രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച കാര്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച കാര്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഇടക്കിടയ്ക്കും ബ്രേക്കിട്ട് അഭ്യാസം കാണിച്ചുമാണ് കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചത്.
കിലോമീറ്ററുകളോളം കാര്‍ ആംബുലന്‍സിന് വഴി മാറി നല്‍കിയില്ല. കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്താണ് കാര്‍ തടസ്സം സൃഷ്ടിച്ചത്.
രോഗിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പൊലീസിലും നന്മണ്ട ആര്‍ടിഒയ്ക്കും പരാതി നല്‍കിയിട്ടുണ്ടായിരുന്നു. സംഭവത്തില്‍ വാഹന ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രക്ത സമ്മര്‍ദ്ദം കുറഞ്ഞ രോഗിയുമായി പോയ ആംബുലന്‍സിനാണ് കാര്‍ മാര്‍ഗതടസമുണ്ടാക്കിയത്.
ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. വീതിയും സൗകര്യവുമുള്ള റോഡ് ആയിരുന്നിട്ടും കാര്‍ ഓടിച്ചിരുന്നയാള്‍ ഏറെദൂരം മാര്‍ഗ തടസം സൃഷ്ടിക്കുകയും അടുത്ത വണ്‍വേയിലേക്ക് കയറും വരെ വഴി നല്‍കാതിരിക്കുകയുമായിരുന്നു.
കേസില്‍ ആദ്യഘട്ടമായി വാഹന നമ്പര്‍ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇനി വാഹനം ഓടിച്ചയാളെ കണ്ടെത്തി ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് .
"
https://www.facebook.com/Malayalivartha
























