എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി... ഉച്ചക്ക് ശേഷം 3 നാണ് ഫലപ്രഖ്യാപനം

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഉച്ചക്ക് ശേഷം 3 നാണ് ഫലപ്രഖ്യാപനം.4.20 ലക്ഷം വിദയാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.
അതേസമയം ഐസിഎസ്ഇ, ഐ എസ് സി പത്താം ക്ലാസ്, പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു. രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. കേരളത്തിലെ വിജയശതമാനം 99.97 ശതമാനമാണ്. ദേശീയ വിജയശതമാനം 98.94 ശതമാനം.
പ്ലസ് ടുവില്‍ ദേശീയ വിജയശതമാനം 96.94 ശതമാനം ആണ്. കേരളത്തില്‍ പ്ലസ് ടൂ വിജയശതമാനം 99.88 ശതമാനമാണ്. 10, 12 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. പത്താം ക്ലാസ്. പെണ്‍കുട്ടികള്‍: 99.21 ശതമാനം. ആണ്‍കുട്ടികള്‍ 98.71 ശതമാനം. ക്ലാസ് 12 പെണ്‍കുട്ടികള്‍ 98.01 ശതമാനം. ആണ്‍കുട്ടികള്‍ - 95.96 ശതമാനം.
"
https://www.facebook.com/Malayalivartha
























