കോടതി വരാന്തയില്‍ വച്ച് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു....

കോടതി വരാന്തയില്‍ വച്ച് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് കോയമ്പത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വച്ചാണ് രാമനാഥപുരം കാവേരി നഗറില്‍ കവിതയുടെ (36) ദേഹത്ത് ഭര്‍ത്താവ് ശിവകുമാര്‍ ആസിഡ് ഒഴിച്ചത്.
ആക്രമണത്തിനു ശേഷം കടന്നുകളയാനായി ശ്രമിച്ച ശിവകുമാറിനെ (42) സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേര്‍ന്നു പിടികൂടിയിട്ടുണ്ടായിരുന്നു. കവിതയ്ക്ക് 80% പൊള്ളലേറ്റിരുന്നു. മലയാളികളായ ഇരുവരും വര്‍ഷങ്ങള്‍ക്കു മുമ്പു പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്‌നാട്ടില്‍ എത്തിയതാണ്. ശിവകുമാര്‍ ലോറി ഡ്രൈവറാണ് .
"
https://www.facebook.com/Malayalivartha

























