Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്നാം സിങ് കൊലക്കേസ്... ജയില്‍ വാര്‍ഡനും ആശുപത്രി ജീവനക്കാരനുമടക്കം 5 പ്രതികള്‍, ജാമ്യം റദ്ദായി ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന ആറാം പ്രതി ദിലീപിനെ തുറന്ന കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്, അഞ്ചാം പ്രതി ആശുപത്രിയില്‍ മരിച്ചു

30 APRIL 2023 08:42 AM IST
മലയാളി വാര്‍ത്ത

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്‌നാം സിംഗ് കൊലക്കേസില്‍ ജാമ്യം റദ്ദായി ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന ആറാം പ്രതി ദിലീപിനെ തുറന്ന കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്.

വിചാരണക്കോടതിയായ തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. പ്രതിയെ 12 ന് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. മാനസിക ആരോഗ്യ കേന്ദ്രം ജീവനക്കാരനായ അനില്‍കുമാര്‍ , കൊല്ലം ജില്ലാജയില്‍ വാര്‍ഡന്‍ വിവേകാനന്ദന്‍ , മഞ്ചേഷ് , ആശുപത്രിയിലെ അന്തേവാസി ശരത് , പ്രകാശ് എന്ന പ്രദീഷ് , ദിലീപ് എന്നിവരാണ് കൊലക്കേസിലെ 1 മുതല്‍ 6 വരെയുള്ള പ്രതികള്‍. ഇതില്‍ അഞ്ചാം പ്രതി പ്രദീഷ് ഇതേ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയവേ ആഗസ്റ്റ് മാസം മരിച്ചു.



2012 ലാണ് സംഭവം നടന്നത്. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയീ ആശ്രമത്തില്‍ എങ്ങനെയോ എത്തിയ ബീഹാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി സത്‌നാം മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മത തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് കൊല്ലം ജില്ലാ ജയിലില്‍ വച്ച് സത്‌നത്തിന് നേരെ വാര്‍ഡര്‍മാരുടെ കൈയ്യേറ്റം ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ ഏറ്റവുമൊടുവില്‍ പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് കേബിള്‍ കൊണ്ടും മറ്റും നടത്തിയ മാരക മര്‍ദ്ദനമാണ് തലച്ചോറിനും കഴുത്തിനുമേറ്റ മാരക ക്ഷതത്താല്‍ ശ്വാസം മുട്ടിയുള്ള മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് കൈയ്യും കാലും ബന്ധിച്ച നില യിലാണ് സത്നത്തിനെപേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



ബീഹാര്‍ സ്വദേശി സത്നാം സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്കെതിരെ കോടതി 2018 മെയ് 19 ന് അറസ്റ്റ് വാറന്റ് ഉത്തരവിട്ടിരുന്നു. മൂന്നും ആറും പ്രതികളായ മഞ്ചേഷ്, ദിലീപ് എന്നിവര്‍ക്കെതിരായാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസ് പരിഗണിക്കുന്ന സമയങ്ങളില്‍ ഇവര്‍ സ്ഥിരമായി ഹാജരാകാത്തതിനാലാണു വാറന്റ് പുറപ്പെടുവിച്ചത്.


പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്ര ത്തില്‍ ബിഹാര്‍ സ്വദേശി സത്നം സിങ് മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ഡോക്ടര്‍മാരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ നടപടി എടുക്കാന്‍ വകുപ്പുതല അന്വേഷണത്തില്‍ ശുപാര്‍ശ ചെയ്തിരുന്നു. സംഭവത്തെ ക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയ ഡി. എം. ഒ. ടി. പീതാംബരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. സത്നത്തിന് പേരൂര്‍ക്കട ആസ്പത്രിയില്‍ മര്‍ദനമേറ്റു എന്ന് ഡി. എം. ഒ. യുടെയും കളക്ടറുടെ ചുമതല വഹിക്കുന്ന എ. ഡി. എമ്മിന്റെയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



സംഭവത്തെ ക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം മാനസികാരോഗ്യ കേന്ദ്ര ത്തിലെ ആറു ജീവനക്കാരെ 2012 ല്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കി. ആശുപത്രി ജീവനക്കാരായ രാജീവ്, ജയകുമാര്‍, അനില്‍ കുമാര്‍, സുഭാഷ്, അജിത് കുമാര്‍, ജയില്‍ വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ചികിത്സയില്‍ കഴിയുന്ന മൂന്ന് അന്തേവാസികളെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പരിശോധനയ്ക്കായി കസ്റ്റഡിയില്‍ എടുത്തവരെ വൈകീട്ട് വിട്ടയച്ചു. സംഭവ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ആശുപത്രി ജീവന ക്കാരുടെ മൊഴികളും ക്രൈംബ്രാഞ്ച് കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു.


കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമം, കൊല്ലം ജില്ലാ ജയില്‍, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊല്ലം ജില്ലാ ജയിലില്‍ വച്ച് സത്നത്തിനു നേരെ വാര്‍ഡന്മാരുടെ കൈയേറ്റം ഉണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്ര ത്തില്‍ വച്ച് നടന്ന മര്‍ദ്ദനമാണ് മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് കൈയ്യും കാലും ബന്ധിച്ച നില യിലാണ് സത്നത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


എന്നാല്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ദേഹ പരിശോധന നടത്തി യിരുന്നതായി രേഖപ്പെടുത്തിയിരുന്നില്ല എന്ന് ഡി. എം. ഒ. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിനും കഴുത്തിനുമേറ്റ ക്ഷത ങ്ങളാണ് മരണ കാരണമെന്ന് ഡി. എം. ഒ. യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രവേശിപ്പിച്ച ഇയാളെ ശനിയാഴ്ച വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും വൈകീട്ട് അഞ്ചിനും ഇടയില്‍ മരിച്ചു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വൈകീട്ട് ഏഴു മണി യോടെയാണ് വിവരം ആസ്പത്രി അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുന്നത്.

ഭക്ഷണം നല്‍കാന്‍ എത്തിയവര്‍ സത്നത്തെ കക്കൂസില്‍ മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. താടിയും മുടിയും വെട്ടുന്നതിനെ സത്നം എതിര്‍ത്തതാണ് മര്‍ദ്ദന ത്തിന് കാരണമായത്. മര്‍ദ്ദനമേറ്റ് അവശനായ സത്നത്തിന് മതിയായ ചികിത്സ നല്‍കുന്നതില്‍ ഡ്യൂട്ടി ഡോക്ടര്‍ വീഴ്ച വരുത്തി യതായും അന്വേഷണ ത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


നാട്ടില്‍ എത്തിച്ച മൃതദേഹം ബുധനാഴ്ച ആചാര പ്രകാരം സംസ്‌കരിച്ചു. വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ബന്ധുക്കളുടെ എതിര്‍പ്പു കാരണം ഇത് പിന്നീട് വേണ്ടെന്നു വച്ചു. സംഭവത്തെ ക്കുറിച്ചുള്ള വിശദാംശ ങ്ങള്‍ക്കായി ബിഹാര്‍ പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടിരുന്നു.

സത്നം സിങ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് എസ്. പി. യോട് 2012 സെപ്റ്റംബര്‍ 15 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ജെ. ബി. കോശി ആവശ്യപ്പെട്ടിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (23 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (41 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (11 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (11 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends