ഒമ്പത് വർഷത്തെ പ്രണയം വിവാഹ ശേഷവും തുടർന്നു: ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച് കൂടെ ജീവിക്കണമെന്ന് നിർബന്ധിച്ചതോടെ അരുംകൊലയ്ക്ക് പദ്ധതിയിട്ടു: ബലം പ്രയോഗിച്ച് ദേവികയെ ലോഡ്ജിലേക്ക് സതീഷ് കൊണ്ടുപോകുന്ന CCTV ദൃശ്യങ്ങൾ പുറത്ത്

പ്രവാസിയുടെ ഭാര്യയെ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ദേവികയെ ബലംപ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവികയുമായി താൻ പ്രണയത്തിലായിരുന്നു എന്നാണ് പ്രതിയായ സതീഷ് മൊഴി നൽകിയത്. ഇരുവരും വേറെ വിവാഹം കഴിച്ചിരുനെങ്കിലും 9 വർഷത്തോളമായി പ്രണയത്തിലായിരുന്നു. തന്റെ കുടുംബ ജീവിതത്തിന് തടസ്സമായതിനാലാണ് ദേവികയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പോലീസ് ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.
നഗരമധ്യത്തിൽ നടന്ന കൊലപാതകം കാഞ്ഞങ്ങാടിനെയും ഞെട്ടിച്ചു. ഉച്ചകഴിഞ്ഞ ശേഷമാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. സംഭവം അറിഞ്ഞ് ലോഡ്ജിലേക്ക് എത്തിയവർ ആദ്യം ലോഡ്ജ് അധികൃതരോട് കാര്യം അന്വേഷിച്ചെങ്കിലും ഒന്നും തുറന്നു പറയാൻ ഇവർ തയാറായില്ല. ലോഡ്ജിന്റെ മൂന്നാമത്തെ നിലയിൽ 306-ാം നമ്പർ മുറിയാണ് സതീഷ് വാടകയ്ക്ക് എടുത്തിരുന്നത്. 15 ദിവസമായി ഈ മുറിയിലാണ് പ്രതി താമസിച്ചിരുന്നത്. മുകളിലത്തെ ഈ മുറികൾ മാസ വാടകയ്ക്ക് നൽകുന്നതാണെന്ന് ലോഡ്ജ് അധികൃതർ പറയുന്നു. അതിനാൽ തന്നെ സംഭവം നടന്നത് ആദ്യം ആരും അറിഞ്ഞില്ല.
രാവിലെ 11ന് ആണ് ദേവിക മുറിയിലേക്ക് പോയതെന്ന് ലോഡ്ജ് ജീവനക്കാരൻ പറയുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം സതീഷ് പുറത്തിറങ്ങി പോകുന്നത് കണ്ടുവെന്നും പറയുന്നു. ദേവകിയെ കൊലപ്പെടുത്തിയ ശേഷം പ്രതി നേരെ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ഇതിനിടയിൽ നഗരത്തിലെ ഒരു അഭിഭാഷകനെ കണ്ടതായും സുഹൃത്തിനെ ഫോണിൽ വിളിച്ചതായും വിവരമുണ്ട്. നഗരത്തിലൂടെ നടന്നാണ് സതീഷ് ഹൊസ്ദുർഗ് സ്റ്റേഷനിൽ എത്തിയത്. പൊലീസിൽ കൊലപാതക വിവരം അറിയിക്കുകയും ചെയ്തു. സംഭവം അറിഞ്ഞതോടെ പൊലീസ് ലോഡ്ജ് സന്ദർശിച്ചു. കൊലപാതകം സ്ഥിരീകരിച്ചതോടെ സതീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കാസർകോട് സ്വന്തമായി ബ്യൂട്ടിപാർലർ നടത്തുകയാണ് ദേവിക.
രാവിലെ കേരളാ സ്‌റ്റേറ്റ് ബാർബർ- ബ്യൂട്ടിഷ്യൻസ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവെൻഷനിൽ പങ്കെടുത്ത ശേഷമാണ് ദേവിക ലോഡ്ജിൽ എത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ എത്തിച്ചു നൽകുന്ന സ്ഥാപനം നടത്തുകയാണ് പ്രതിയായ സതീഷ്. ലോഡ്ജിൽ എത്തിയ ദേവിക സതീഷിന്റെ ഭാര്യയെ വിളിച്ച് തങ്ങൾ ഒന്നിച്ചുള്ള വിവരം പറഞ്ഞു. ഇതാണ് സതീഷിനെ ദേവികയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലെത്തിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും തന്നെ വിവാഹം കഴിക്കണമെന്ന് ദേവിക ഭീഷണിപ്പെടുത്തിയതായും സതീഷ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു. പ്രവാസിയുടെ ഭാര്യയായ ദേവികയ്ക്ക് രണ്ട് മക്കളുണ്ട്. സതീഷിനു ഒരു കുട്ടിയും. ഇതിനിടെ 2016 ല്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22 കാരിയായ കംപ്യുട്ടർ വിദ്യാര്‍ഥിനിയുടെ മരണത്തിനും പ്രതി ഉത്തരവാദിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
പെൺകുട്ടിയുടെ ബന്ധുതന്നെയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. അന്ന് കാസര്‍കോട്ടെ ഒരു ബാറില്‍ ബിലിംഗ് സെക്ഷനിൽ ജീവനക്കാരനായിരുന്നു സതീഷ്. പ്രേമിച്ച് വഞ്ചിച്ചതിന്റെ പേരില്‍ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. അന്ന് മരണത്തിന് ഉത്തരവാദി സതീഷ് ആണെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു.
സതീഷിനെ കേസില്‍ നിന്നും രക്ഷപ്പെടുത്തിയത് അയാള്‍ ജോലി ചെയ്തു വന്നിരുന്ന ബാറിന്റെ ഉടമയായിരുന്നു. യുവാവിന്റെ ഫോണുകളടക്കം പരിശോധിച്ച് സംശയകരമായ ഒന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കേസിന്റെ പിന്നാലെ പോകാതിരുന്നത്', ബന്ധു പറഞ്ഞു. സതീഷ് പിന്നീട് വിവാഹം കഴിച്ച പെണ്‍കുട്ടിയോട് വിവരങ്ങള്‍ പറഞ്ഞിരുന്നുവെന്നും തങ്ങള്‍ പറയുന്നത് കേള്‍ക്കാതെയാണ് യുവാവിനെ വിവാഹം കഴിച്ചതെന്നും മരിച്ച പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. മൂന്ന് യുവതികളുടെ ജീവിതമാണ് ഇയാള്‍ ഇല്ലാതാക്കിയതെന്നും ബന്ധു സങ്കടത്തോടെ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























