Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ജോണ്‍ബ്രിട്ടാസിന് കേന്ദ്രം പൂട്ടിട്ടു..രണ്ടും കല്പ്പിച്ച് രാജ്യസഭാ ചെയര്‍മാന്‍..മാപ്പിരക്കേണ്ടി വന്നേക്കും..വി.എസ് അച്യൂതാനന്ദനെതിരെ പാര്‍ട്ടി ചാനലില്‍ വാര്‍ത്ത നല്‍കി. പിണറായി വിജയന്റെ അനുഗ്രഹാശംസകളോടെ ഫാരിസ് അബൂബക്കറിനെ കൊണ്ട് വി.എസിനെ മോശമായി ചിത്രീകരിച്ചു..ഇപ്പോൾ ഷാക്കെതിരെ എഴുതി..

30 APRIL 2023 03:41 PM IST
മലയാളി വാര്‍ത്ത

 


കേരളത്തില്‍ ആര്‍.എസ്.എസ്-മുസ്ലിം സംഘടനകളെ തമ്മിലടിപ്പിക്കുന്ന വിദ്വേഷ പ്രസംഗം നടത്തിയിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രചാരണത്തിന്റെ അപകടങ്ങള്‍ എന്ന പേരില്‍ ലേഖനം എഴുതിയ സി.പി.എം എം.പി ജോണ്‍ബ്രിട്ടാസിന് പണികിട്ടി. അപകീര്‍ത്തികരവും രാജ്യദ്രോഹപരവും എന്നാണ് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ ലേഖനത്തെ വിശേഷിപ്പിച്ചത്. ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെഴുതിയ ലേഖനം സംബന്ധിച്ച് ബി.ജെ.പി കേരള ഘടനം ജനറല്‍ സെക്രട്ടറി പി.സുധീര്‍ പരാതി നല്‍കിയിരുന്നു. ഇതോടെ രാജ്യസഭാ ചെയര്‍മാന്‍ ബ്രിട്ടാസിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതോ, ധ്രുവീകരണം ഉണ്ടാക്കുന്നതോ ആയ ലേഖനങ്ങള്‍ എഴുതിയാല്‍ അത് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുമെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നത്. ' കര്‍ണാടകത്തെ രക്ഷിക്കാന്‍ ബി.ജെ.പിക്കെ കഴിയൂ, തൊട്ടടുത്ത് കേരളമുണ്ട്. സൂക്ഷിക്കണം' എന്നാണ് അമിത് ഷാ പ്രസംഗിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ബ്രിട്ടാസ് ലേഖനം എഴുതിയത്.

 

 

 

ഹിന്ദു എന്ന് കേള്‍ക്കുമ്പോഴേ ബ്രിട്ടാസിനും അദ്ദേഹത്തിന്റെ നേതാവ് പിണറായി വിജയനും ഇഷ്ടമല്ല. ബി.ജെ.പിയുടെ വളര്‍ച്ചയെ തുടര്‍ന്നാണ് രണ്ട് പേരും ഈ നിലപാട് സ്വീകരിച്ചത്. അതുകൊണ്ട് ക്രിസ്ത്യന്‍-മുസ്ലിം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താനുള്ള തന്ത്രമാണ് ഇവര്‍ നടത്തുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനും ഭരണഘടനയ്ക്ക് പകരം മനുസ്മൃതി കൊണ്ടുവരാനുമാണ് ബി.ജെ.പി ശ്രമിക്കുന്നെന്നാണ് ബ്രിട്ടാസിന്റെ പ്രചരണം. പക്ഷെ, ഇക്കാര്യം ക്രൈസ്തവ സഭകള്‍ക്ക് ബോധ്യമായി. അതുകൊണ്ടാണവര്‍ ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇരുകയ്യും നീട്ടി സ്വീകരിച്ചത്. അതോടെ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ബ്രിട്ടാസും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. കേരളത്തിലെ ക്രൈസ്തവ - മുസ്‌ളിം ഭവനങ്ങളില്‍ ബി.ജെപി സന്ദര്‍ശനം നടത്തിയതും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ദുഷ്ടലാക്കോടെയാണ് അതിനെ വ്യാഖ്യാനിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഏഴ് വര്‍ഷത്തോളമായി ഇതിനിടെ ഒ. അബ്ദുള്ള, ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ കല്ലായി അടക്കമുള്ള പല നേതാക്കളും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

