Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ഏറെ ഞെട്ടലോടെ നഗരം...നഗരത്തിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്, പൊലീസ് ക്വാർട്ടേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം...രാസപരിശോധനാഫലം കൂടി ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകും...

30 APRIL 2023 04:39 PM IST
മലയാളി വാര്‍ത്ത

ഏറെ ഞെട്ടലോടെയാണ് നഗരത്തിൽ വിദ്യാർത്ഥിനിയുടെ മരണ വാർത്ത കേട്ടത്...പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഏറെ ഞെട്ടിക്കുന്നതായിരുന്നു..
നിലവിൽ ഇപ്പോൾ നഗരത്തിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് ക്വാർട്ടേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം മുറുകുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ക്വാർട്ടേഴ്സിലെത്തി കുട്ടിയുടെ അയൽവാസികളുടെയും മറ്റ് താമസക്കാരുടെയും മൊഴിയെടുത്തു.മാർച്ച് 30ന് പരീക്ഷ കഴിഞ്ഞെത്തി വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഏപ്രിൽ 1നാണ് മരിച്ചത്. കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന വിവരവും ഇതിനിടെ പുറത്തെത്തി.സംഭവത്തിൽ കുട്ടിയുടെ സുഹൃത്തുകൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

അതേസമയം കുട്ടി ലഹരിക്ക് അടിമപ്പെട്ടിരുന്നതിന്റെ യാതൊരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തലവനായ അസി. കമ്മിഷണർ ബിജു പറയുന്നുണ്ട്..കുട്ടിയുടെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ടിലോ ഡോക്ടർമാരെ കണ്ട് വിവരങ്ങൾ ശേഖരിച്ചതിലോ ലഹരിക്ക് അടിമപ്പെട്ടതിന്റെ സൂചനകളൊന്നും ലഭ്യമായിട്ടില്ല. തലച്ചോറിലെ ഞരമ്പ് പൊട്ടിയുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. രാസപരിശോധനാഫലം കൂടി ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകും. ലഹരിക്ക് സ്ഥിരമായി അടിമപ്പെടുന്നവർക്ക് അത് കിട്ടാതെ വരുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദ്ദത്തിന്റെ ഭാഗമായി തലച്ചോറിലെ ഞരമ്പുകൾ പൊട്ടാറുണ്ട്. എന്നാൽ കുട്ടി വീട്ടിലോ സ്കൂളിലോ ലഹരി ഉപയോഗിച്ചിരുന്നുവെന്നതിന് സൂചനകളൊന്നും നിലവിൽ ലഭ്യമായിട്ടില്ല.ക്വാർട്ടേഴ്സിൽ നിന്ന് പൊലീസ് ബസിലാണ് രാവിലെയും വൈകുന്നേരവും മറ്റ് കുട്ടികൾക്കൊപ്പം കുട്ടി സ്കൂളിൽ പോയി വരുന്നത്. സ്കൂളിലോ വഴിമദ്ധ്യേയോ അതിക്രമത്തിന് ഇരയാകാനുള്ള സാദ്ധ്യത വിരളമാണെന്ന് കണക്കുകൂട്ടുന്ന അന്വേഷണസംഘം ക്വാർട്ടേഴ്സിൽ വച്ച് ആരെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയത്തിലാണ്.

 

കുട്ടി ഉപയോഗിച്ചിരുന്ന ഫോണും കാൾ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുന്ന അന്വേഷണ സംഘം കുറ്റവാളിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. ക്വാർട്ടേഴ്സിൽ കുട്ടി ഏറ്റവുമധികം അടുത്തിടപഴകിയിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ച സംഘം ചിലരെ രഹസ്യനിരീക്ഷണത്തിലാക്കി.ഇതിനു പിന്നിൽ ഉള്ളവരെ കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ട് വരേണ്ടത് അനിവാര്യമാണ്, കാരണം അല്ലെങ്കിൽ ഇനിയും ഇത്തരത്തിലുള്ള മരണങ്ങൾ നമ്മുടെ നാട്ടിൽ വർധിക്കും, പ്രതേകിച്ചു ഇന്നത്തെ തലമുറകളെ നശിക്കാൻ വിടാൻ പാടില്ല..അതും നമ്മുടെ നാടിൻറെ ഉത്തരവാദിത്തമാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (15 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (33 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (51 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (11 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (11 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (11 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends