ആറ്റിങ്ങല്‍ വാളക്കാട് ഇളമ്പ തടത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിമുട്ടി 10 പേര്‍ക്ക് പരുക്ക്....

ആറ്റിങ്ങല്‍ വാളക്കാട് ഇളമ്പ തടത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിമുട്ടി 10 പേര്‍ക്ക് പരുക്ക്. വൈകുന്നേരം 7 മണിയോട് കൂടി ആറ്റിങ്ങലില്‍ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറമൂട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന എസ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായാണ് സൂചനകള്‍.
ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തമൊഴിവായത്.
"
https://www.facebook.com/Malayalivartha
























