ഒരു നേതാവിന് തന്റെ പ്രചോദനാത്മകമായ വാക്കുകളിലൂടെ രാജ്യത്തെ പ്രവര്‍ത്തനത്തിലേക്ക് എത്രത്തോളം പ്രചോദിപ്പിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ 'മന്‍ കി ബാത്ത് '; 'മന്‍ കി ബാത്തിനെ കുറിച്ച് ആരിഫ് മുഹമ്മദ്ഖാന്‍

'മന്‍ കി ബാത്തിനെ കുറിച്ച് ശ്രീ ആരിഫ് മുഹമ്മദ്ഖാന്‍ നിർണായകമായ പ്രതികരണം നടത്തിയിരിക്കുകയാണ്. ഒരു നേതാവിന് തന്റെ പ്രചോദനാത്മകമായ വാക്കുകളിലൂടെ രാജ്യത്തെ പ്രവര്‍ത്തനത്തിലേക്ക് എത്രത്തോളം പ്രചോദിപ്പിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ 'മന്‍ കി ബാത്ത് ' എന്ന് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു . മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് പ്രക്ഷേപണത്തോടനുബന്ധിച്ച് തിരുവനന്തപുരം രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവർണർ .
ഹൃദയത്തില്‍ നിന്നുള്ള ചിന്തകളുടെ സുഗമമായ പ്രവാഹമായ മൻ കി ബാത് എല്ലായിടത്തും ഇന്ത്യക്കാരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. വികസനം, പുരോഗതി, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ മുമ്പെങ്ങുമില്ലാത്തവിധം ജനങ്ങളെ പ്രചോദിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്തു.
മനുഷ്യരാശിയുടെ ആറിലൊന്ന് വരുന്ന 130 കോടിയിലധികം ഇന്ത്യക്കാരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ശുഭാപ്തിവിശ്വാസത്തിനും വേണ്ടിയുള്ള ശബ്ദമാണ് മന്‍ കി ബാത്തിലൂടെ ഉയര്‍ന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രസരിക്കുന്ന ക്രിയാത്മക വികാരമാണ് മന്‍ കി ബാത്തിനെ വ്യത്യസ്തമാക്കിയത്. നമുക്ക് ചുറ്റുമുണ്ടായിരുന്നിട്ടും ശ്രദ്ധിക്കാതെ പോയ നിരവധി രാജ്യസ്‌നേഹികളുടെ നേട്ടങ്ങളും സംഭാവനകളും പതിവായി എടുത്തുകാട്ടിയെന്നു ഗവർണർ ചൂണ്ടിക്കാട്ടി .
https://www.facebook.com/Malayalivartha

























