അപ്രതീക്ഷിത ദുരന്തം.... കോവളത്ത് വഴിയാത്രക്കാരന്റെ കൈ ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു

ദുരന്തമെത്തിയത് അപ്രതീക്ഷിതമായി. വഴിയാത്രക്കാരന്റെ കൈ ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു.
റോഡില്‍ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ തിരുവനന്തപുരം കാലടി സ്വദേശിയായ ജി.എസ്. ബൈജു(56) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
നഗരസഭ കരമന വാര്‍ഡ് കൗണ്‍സിലര്‍ ജി.എസ്. മഞ്ജുവിന്റെ സഹോദരനാണ് ബൈജു. വെളളിയാഴ്ച രാത്രി ഏഴരയോടെ കോവളം ബീച്ച് റോഡില്‍ അപ്സരാ തിയേറ്റര്‍ ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ബൈജു കമ്പനിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരാളെ കാണാനായി പോകുന്ന വഴിയ്ക്കാണ് അപകടത്തില്‍പെട്ടത്. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനെ മറികടന്ന് എത്തിയ വഴിയാത്രക്കാരനായ യുവാവിന്റെ കൈ ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടിയതോടെ നിയന്ത്രണം വിട്ട് ബൈക്കോട് കൂടി മറിഞ്ഞ് വീണു. വീഴ്ചയില്‍ റോഡില്‍ തലയിടിച്ചാണ് പരിക്കേറ്റത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെ 11.00 ഓടെയാണ് മരണം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് കോവളം പൊലീസ് കേസെടുത്തു. അനിതയാണ് ബൈജുവിന്റെ ഭാര്യ. മകന്‍ ഗോവിന്ദ് കൃഷ്ണ. മൃതദേഹം ഇന്ന് രാവിലെ 10 ന് കുളത്തറയിലെ വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഭാര്യയുടെ വീടായ ചാത്തന്നൂരില്‍ മൃതദേഹം സംസ്‌കരിക്കും.
"
https://www.facebook.com/Malayalivartha

