 

 

 

അപ്പോഴൊക്കെ ജോണ്‍ബ്രിട്ടാസിന്റെ നാവ് പൊങ്ങിയില്ല. അദ്ദേഹം ലേഖനവും എഴുതിയില്ല. കാരണം മറ്റൊന്നുമല്ല, മുസ്ലിം സമുദായത്തിന്റെ വോട്ട് വേണം. അതിനായി അവരോ, അവരുടെ നേതാക്കളോ എന്ത് പറഞ്ഞാലും കല്ലുപോലെ അനങ്ങാതെ, കേട്ടില്ലെന്ന മട്ടിലിരിക്കും. ഏതെങ്കിലും സാമിമാരോ, സന്യാസിമാരോ പ്രസംഗത്തിനിടെ ന്യൂനപക്ഷ പ്രീണനത്തെ കുറിച്ച് പറഞ്ഞാല്‍ അവരെ അവഹേളിക്കാന്‍ ബ്രിട്ടാനും നേതാക്കളും രംഗത്തെത്തും. സൈബര്‍ ഇടങ്ങളില്‍ അവരെ പൊങ്കാലയിടും. പൗരന്മാരെ സമന്മാരായി കാണണമെന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍ വോട്ടിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിച്ച് കാണുകയാണ് സി.പി.എം ചെയ്യുന്നത്. എന്നിട്ട് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കുകയും ചെയ്യും. ഇത്തരത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പരാപാടിയാണ് കഴിഞ്ഞ കുറേ കാലമായി സി.പി.എമ്മും ബ്രിട്ടാസിനെ പോലുള്ള നേതാക്കളും നടത്തുന്നത്.

 

 

 

 

കേരളം സമുദായിക സൗഹാര്‍ദ്ദത്തിന്റെ അജയ്യമായ കോട്ടയാണെന്നാണ് ബ്രിട്ടാസ് ലേഖനത്തില്‍ അവകാശപ്പെടുന്നത്. ഇത് നഗ്നമായ പച്ചക്കള്ളമല്ലേ. സമുദായിക ഐക്യത്തില്‍ വിള്ളല്‍ വീണിട്ട് നാളേറെയായി. പാലാ ബിഷപ്പ് നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞത് എന്തുകൊണ്ടാണ്. അതേക്കുറിച്ച് അന്വേഷിക്കാന്‍ പോലും ബ്രിട്ടാസിന്റെ നേതാവായ മുഖ്യമന്ത്രി തയ്യാറായില്ല. ബിഷപ്പിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബീഫ് ഫെസ്റ്റിവല്‍ നടത്തി മുസ്ലിം സമുദായത്തെ പ്രീണിപ്പിച്ചു. ശബരിമല യുവതീപ്രവേശനം തല്‍ക്കാലത്തേക്ക് നടത്തരുതെന്ന ഹിന്ദുക്കളുടെ ആവശ്യം അംഗീകരിച്ചില്ല. കോടതി വിധി നടപ്പാക്കണമെന്നാണ് അന്ന് ബ്രിട്ടാസ് ഘോരഘോരം വാദിച്ചത്. അങ്ങനെയെങ്കില്‍ അക്കാര്യം മറ്റ് മതങ്ങളെ സംബന്ധിച്ചുള്ള കോടതിവിധികളിലും ബാധകമല്ലേ. യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തിലെ കോടതി വിധി നടപ്പാക്കിയില്ല. വിധി മറക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍.

 

 

 

 

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.പിക്ക് വിടാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. അതിനെതിരെ മുസ്ലിം സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ബ്രിട്ടാസിന്റെ നേതാവ് പിണറായി വിജയന്‍ വാലും ചുരുട്ടിയോടി. അതായത് താടിയുള്ളപ്പനെ നിങ്ങള്‍ക്ക് പേടിയുണ്ട്. ഇത് ജനാധിപത്യമല്ല, പക്ഷപാതവും പ്രീണനവുമാണ്. ഇത്തരത്തിലുള്ള ധ്രുവീകരണവും സാമുദായിക വിവേചനങ്ങളും നഗ്നമായി നടത്തുന്ന ബ്രിട്ടാസിനെ പോലെയുള്ളവര്‍ക്ക് ബി.ജെ.പിയെയും അമിത്ഷായെയും കുറ്റംപറയാന്‍ എന്ത് യോഗ്യതയാണുള്ളത്.

