,മദ്യവ്യാപാരം കൊഴുക്കുന്നതും രാഷ്ട്രീയവല്‍ക്കരിച്ച പോലീസ് സംവിധാനം കൊണ്ടുമാത്രമാണ്. തീവ്രവാദവും കള്ളകടത്തും മയക്കുമരുന്നു മാഫിയയും ചങ്ങാത്തത്തിലായതിനാല്‍ പോലീസിന്റെ നടപടികള്‍ പലപ്പോഴും 'ഉറവിടത്തി' ലേയ്ക്ക് കടക്കാതെ അത് കൈമാറ്റം നടത്തുന്ന 'വാഹകരെ' കേന്ദ്രീകരിച്ച് നീങ്ങുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കള്ളക്കടത്തും യഥേഷ്ടം നടക്കുന്നു. മതതീവ്രവാദികള്‍ക്ക് കേരളത്തിലെ പോലീസ് സംവിധാനം ഒരു ഭീഷണിയേ അല്ല.

പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നോതോടെ ആഭ്യന്തര വകുപ്പിന്റെ ഉറക്കം പോയിട്ടുണ്ട്. നാനാവഴിക്കൂടെയും അടി കിട്ടി തുടങ്ങി. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നുകഴിഞ്ഞു, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്‍ പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട റിപ്പോര്‍ട്ട് വാട്‌സാപ്പില്‍ പ്രചരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ് ഇത് കാണിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. രാജ്യത്ത് കേട്ടുകേള്‍വിപോലും ഇല്ലാത്ത തീവണ്ടി തീവെപ്പു വരെ സംസ്ഥാനത്ത് നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സുരക്ഷാകാര്യങ്ങള്‍ രഹസ്യാത്മകമായി കൈകാര്യം ചെയ്യാനാകണം. ഉദ്യോഗസ്ഥവീഴ്ച മാത്രമായി ചിത്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും തുടര്‍ഭരണം നല്‍കിയതിന്റെ പേരില്‍ ജനം എന്തെല്ലാം അനുഭവിക്കണമെന്നും അദ്ദേഹം ആരാഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends