Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

റിയാസിന്റെ ഫ്ലെക്സിനു മുമ്പേ എയറിൽ കേറി മനോജ്..' അരികൊമ്പൻ യാത്രയിലെ ദേശീപാത അടിച്ചുമാറ്റൽ..! ദേശീയപാതയുടെ മനോഹര ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.... ഇതോടെ സംസ്ഥാന സർക്കാരിന്റെ ക്രെഡിറ്റിലേക്കു ഈ ദേശീയപാതയെ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ ശ്രമമാണ് ഇപ്പോൾ ട്രോൾ ചെയ്യപ്പെടുന്നത്..

30 APRIL 2023 01:25 PM IST
മലയാളി വാര്‍ത്ത




രണ്ടു ദിവസത്തെ പരിശ്രമത്തിനു ഒടുവിൽ ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയിച്ചിരുന്നു.അരിക്കൊമ്പനെ കണ്ടെത്തി സിമന്റ് പാലം മേഖലയിലെ ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചിരുന്നു. അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്കാണ് മാറ്റുന്നത്.

പലതവവണ കുതറിമാറാൻ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് അരികൊമ്പനെ ആനിമൽ ആംബുലൻസിൽ കയറ്റിയത്. അരിക്കൊമ്പൻ കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നേരത്തേ ആറ് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ മയക്കിനിർത്തിയത്. ചിന്നക്കനാലിൽ നിന്ന് പെരിയാറിലേക്കുള്ള യാത്രക്കിടെ അരിക്കൊമ്പന് വീണ്ടും ബൂസ്റ്റർ ഡോസ് നൽകേണ്ടി വന്നു.
ഇതോടെ ഏഴ് തവണയാണ് അരിക്കൊമ്പന് ബൂസ്റ്റർ ഡോസ് നൽകിയിരിക്കുന്നത്. ചിന്നക്കനാലിൽ നിന്ന് പുറപ്പെട്ടയുടനെ തന്നെ ആനിമൽ ആംബുലൻസിൽ വച്ച് ആന പരാക്രമം കാണിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കൻ ഇരട്ട കൂട് തീർത്താണ് ആനയുമായി വാഹനം യാത്ര തുടർന്നത്.

ഇത് എല്ലാം തന്നെ വലിയരീതിയിൽ വർത്തയാവുകയും ചെയ്തു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലൂടെയാണ് വാഹനവ്യൂഹം ആനയെ കൊണ്ടുപോയത്. ദേശീയപാതയുടെ മനോഹര ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാന സർക്കാരിന്റെ ക്രെഡിറ്റിലേക്കു ഈ ദേശീയപാതയെ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ ശ്രമമാണ് ഇപ്പോൾ ട്രോൾ ചെയ്യപ്പെടുന്നത്.

 

 

 

അരിക്കൊമ്പനെ കൊണ്ടു പോകുന്ന റോഡിനാണ് ഫുൾമാർക്ക് ! എന്നാണ് ദേശീയ പാതയുടെ ചിത്രം പങ്കുവച്ചു അദ്ദേഹം കുറിച്ചത്. ഇതോടെ ഈ പോസ്റ്റിനടിയിൽ അത് കൊച്ചി-ധനുഷ്കോടി ദേശീയ പാതയാണ്. നിർമ്മാണം നടത്തിയത് ദേശീയ പാത അതോറിറ്റിയും എന്ന് ചൂണ്ടികാണിച്ചും കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞും, മോദീജീ ഉണ്ടെങ്കില്‍ എന്തും സാധ്യം എന്നൊക്കെ പറഞ്ഞുള്ള കമെന്റുകൾ കൊണ്ട് നിറയുകയാണ്.

അരികൊമ്പനെ കൊണ്ട് പോകുന്നത് ചാനലുകളിൽ ലൈവ് കാണിക്കുന്നത് കൊണ്ട് ഉള്ള ഗുണം കേന്ദ്ര സർക്കാർ കോടികൾ ചിലവാക്കി നിർമിച്ച കേരളത്തിലെ മികച്ച റോഡുകൾ ഇപ്പൊ ലൈവ് കാണുവാൻ ജനങ്ങൾക്ക് സാധിക്കുന്നു എന്നായി ഒരു വിഭാഗം. എന്തായാലും മന്ത്രി റിയാസ് ഫ്ലെക്സ് വെക്കുന്നതിനു മുന്നേ പോസ്റ്റിട്ട് എയറിൽ കയറിയത് നന്നായി. ഇനി ഇതും പിണറായി സർക്കാർ പൈസ കൊടുത്തു എന്ന ഡയലോഗ് വിടരുത് എന്ന അപേക്ഷയും പോസ്റ്റിനു താഴെ വന്നിട്ടുണ്ട്. കൊച്ചി-ധനുഷ്കോ ടി ദേശീയ പാതതിരിച്ചറിയാൻ കഴിവുള്ള ഒരാളും ഈ കൂട്ടത്തിൽ ഇല്ലേ എന്ന ചോദ്യവും ചിലർ ഉയർത്തിയിട്ടുണ്ട്.

 

 

 

വനംവകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇടയ്ക്കു നിലച്ച കൊച്ചി–ധനുഷ്കോടി ദേശീയ പാത നിർമ്മാണം 2018 പുനരാരംഭിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയ പാത വികസന പദ്ധതിയാണിത്. റോഡ് കടന്നുപോകുന്ന ദേവികുളം മുതല്‍ ബോഡിമെട്ട് വരെയുള്ള 24 കിലോമീറ്റര്‍ ഏലം കുത്തകപാട്ട ഭൂമിയാണെന്നായിരുന്നു വനംവകുപ്പിന്‍റെ അവകാശവാദം. ഇക്കാരണം ചൂണ്ടി കാട്ടി പ്രദേശത്തെ മരങ്ങള്‍ മുറിക്കുന്നതും വനം വകുപ്പ് തടഞ്ഞു. ഇതോടെ നഷ്ടം സഹിക്കാന്‍ വയ്യാതെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ കരാറുകാരന്‍ നിര്‍ബന്ധിതനായി. വനംവകുപ്പിനെതിരെ ജനങ്ങളും രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടത്. ഏലംകുത്തകപാട്ട ഭൂമി റവന്യൂഭൂമിയാണെന്ന് വ്യക്തമാക്കിയ *സര്‍ക്കാര്‍ റോഡിനായി ഏറ്റെടുത്ത ഭൂമി പൂര്‍ണമായും റവന്യൂ പുറമ്പോക്കാണെന്നും വ്യക്തമാക്കി ഉത്തരവിറക്കി. ഇതോടെയാണ് നിര്‍മാണം പുനരാരംഭിക്കാൻ സാധിച്ചതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends