ആവേശത്തോടെ പൂരപ്രേമികള്‍.... ആവേശം കൊടുമുടി കയറ്റി നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരിയിലേക്കെത്തി, ഗജസാമ്രാട്ടിനെ കാണാന്‍ വന്‍ ജനാവലി

ആവേശത്തോടെ പൂരപ്രേമികള്‍.... ആവേശം കൊടുമുടി കയറ്റി നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരിയിലേക്കെത്തി, ഗജസാമ്രാട്ടിനെ കാണാന്‍ വന്‍ ജനാവലി. ചെറുപൂരങ്ങളുടെ വരവ് തുടങ്ങി.
ആയിരങ്ങളാണ് ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാനായി വഴിനീളെ കാത്തുനിന്നു. വന്‍ ജനാവലിയാണ് പൂരനഗരിയെ സമ്പുഷ്ടമാക്കുന്നത്.
ഘടക പൂരങ്ങളെല്ലാം കിഴക്കേനടയിലേക്ക് എത്തിയ ശേഷം രാവിലെ പതിനൊന്നരയോടെ മഠത്തില്‍വരവ് പഞ്ചവാദ്യം തുടങ്ങി. ഉച്ചയ്ക്ക് 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം നടക്കും. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും.
തുടര്‍ന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും. നാളെ ഉച്ചയോടെ പൂരത്തിന് സമാപനം. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചു.
" f
https://www.facebook.com/Malayalivartha

























