ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവജാത ശിശു ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

പള്ളിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവജാത ശിശു ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. നാലുദിവസം പ്രായമായ കുഞ്ഞും കുഞ്ഞിന്റെ അമ്മൂമ്മ ശോഭ, ഓട്ടോഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. പ്രസവത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് വിട്ടിലേക്ക് മടങ്ങവെയാണ് അപകടം. കുഞ്ഞിന്റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























