കണ്ണീര്‍ക്കാഴ്ചയായി.... പ്രസവിച്ച കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വരവേയെത്തിയ ദുരന്തം.... കെഎസ്ആര്‍ടിസിബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നാലുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്നുമരണം, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്, ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു

കണ്ണീര്‍ക്കാഴ്ചയായി.... പ്രസവിച്ച കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വരവേയെത്തിയ ദുരന്തം.... കെഎസ്ആര്‍ടിസിബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നാലുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്നുമരണം, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്.ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ ദാരുണവാര്‍ത്ത ഉറ്റവരെയും ബന്ധുക്കളെയും നാട്ടുകാരേയും കണ്ണീര്‍ക്കയത്തിലാക്കി.
ദേശീയപാതയില്‍ പള്ളിപ്പുറം താമരക്കുളത്തിനടുത്ത് ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത്. വര്‍ക്കല മണമ്പൂര്‍ സ്വദേശികളായ ശോഭ, നാലു ദിവസം പ്രായമുള്ള കുഞ്ഞ്, ഓട്ടോറിക്ഷ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്.
എസ്.എ.ടിയില്‍ പ്രസവ ശേഷം യുവതിയെയും കുഞ്ഞിനെയും കൂട്ടി ബന്ധുക്കള്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കുഞ്ഞിന്റെ അമ്മ അനു, ഇവരുടെ ഭര്‍ത്താവ് മഹേഷ്, അഞ്ചു വയസുള്ള കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനുവിന്റെ അമ്മയാണ് മരണമടഞ്ഞ ശോഭ.
ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ് വര്‍ക്കലയിലേക്ക് പോയ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു ബസ്. മറ്റൊരു വാഹനത്തെ മറികടക്കാനായി ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൊടും വളവാണ് ഇവിടെ. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടിയാണ് ഓട്ടോയില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
അതേസമയം കെഎസ്ആര്‍ടിസി ബസ് യാത്രികര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha
