 

 

 

കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ ആര്‍.എസ്.എസുകാരെ ക്ഷണിച്ചതിനെതിരെയും ബ്രിട്ടാസ് ആഞ്ഞടിച്ചു. രണ്ട് സംഘനകള്‍ തമ്മില്‍ ആശയസംവാദം നടത്തുന്നതിനെ എന്തിനാണിത്ര ഭയക്കുന്നത്. അതിനെ വിദ്വേഷമായി കാണുന്നത് എന്താനാണ്. ആര്‍.എസ്.എസുമായി സംവാദം നടത്താന്‍ കൊള്ളില്ലെന്നാണ് ബ്രിട്ടാസിന്റെ ആരോപണം. അങ്ങനെയെങ്കില്‍ അത് ആദ്യം പറയേണ്ടത് പിണറായി വിജയനോടായിരുന്നു. കാരണം കണ്ണൂരിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് പിണറായി വിജയനായിരുന്നു. ആര്‍.എസ്.എസുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജനസംഘവുമായി സഹകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സി.പി.എമ്മായിരുന്നു. അതെല്ലാം തെറ്റായിരുന്നെന്ന് ബ്രിട്ടാസ് സമ്മതിക്കുമോ. നിങ്ങള്‍ ചെയ്യുന്നതെല്ലാം നല്ലതും മറ്റുള്ളവര്‍ അതേ കാര്യം ചെയ്യുമ്പോള്‍ വിദ്വേഷമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനെയാണ് ഇരട്ടത്താപ്പെന്ന് മലയാളത്തില്‍ പറയുന്നത്. ബ്രിട്ടാസ് അതിന്റെ ഉസ്താദാണെന്ന് ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ കുടുക്കാന്‍ നോക്കിയ ബ്രിട്ടാസ് അദ്ദേഹം അസുഖം വന്ന് ആശുപത്രിയിലായപ്പോള്‍ സുഖംപ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു ശക്തിധരന്റെ വിമര്‍ശനം.

 

 

 

 

 

സ്വന്തം പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവായ വി.എസ് അച്യൂതാനന്ദനെതിരെ പാര്‍ട്ടി ചാനലില്‍ വാര്‍ത്ത നല്‍കി. പിണറായി വിജയന്റെ അനുഗ്രഹാശംസകളോടെ ഫാരിസ് അബൂബക്കറിനെ കൊണ്ട് വി.എസിനെ മോശമായി ചിത്രീകരിച്ചു. ഇത്തരത്തിലുള്ള തൊട്ടിത്തരങ്ങള്‍ കാണിച്ചത് കൊണ്ടാണല്ലോ ബ്രിട്ടാസിനെ കൈരളി ചാനലില്‍ നിന്ന് പുകച്ച് പുറത്തുചാടിച്ചത്. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ ചെയ്തു കൊടുത്ത ഇത്തരം കുത്സിതപ്രവര്‍ത്തികള്‍ക്കുള്ള സമ്മാനമാണല്ലോ അങ്ങേയ്ക്ക് കിട്ടിയ എം.പി സ്ഥാനം. ഇതുവരെ സി.പി.എമ്മിന്റെ കൊടിപിടിക്കുകയോ, മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ലാത്ത ബ്രിട്ടാസിനെ എം.പിയാക്കിയത് അതുകൊണ്ടാണെന്ന് ജി.ശക്തിധരന്‍ ആരോപിച്ചിട്ട് ഒരു മറുപടി പോലും പറയാന്‍ ബ്രിട്ടാസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പിണറായി വിജയനെ പോലൊരാളുടെ ഏറാന്‍മൂളിയായി നിന്ന് രാജ്യസഭാ എം.പിയായി. എന്നാല്‍ അമിത് ഷാ അങ്ങനെയല്ല. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് വളര്‍ന്ന് , ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായ നേതാവാണ്. അദ്ദേഹത്തെ പോലൊരാളെ കുറ്റംപറയാന്‍ എന്തെങ്കിലും യോഗ്യതയുണ്ടോ മിസ്റ്റര്‍ ബ്രിട്ടാസ് നിങ്ങള്‍ക്ക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (15 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (33 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (51 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (11 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (11 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (11 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends