Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ടെലി മെഡിസിൻ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

18 MAY 2023 10:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

കേരളത്തിലെ 5409 ആരോഗ്യ സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും മാതൃകാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വൈകാതെ ടെലിമെഡിസിൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറിയതോടെ സബ്‌സെന്ററുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടു. ആഴ്ചയിൽ ആറു ദിവസവും ഒമ്പതു മണി മുതൽ നാലു മണിവരെ പ്രവർത്തിക്കും. ഇതോടെ കൂടുതൽ സേവനങ്ങൾ നൽകാൻ സാധിക്കും. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ഉപകേന്ദ്രങ്ങൾ സ്മാർട്ടായി മാറുകയാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒമ്പതുതരം ലാബ് പരിശോധനകളും എലിപ്പനി പ്രതിരോധ മരുന്ന് ഉൾപ്പെടെ 36 തരം മരുന്നുകളും ലഭ്യമായിരിക്കും.

കേരളത്തിലെ ആരോഗ്യമേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിർത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മാറുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും. രോഗപ്രതിരോധ ബോധവൽക്കരണം, ജീവിതശൈലിയെക്കുറിച്ച മാർഗനിർദേശങ്ങൾ, സാന്ത്വന പരിചരണം, വയോജന പരിചരണം തുടങ്ങിയവ ക്ലബ്ബുകൾ മുഖേന നടപ്പാക്കും.

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താൻ ശ്രമിക്കുന്നവരെ കർശനമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ല. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഓർഡിനൻസ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ മരണം. ഡോക്ടറുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ആർദ്രം മിഷൻ രൂപീകരിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖല വലിയ തോതിലാണ് കരുത്താർജിച്ചത്. മെഡിക്കൽ കോളജുകൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള ശൃംഖലയുടെ ഓരോ കണ്ണിയെയും സവിശേഷമായാണ് പരിഗണിച്ചത്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാംരോഗ്യ കേന്ദ്രങ്ങളായി ഉയർത്താനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. അതിൽ 630 എണ്ണം കഴിഞ്ഞ മാസത്തോടെ പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയും വൈകാതെ തന്നെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും.

താലൂക്ക്, ജില്ലാ ആശുപത്രികളിൽ വരെ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കി. മെഡിക്കൽ കോളജുകൾക്കു വേണ്ടി പ്രത്യേക വികസന പാക്കേജുകൾ നടപ്പാക്കുന്നുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ സാധാരണക്കാർക്ക് പ്രാപ്യമാക്കാനുള്ള നടപടികളെടുത്തു.

5,409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ മേഖലയെ കൂടുതൽ ഉയർന്ന തലങ്ങളിലേക്കെത്തിക്കാൻ സഹായിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തയാറാക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർദ്രം മിഷന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ വാർഷിക പരിശോധന, മറ്റ് ക്യാമ്പയിനുകൾ, രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങൾ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെയാവും താഴെത്തട്ടിൽ നടപ്പിലാക്കുക. ജനകീയ ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സബ്സെന്റർ വെൽഫെയർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

ജീവിതശൈലീ രോഗങ്ങൾ മറ്റു പല അപകടകരമായ രോഗങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. സമൂഹത്തിലെ രോഗാതുരത വർധിപ്പിക്കുന്നതിൽ ജീവിതശൈലീ രോഗങ്ങൾക്ക് വലിയ പങ്കുണ്ട്. ഇതിനായി ജീവിതശൈലീരോഗ നിയന്ത്രണത്തിനായി പ്രത്യേക പരിശോധനാ പദ്ധതി നടപ്പാക്കിവരുന്നു. സർക്കാർ മേഖലയിലെ ലാബുകളെ ഹബ്ബ് ആൻഡ് സ്പോക്ക് മാതൃകയിൽ ബന്ധപ്പെടുത്തുന്നതു വഴി ആധുനിക പരിശോധനാ സംവിധാനങ്ങളും ഗുണനിലവാരവും ഉറപ്പാക്കുകയാണ്. അതിന്റെ ഫലം നല്ല രീതിയിൽ കാണാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രധാനപ്പെട്ട പ്രവർത്തനത്തിനാണ് തുടക്കമാകുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. വാർഡുകളിലെ ആരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. എല്ലാ പൊതുജനാരോഗ്യ പ്രവർത്തനങ്ങളും അവിടെ നിന്നും നേതൃത്വം നൽകുന്ന സാഹചര്യമുണ്ടാകണം.

രോഗ പ്രതിരോധത്തിനും വലിയ പ്രാധാന്യം നൽകുന്നു. ജനകീയ പങ്കാളിത്തത്തോടെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നു. ഗർഭിണികൾ, ജീവിതശൈലീ രോഗികൾ എന്നിവർക്ക് ആരോഗ്യ അറിവുകൾ ലഭ്യമാക്കുന്നു. കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതിന് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ കഴിയും.

ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ വിശിഷ്ടാതിഥിയായി. എം.എൽ.എമാരായ ഡി.കെ മുരളി, കെ അൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ. ജീവൻ ബാബു, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ തുടങ്ങിയവർ പങ്കെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (12 minutes ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (27 minutes ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (42 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (46 minutes ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (1 hour ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (1 hour ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (1 hour ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (2 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (2 hours ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (2 hours ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (3 hours ago)

Malayali Vartha Recommends