ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും.... പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി 29ന് നട വീണ്ടും തുറക്കും

ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും....തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ഇന്നലെ പടി പൂജ നടന്നു. മേല്‍ശാന്തി വി ജയരാമന്‍ നമ്പൂതിരി സഹ കാര്‍മികത്വം വഹിച്ചു. ഈ മാസം 30നാണ് പ്രതിഷ്ഠാദിനം. ഇതിന്റെ ഭാഗമായി 29ന് നട വീണ്ടും തുറക്കും.
അതേസമയം വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍് ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നു .നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിരുന്നു. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 19-ന് രാത്രി പത്തിന് നട അടയ്ക്കും. പ്രതിഷ്ഠാദിന പൂജകള്‍ക്കായി 29-ന് വൈകിട്ട് തുറക്കും. 30-നാണ് പ്രതിഷ്ഠാദിനം. പൂജകള്‍ പൂര്‍ത്തിയാക്കി 30-ന് രാത്രി പത്തിന് നട അടയ്ക്കും. നട തുറന്ന അന്നു മുതല്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
"
https://www.facebook.com/Malayalivartha
























